മുനീർ അഗ്രഗാമി

1
1024
muneer-agragami-wp

കവി | ചിത്രകാരൻ | അദ്ധ്യാപകൻ | ലേഖകൻ | പ്രഭാഷകൻ

കോഴിക്കോട് ജില്ലയിലെ ഉള്ള്യേരിയിൽ ജനനം. ആദ്യ കവിതാസമാഹാരം കൊണ്ടുതന്നെസഹൃദയശ്രദ്ധ പിടിച്ചുപറ്റിയ യുവകവി. പത്തു വർഷം ഈങ്ങാപ്പുഴ മാർ ബസേലിയോസ് ഇംഗ്ലീഷ് സ്കൂളിൽ ചിത്രകലാധ്യാപകനായിരുന്നു. തുടർന്ന് കോഴിക്കോട് ദേവഗിരി സെന്റ്ജോസഫ്സ് കോളജിൽ മലയാളവിഭാഗം അദ്ധ്യാപകനായി. ഇപ്പോൾ നിലമ്പൂർ അമൽ കോളജ് ഓഫ് അഡ്വാന്സ്ഡ് സ്റ്റഡീസിൽ മലയാളവിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസർ .

ചിത്രകലയിൽ യൂനിവേഴ്സൽ ആർട്സ് സ്കൂൾ ഓഫ് ഫൈന്ആർട്സിൽ നിന്ന് ഡിപ്ലോമ കരസ്ഥമാക്കി. ഉള്ളിയേരി എ എം എൽ പി സ്കൂൾ, ഉള്ളിയേരി എ യു പി സ്കൂൾ , പാലോറ ഹയർ സെക്കണ്ടറി സ്കൂൾ, എസ് എൻ കോളേജ് ചേളന്നൂർ, കോഴിക്കോട് സർവകലാശാല എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. മലയാളസാഹിത്യത്തിൽ ബിരുദവും ബിരുദാനന്തരബിരുദവും നേടി.

പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ

  • ചേമ്പിലചൂടിപ്പോയ പെൺകുട്ടി (2007)
  • മയിൽപ്പീലികൾ പറയുന്നത് (2010)
  • മഞ്ഞുമൂടിയ മുടിയിഴകളിൽ (2010)
  • ചുംബിക്കുന്ന കുതിരകളുടെ വെളുത്ത പുസ്തകം (2012)
  • എന്റെ മലയാളം; രചനയും പഠനപ്രവർത്തനങ്ങളും (2010)
  • ശ്രേഷ്ഠമലയാളം: മലയാളത്തിലെ ശരിയായ വാക്കും പ്രയോഗവും (2014)
  • കവിതകൾ (ഓൺലൈൻ എഡിഷൻ , സായാഹ്ന ഫൗണ്ടഷൻ തിരുവന്തപുരം )

റോസാപ്പൂവിനെക്കാളും ചെറിയ പെൺകുട്ടി എന്നപേരിൽ കുട്ടികൾക്കു വേണ്ടി ലോകപ്രശസ്ത ബാലകഥകൾ പുനരാഖ്യാനം ചെയ്തു. കണ്ണൂരിലെ പായൽ ബുക്ക്സ് ഇതു പ്രസിദ്ധീകരിച്ചു. ആദ്യ കവിതാസമാഹാരമായ ചേമ്പിലചൂടിപ്പോയ പെൺകുട്ടിക്ക് 2009 ലെ കാവ്യവേദി പുരസ്ക്കാരം ലഭി ച്ചു. എകെപിസിടിഎ കവിത സമ്മാനം 2019 ൽ ലഭിച്ചു . പേടി പെയ്യുന്ന വഴികൾ എന്ന പേരില് 2011ലെ കാമ്പസ് കവിതകൾ എഡിറ്റ് ചെയ്തു പ്രസിദ്ധീകരിച്ചു. സ്കൈ ബുക്സിനു വേണ്ടി ആയിരം പ്രണയ കവിതകളുടെ പുസ്തകം എഡിറ്റു ചെയ്തു വരുന്നു. ആയിരം പ്രണയ കവിതകളുടെ അഞ്ചു വോള്യങ്ങൾ ഇതിനകം പ്രസിദ്ധീകരിച്ചു. ഇപ്പോൾ താളിളക്കം ഓൺലൈൻ ലൈബ്രറിക്കു വേണ്ടി പുതു കവിതകളുടെ പുസ്തകം എഡിറ്റു ചെയ്യുന്നു. ആനുകാലികങ്ങളിലും സോഷ്യൽ മീഡിയയിലും സ്ഥിരമായി എഴുതുന്നു. ആറു വർഷക്കാലം നാഷണൽ സർവീസ് സ്കീമിന്റെ പ്രോഗ്രാം ഓഫീസറായി സേവനം അനുഷ്ഠിച്ചു. തനത് നെൽകൃഷി പോലുള്ള പ്രവർത്തനങ്ങൾ ഡിഗ്രി വിദ്യാർത്ഥികളായ വളണ്ടിയർമാർക്കൊപ്പം ചെയ്തുവരുന്നു.

kavithaalahari.blogspot.com എന്ന സ്വന്തം ബ്ലോഗിൽ ആയിരത്തിൽപരം കവിതകൾ പ്രസിദ്ധീകരിച്ചു. അരലക്ഷത്തിൽപരം വായനക്കാർ ഇതിനകം ഈ ബ്ലോഗ് സന്ദർശിച്ചു. കാലിക്കറ്റ് സർവകലാശാലയിൽ 2017 മുതൽ -2019 വരെ മലയാളബിരുദം ബോർഡ് ഓഫ് സ്റ്റഡീസ് അംഗമായിരുന്നു.

ചിത്രകലാ പ്രദര്ശനങ്ങൾ, ക്ലാസ്സുകൾ, ക്യാമ്പുകൾ, ഡമോസ്ട്രേഷൻ ക്ലാസുകൾ എന്നിങ്ങനെ ചിത്രകലാ പ്രവർത്തനങ്ങളിൽ സജീവമാണ്. കോഴിക്കോട് ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ 2016, 2017 വർഷങ്ങളിൽ ‘ മഴവര’ ചിത്രപ്രദർശനം നടത്തി മാദ്ധ്യമശ്രദ്ധ പിടിച്ചുപറ്റി. മഴവര എറണാകുളം ദർബാർ ഹാൾ ആർട്ട് ഗാലറിയിൽ നടത്തിയിട്ടുണ്ട്. ചിൽഡ്രൻ ഓഫ് അവർ ടൈമ്സ്( Children of our times) എന്നപേരിൽ കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾക്കെതിരെ കവിതയും കവിതയുടെ ഇംഗ്ലീഷ് വിവർത്തനവും ചിത്രവും ഉൾപ്പെടുന്ന പ്രത്യക പ്രദർശനം നടത്തി ശ്രദ്ധനേടി. കൂടാതെ ലളിതകലാ അക്കാദമി ആർട്ട് ഗാലറി മലപ്പുറം, കോഴിക്കോട് എന്നിവിടങ്ങളിൽ പല ഗ്രൂപ്പ് പ്രദർശനങ്ങളിൽ പങ്കെടുത്തു. വരക്കൂട്ടം നടത്തിയ ശതചിത്രയിൽ പങ്കെടുത്തു.

കോഴിക്കോട് പാവയിൽ ഫെസ്റ്റിന്റെ ഭാഗമായി ലളിതകലാ അക്കാദമി നടത്തിയ ക്യാമ്പിൽ പങ്കെടുത്തു. ഇപ്പോൾ ചൈൽഡ് എജ് എഡ്യുക്കേഷന് ട്രസ്റ്റിന്റെ ‘ഹരിത വര’ പ്രദർശന സീരീസിലെ മുഖ്യ ആര്ട്ടിസ്റ്റാണ്. ലളിതകലാ അക്കാഡമി 2018 ൽ മഞ്ചേരിയിൽ നടത്തിയ വരക്കൂട്ടം ചിത്രകലാ ക്യാമ്പിൽ പങ്കെടുത്തു
പുസ്തകങ്ങളിൽ ഇല്ലസ്ട്രേഷൻ ചെയ്യാറുണ്ട്. നിരവധി പുസ്തകങ്ങൾക്ക് അവതാരിക, കവർ ഡിസൈൻ, പഠനങ്ങൾ എന്നിവ നിർവഹിച്ചിട്ടുണ്ട്.

കോഴിക്കോട് ഒളവണ്ണ സ്വദേശിനി ജസീനയാണ് ഭാര്യ .
മക്കൾ: കാജൽ ഫാത്തിമ, റോസ്ന ജുവൽ
ഇപ്പോൾ നിലമ്പൂരിൽ സ്ഥിര താമസം

വിലാസം:
മുനീർ അഗ്രഗാമി
മലയാളവിഭാഗം
അമൽ കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്
മൈലാടി
എരഞ്ഞിമങ്ങാട് പി.ഒ
നിലമ്പൂർ, മലപ്പുറം
679343
മൊബൈൽ No. 9496371133

Muneer Agragami

Poet | Artist | Illustrator | Assistant Professor | Writer ‌| Lecturer

Born in Ulliyeri, Kozhikode district. He was a teacher of art at Mar Baselios English School, Engapuzha for ten years. He later became a teacher of Malayalam at St. Joseph’s College, Devagiri, Kozhikode. He is currently an Assistant Professor in the Department of Malayalam at Nilambur Amal College of Advanced Studies.

He holds a Diploma in Painting from the Universal Arts School of Fine Arts. He was educated at Ulliyeri AMLP School, Ulliyeri AUP School, Palora Higher Secondary School, SN College, Chelannur, and Kozhikode University. He holds a bachelor’s and master’s degree in Malayalam literature.

Published books

  • Chembila choodippoya penkutti (2007)
  • Mayilpeelikal parayunnath (2010)
  • Manjumoodiya mudiyizhakal (2010)
  • Chumbikkunna kuthirakalude velutha pusthakam (2012)
  • Ente Malayalam; Rachanayum Padanapravarthanangalum  (2010)
  • Shreshtha Malayalam: The correct word and usage in Malayalam (2014)
  • Kavithakal  (Online Edition, Sayahnna Foundation, Thiruvananthapuram)

The world-famous children’s stories have been retold for children under the name of Rosapoovinekaalum Cheriya Penkutti ‘. It was published by Payal Books in Kannur. The first collection of poems, Chempilachudipoyapenkutty, won the Kavyavedi Award in 2009. Won the AKPCTA Poetry Prize in 2019. Edited and published 2011 Campus Poems under the title Pedi Peyyunna Vazhikal. He is editing a book of a thousand love poems for Sky Books. Five volumes of a thousand love poems have already been published. he is currently editing a book of new poems for the Talilakkam online library. Regularly writes in magazines and on social media. Served as Program Officer for the National Service Scheme for six years. Activities like unique paddy cultivation are being done with degree students and volunteers.

He has published over a thousand poems on his own blog kavithaalahari.blogspot.com. More than half a million readers have already visited this blog. He was a member of the Board of Malayalam Degree Studies at Calicut University from 2017 to 2019.

He is active in painting activities such as art exhibitions, classes, camps, and demonstration classes.
In the years 2016 and 2017, ‘Mazhavara’ was exhibited at Kozhikode Lalithakala Academy Art Gallery and caught the attention of the media. The Mazhavara was held at the Durbar Hall Art Gallery, Ernakulam. He also participated in various group exhibitions at Lalithakala Academy Art Gallery, Malappuram, and Kozhikode. Participated in the Satha Chithra conducted by Varakoottam.
Participated in the camp organized by Lalithakala Academy as part of Kozhikode Pavayil Fest. He is currently the lead artist in the Childage’s  Haritha Vara exhibition series. He participated in the Varakoottam- Kerala Lalithakala Academy- Painting Campin Manjeri, 2018.
Illustrations are often done in books. He has done Avatharika, cover design, and studies for several books.

His wife is Jaeena, a native of Kozhikode.
Children: Kajal Fatima and Rosna Jewel
He now resides in Nilambur

മരിച്ചവനെ ഇപ്പോൾ കാണുന്നു

ആറു പ്രണയ കവിതകൾ

 

 

https://www.chethas.com/author/muneer/

http://kavithaalahari.blogspot.com/2020/10/poem-by-muneer-agragami.html

http://vaakyam.com/nanbarkal/muneer_agragami.html

https://haikumalayalam.blogspot.com/2020/10/muneer-agragami.html

https://www.thehindu.com/news/cities/kozhikode/the-many-moods-of-rain-on-canvas/article7415722.ece

https://www.timepass69.com/start1-s2317/popular-rain-paintings-rain-paintings-rain-original-paintings

http://books.sayahna.org/ml/pdf/muneer-poems.pdf

https://jwalanam.in/members/muneeragragami/profile/

http://kadhaakavithakkoodu.blogspot.com/2015/11/blog-post_18.html

https://www.mediaonetv.in/kerala/2018/05/27/55989-children-of-our-times

http://puzha-archives.s3.amazonaws.com/channels/magazine/authors/html/muneer_agragami.html

http://janayugomonline.com/ottaykavunnathengane/

https://www.manoramanews.com/nattuvartha/north/2018/05/08/childrens-film-fest-theme-song.html

Address:

Muneer Agragami
Malayalam Department
Amal College of Advanced Studies
Myladi
Eranjimangad PO
Nilambur, Malappuram
679343
Mobile No. 9496371133

1 COMMENT

  1. ശ്രീ മുനീർ അഗ്രഗാമിയുടെ കവിതകൾ വായിച്ചു. കാച്ചിക്കുറുക്കി, കവിത മുന്നോട്ട് വയ്ക്കുന്ന ആശയം ഗഹനം, ചർച്ച ചെയ്യേണ്ടത്. ആശംസകൾ ശ്രീ മുനീർ

LEAVE A REPLY

Please enter your comment!
Please enter your name here