മരിച്ചവനെ ഇപ്പോൾ കാണുന്നു

0
1411
muneer-agragami-wp

കവിത

മുനീർ അഗ്രഗാമി

മരിച്ചവനെ ഇപ്പോൾ കാണുന്നു
അവൻ ജീവിച്ചതിലും ഭംഗിയായി
ജീവിച്ചു എന്നു തോന്നുന്ന ഒരിടത്ത്.

അവൻ
വാക്കുകൾ വാരിയെറിഞ്ഞ
ഇടങ്ങളോരോന്നും
ഇവിടേക്ക് നടന്നു വരുന്ന
കേന്ദ്രത്തിൽ അവനിരിക്കുന്നു

അവൻ
അണിഞ്ഞ മുൾക്കിരീടം
വേനൽ എരിച്ചു കളയുന്നു

അവൻ കലഹിച്ച വേനലുകൾ
മരണത്തിന്റെ മഴ കൊണ്ടുപോവുന്നു

അവനെവിടെയെന്ന്
തിരക്കാത്ത
കൂട്ടുകാരിൽ
അവനുണ്ടെന്ന പ്രതീതി
വലുതായി ,
ഒരു ദേശമായി വളരുന്നു

പുതിയൊരുട്ടോപ്യ
പുതിയൊരു നിഴൽ
പുതിയൊരു ജലരേഖ

വെളിച്ചത്തിൽ കണ്ടതൊന്നും
നിഴലിലില്ല
ചില അനക്കങ്ങൾ മാത്രം

വെളിച്ചം കാണാത്ത കുട്ടികൾ
നിഴലിനെ വെളിച്ചമായ്
തെറ്റിദ്ധരിച്ചേക്കും

മരിച്ചവനെ ഇപ്പോൾ കാണുന്നു
അവൻ കയറാത്ത
കുതിരപ്പുറത്ത്.

ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ആത്മ ഓൺലൈൻ യുട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ…

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

google-play-logo

LEAVE A REPLY

Please enter your comment!
Please enter your name here