Homeകവിതകൾ

കവിതകൾ

ഡിസംബർ ആറ്

കവിത സതീഷ് കളത്തിൽഅഹങ്കാരികളായ പിക്കാസുകൾക്ക്, ഭ്രാന്തിളകിയ അലവാങ്കുകൾക്ക്, ആക്രോശിക്കുന്ന തൂമ്പക്കൈകൾക്ക് ചരിത്രഭൂപടങ്ങളെ മാറ്റിവരയ്ക്കാൻ എളുപ്പം സാധിക്കുമെന്നു തെളിയിച്ച, ഉളുപ്പ് കലർന്ന ചരിത്രം പിറന്ന ദിനം; ഡിസംബർ ആറ്..!* അലവാങ്ക്= കമ്പിപ്പാരആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) Email : editor@athmaonline.inആത്മ...

തോറ്റുപോയവൾ കവിതയെഴുതുമ്പോൾ

കവിത മനീഷ തോറ്റുപോയവൾ കവിതയെഴുതുമ്പോൾ കടലാസ്സിൽ വിഷാദത്തിന്റെ കരിനീല മഷി പടരും വരികളിൽ ക്ലാവ് പിടിച്ച ജീവിതം പറ്റിനിൽക്കും. കല്ലിലുരച്ചിട്ടും ബാക്കി നിൽക്കുന്ന വരാൽ ചെതുമ്പൽ കണക്കെ നിരാസത്തിന്റെ പാടുകൾ വരികളിലൊട്ടി നിൽക്കും. അവളുടുക്കാൻ കൊതിച്ച ചേല കണക്കെ തിളങ്ങുന്ന ബിംബമൊരെണ്ണം വരികൾക്കിടയിൽ ഒളിച്ചിരിക്കും. അവളുടെ അരിഞ്ഞ സ്വപ്നച്ചിറകുകൾ കാറ്റിൽ ലിപികളില്ലാ വരികൾ മൂളും സ്നേഹം സ്നേഹം എന്ന വാക്കുമാത്രം വരികൾക്കിടയിൽ ഏച്ചു നിൽക്കും. തോറ്റുപോയത് പോരാടാനറിയാതെയല്ല വൈകാരികമായൊരു മനസ്സും അതിനുള്ളിലെ സ്നേഹവും കൊണ്ടാണെന്ന് കടുപ്പിച്ച...

ബൊളിച്ച പതിക്കാത്ത നേരു

പണിയഗോത്രഭാഷാകവിതസിന്ധു മാങ്ങണിയൻപയമെലിക്കു ഒരുക്ക തിരിഞ്ചു പോകണും തെളിവു തേടി കാണണും മലെ അടിവാരത്തു ഏച്ചിരു കൊമ്പുമ്പെ ആലെവണ്ണെ ചിലെച്ചെനെ കാട്ടു കേട്ട കാട്ടിലേറിന്റ പേരെങ്കു അറിവും തുണെയും ആകണും അന്നം തന്ത മണ്ണു തൊട്ടു മലെന്തെയ്യത്തുനെ കാവിലമ്മെ ഉത്തപ്പെമ്മാരെ കാലുപുടിച്ചു മലെ കേറുത്തെകാട്ടുപെരുവയിമ്പെ മിനെലിനടന്ത കരിന്തണ്ടെ...

പ്രണയഹരിതകം

അനൂപ് വി. എസ്.നിന്റെ മുടിയിഴകളിൽ മുത്തുകോർക്കാൻ തുടങ്ങിയ വസന്തകാലരാത്രിയിലാണ് ഞാൻ നിന്നെ ചിഹിരോ എന്ന് വിളിച്ചത്. മുടിയിഴകൾ ചേർത്തുവച്ച കറുത്ത നൂലിൽ നിന്റെ മുടിനിറയെ മുത്തുകൾ നിറഞ്ഞുനിന്നു. നീയെഴുന്നേറ്റപ്പോൾ നിലത്തേക്കുവീണ് മുത്തുകൾ നൃത്തം ചെയ്യുമ്പോൾ, അതിൽ ചിലത് നമ്മൾ നിന്ന മട്ടുപ്പാവിൽനിന്ന് താഴേക്ക് തെറിക്കുമ്പോൾ, നിന്റെ ഉള്ളംകൈയിൽ ഒരു മുത്ത് ചേർത്തുവച്ച് എന്റെ കൈത്തലംകൊണ്ട് കോർത്തുപിടിച്ച് കാറ്റുപോലെ വിളിച്ചതാണ്, ചിഹിരോ.നിന്റെ...

തീർച്ച

വിജേഷ് എടക്കുന്നിനീ പറഞ്ഞു കൊണ്ടേയിരുന്നു ഞാൻ ഒരു തളിരിലയെന്ന് ഓർമ്മകളിൽ വന്നു നിന്ന് തിമിർത്തു പെയ്യുന്ന പെരുമഴയെന്ന് പച്ചില ചാറിൽ കുതിർന്ന പ്രകൃതിയെന്ന്. പനം പട്ടകളിൽ കവിതയായ് കാറ്റിലുലയുന്ന ഭൂമിയെന്ന്നീ പറഞ്ഞു കൊണ്ടേയിരുന്നുകാറ്റിലും മഴയിലും ആടിയുലയാതെ ഒരു തൈയായ്, മരമായ്, കാടായ് വളർന്നു പടരുമെന്ന്നീ പറഞ്ഞു...

ഉള്ളുറക്കം

എം. ജീവേഷ്എല്ലാം ഉപേക്ഷിക്കപ്പെട്ട മനുഷ്യൻ ഉറങ്ങാൻ കിടക്കുന്നു.കവിത അയാൾക്ക്‌ ചൂടുവെള്ളമാറ്റിവെക്കുന്നു, പുതപ്പെടുത്ത് കാൽവെള്ള ചുറ്റുന്നു, പാട്ടു പാടികൊടുക്കുന്നു, നെറ്റിയിൽ തൊട്ടുനോക്കുന്നു ഉറങ്ങിയോയെന്ന ഭാവത്തിൽ.ഇടയ്ക്ക് അയാൾ ഞെട്ടുന്നു, കവിതയെ തിരഞ്ഞുനോക്കുന്നു, മൺകൂജയിൽ നിന്ന് ഇത്തിരി തൊണ്ടയിലേക്ക് കമിഴ്ത്താൻ ശ്രമിക്കുന്നു, പുതപ്പ് പതിവുപോലെ നിലത്ത് കിടക്കുന്നു.പിന്നെ അയാൾ മേശപ്പുറത്തു കിടക്കുന്ന പുസ്തകമെടുക്കുന്നു, കവിതയെ തൊട്ടുനോക്കുന്നു, ഉറങ്ങിയോ എന്ന് ചോദിക്കുന്നു.ഇങ്ങനെ തിരിച്ചും മറിച്ചുമുള്ള പെരുക്കത്തിനിടയിൽ ലോകമുണരുന്നു.ആത്മ ഓൺലൈനിലേക്ക്...

ട്രോൾ കവിതകൾ (ഭാഗം 2)

കവിത വിമീഷ് മണിയൂർ കുളിയും പല്ലുതേപ്പുംകുളിയും പല്ലുതേപ്പും അടുത്തടുത്തായിരുന്നു താമസിച്ചിരുന്നത്. ഇടയ്ക്കൊക്കെ ഒരു ഗുഡ്മോണിങ്ങ് സ്റ്റിക്കർ അയക്കുമെന്നല്ലാതെ വേറെ സഹകരണങ്ങൾ തമ്മിൽ ഉണ്ടായിരുന്നില്ല. കുളി മുറിയിൽ നിന്ന് പുറത്തിറങ്ങത്തേയില്ല.പല്ലുതേപ്പ് മുറ്റം വരെ നടന്നിട്ടൊക്കെ...

കല്ല്യാണേട്ടി

സജിത എ വിഫ്രോക്കിന്റെ പിറകിൽ ഒളിപ്പിച്ചു വച്ച കൈയിലേക്ക് അവരെനിക്ക് രണ്ടുറുപ്പിക വച്ചു തന്നു. അമ്മമ്മയുടെ മുഖത്തേക്ക് സന്ദേഹത്തോടെ നോക്കി നിന്ന എന്റെ കൈ മുറുകെ പിടിച്ചു. 'പോയി മുട്ടായി വാങ്ങിക്കോ' ഉള്ളം കൈ തുറന്നപ്പോൾ വാടിയ വെറ്റിലയുടെ മണം.ചൂണ്ടു...

വഴി

കവിത സുവിൻ വി.എംഅച്ഛാച്ചനെ പോലെ മെലിഞ്ഞായിരുന്നു അച്ഛാച്ചൻ നടന്നു പോയിരുന്ന വഴിയുംഎന്തേ ഇടുങ്ങി നമ്മുടെ വഴി മാത്രം എന്ന് ഒരിക്കൽ ചോദിക്കെ, ഇടുങ്ങിയതല്ലീ വഴി മെലിഞ്ഞതാണതിൻ കുട്ടിക്കാലത്തിലത്രേ  നിന്നെ പോലെ എന്ന് മറുപടി.വലുതാകുമോ അപ്പോളീ വഴി ഒരുനാൾ ?വലുതാകുമിവിടുത്തെ മനുഷ്യർക്കൊപ്പം.കടന്നു പോയ് പകലും രാത്രിയും സൂര്യനും...

ഡീജെ

കവിത താരാനാഥ്‌. ആർഒരു കഷണം കാന്തത്തിന് ഒരു പിടി മണലിൻന്മേൽ ഉളവാകും സ്വാധീനം ? ഒരു പൈഡ് പൈപ്പർ ഊതുന്നൊരു നാദത്തിൻ അനുധാവന ശബ്ദം ? പ്രാചീന തപസ്വികൾ തൻ ആവാഹന സിദ്ധി ?* * *ആ പാട്ടിൽ ഞാൻ കാറ്റത്തുലയുന്നൊരു കാറ്റാടി വരിവരിയായ് നിരനിരയായ് ആടുന്നുണ്ടൊരുപോലെ ഒരു കടലിൻ തീരം പോൽ ഒരു...
spot_imgspot_img