Homeകവിതകൾ

കവിതകൾ

Power of Words

(Poem)Sreesha I am not a super woman. I can laugh, Cry and be confident occasionally.. I had a great collection of words, The awesome gift of my beloveds And It had...

രണ്ട് ക്യാമറക്കവിതകൾ

(കവിത)നിസാം കിഴിശ്ശേരി 1)നഗര മധ്യമാണ് പശ്ചാത്തലം.ക്ലോസ് ഷോട്ടിൽ അതൊരു ബൈക്കാണ്. നറുക്കെടുപ്പ് വിജയിയെ കാത്തിരിക്കുമതിന്റെ ഏകാന്തതയാണ്.ഫോക്കസ് ഔട്ട് ആണെന്നറിയലിൽ ഏത് നിമിഷവും അമർത്താവുന്ന ഡിലീറ്റിന്റെ സാധ്യതയീ ഫോട്ടോ പകരം, ലോങ് ഷോട്ടിൽ ഉടനെ ഒന്നെടുക്കപ്പെടും.2.5,2.0,1.5 ആയി സൂം ഔട്ട് ആകുന്ന ക്യാമറ, 1.0...

നാല് കവിതകള്‍

സുജിത്ത് സുരേന്ദ്രൻവാടകവീട്പ്രണയംകൊണ്ടു മുറിവേറ്റവൻ കവിതകൊണ്ടു മെനഞ്ഞുണ്ടാക്കിയ വാടകവീട്ടിലായിരുന്നു..മരണമെന്ന വീട്ടുടമസ്ഥൻ ഇറക്കിവിടും വരെ.!കൂട്ടുകാരൻഞാൻ നടന്നുവന്ന തീവഴികളിൽ തണലു ചാറിനിന്നൊരു മരമുണ്ടായിരിക്കും..ഹൃദയങ്ങൾകവിതയുടെ മരക്കൊമ്പിൽ തൂങ്ങി കിടന്നാടുന്നുണ്ട്. പ്രണയം കൊണ്ടു മുറിവേറ്റ ചില ഹൃദയങ്ങൾ..ആഴംകവിളിലേക്ക് കവിഞ്ഞൊഴുകിയ പുഴയുടെ ആഴമറിഞ്ഞത്നമ്മുടെ ഹൃദയങ്ങൾ രണ്ടുതീരങ്ങളായി മാറിയതിനു ശേഷമാണ്.ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) 8086451835 (WhatsApp)

ഞാനും ദൈവവും രതിയിലേർപ്പെട്ട ശേഷം അവൾ പറഞ്ഞു തുടങ്ങുന്നത്

രാഹുൽ മണപ്പാട്ട്1ഒരു യാത്രയിൽ കണ്ടുമുട്ടിയവന് എന്നോട് ഒരിത്!! ഒറ്റ ഷേയ്ക് ഹാന്റിൽ ദൈവമാണെന്റെ പേരെന്ന് പറഞ്ഞ് ഒരു ചായ കടയിലേക്ക് എന്നെ ക്ഷണിച്ചു.. അവൻ രണ്ട് കട്ടൻ പറഞ്ഞു. ദൈവമെന്ന പേരിനുടമയായ അവന്റെ മുന്നിൽ ഞാൻ ഭക്തിയോടെ ചായ ഊതിയൂതി കുടിച്ചു.2ഞങ്ങൾ പെട്ടെന്ന് ഒരു മുറി സംഘടിപ്പിച്ചു... ജനവാതിലുകളില്ലാത്ത ആ ഇടുങ്ങിയ മുറിയിൽ വിളക്കുകളും, മെഴുകുതിരികളും കത്തിച്ചു..... പിന്നെ...

ഉയരം കൂടും തോറും…

(കവിത)നീതു കെ ആര്‍മണ്ണിടിഞ്ഞു...മലയിടിഞ്ഞു... പുതഞ്ഞു പോയ ജീവനുമേലേ വാർത്തയുടെ മലവെള്ളപ്പാച്ചിൽ. കഷ്ടം കഷ്ടമെന്ന് പൂതലിച്ച വിലാപക്കുറ്റിയിലിരുന്നു നുണയുന്ന കട്ടനിൽ ഉപ്പു ചുവയ്ക്കുന്നു.. ഒരു ദ്രുത കവിതയിലും ഹാഷ്ടാഗിലും കണ്ണീരുണങ്ങുന്നു...തുന്ന് വിട്ട ചായത്തോട്ടങ്ങളിൽ ഒരു രാത്രിയുടെ അന്നം വിറങ്ങലിച്ചു ബലിച്ചോറാകുന്നു.. വടുകെട്ടിയ നെറ്റിയിൽ നിന്നൂർന്നുപോയ തൊട്ടിയിൽ കല്ലിച്ച കിനാവുകൾ..ലായങ്ങൾ* പാടിപ്പാടിക്കുഴഞ്ഞ സ്വാതന്ത്ര്യഗീതിയിൽ നമ്മൾ...

പ്രണയം

രാജേഷ് ചിത്തിര1.കരയ്ക്കടിഞ്ഞ മത്സ്യത്തിൽ നിന്നും നീയടർത്തുന്നു പ്രണയക്കൊളുത്ത്ആഴക്കടലിലപ്പോൾ മലർന്നു പൊന്തുന്നു നിന്നിൽ കൊളുത്തപ്പെട്ട ഞാനാം മത്സ്യം2.പേരുകളെഴുതി തിരിഞ്ഞോടുന്നുമടങ്ങിപ്പോകും തിര നിന്റെ പേരു മാത്രം മായ്ക്കാതെ വെയ്ക്കുന്നു3. പച്ച കുത്തുന്നു കരിക്കട്ടയാൽമറവിയുടെ മായ്ക്കലുകൾക്കിപ്പുറം ബാക്കി നിൽക്കുന്നു നിന്നെയടക്കിയ പ്രണയചിഹ്നംഅതിലുള്ളിലെ അമ്പിൻ തുമ്പിൽ എന്റെ ഹൃദയരക്തം ചൂടാറാതെ നിൽക്കുന്നു4.മഞ്ഞിൻ പുലരിയിൽ വേരിനെ ചുംബിക്കുന്നു പുൽനാമ്പ്ഞാനോ, നിന്റെ ഓർമ്മയിൽ വേരറ്റ്...

കുളിമുറി

രാഹുൽ മണപ്പാട്ട്പതിനൊന്നാം നിലയിലെ കുളിമുറിയിൽ അവൾ കുളിക്കാൻ തുടങ്ങി.. കുളിയെ ആഘോഷമാക്കി കൊണ്ട് ഉടലിന്റെ കൊളുത്തുകളഴിച്ച് ഹാംഗറിൽ തൂക്കിയിട്ടു. കുളിമുറിയുടെ ചുവരുകൾക്കിടയിൽ നിന്നും അരുവി പോലെ വെള്ളം ഉറവ പൊട്ടി. ഭൂമിയുടെ വേരുകൾ പൊട്ടിച്ച്' പൈപ്പിലൂടെ വാലുകളിളക്കി മീനുകൾ ഒഴുകിയൊഴുകിയെത്തി.. ഷവറിന്റെ പൊത്തിലൂടെ ജലവള്ളികൾ തൂങ്ങിയിറങ്ങി. നീർക്കോലികളും, തവളകളും അവളുടെ ഒഴുക്കിലേക്ക് തുഴഞ്ഞ് വന്നു. ഓളങ്ങളിൽ കൊത്തി നീലപൊൻമാനുകൾ ആകാശത്തെ...

മൗനം

നീതു കെ.ആർ.ചില മൗനങ്ങൾ അങ്ങനെയാണ് പ്രത്യേക രസക്കൂട്ടുകൾ ചേർത്ത് പറയേണ്ടതിൽ അപ്പുറം അർത്ഥം ദ്യോതിപ്പിക്കുന്നത് ഒരു വീർപ്പിൽ അണകെട്ടി പൊതിഞ്ഞ് വയ്ക്കുന്ന സ്വപ്നങ്ങൾ തേങ്ങി തേങ്ങി മരിച്ചു വീഴുന്നത് പുനർജനികളില്ലാതെ വിറങ്ങലിച്ചു വേരറ്റുപോയ വാക്കുകളുടെ പിടച്ചിൽ പേറുന്ന രണ്ടക്ഷരംആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: 8086451835 (WhatsApp) editor@athmaonline.in

മരണത്തെ തൊടാനായുന്നു, രണ്ടു പേർ

കവിത അശ്വനി ആർ ജീവൻമരണത്തെ തൊടാനായുന്നു, രണ്ടു പേർഇനിയുമിറുക്കിയിനിയുമിറുക്കിയെന്ന് ചുണ്ടിൽ, കഴുത്തിൽ, നെഞ്ചിൽ ... എത്താവുന്നിടത്തെല്ലാം കുരുക്കിട്ട് കിട്ടാശ്വാസമാവുന്നതിലൊരാൾഇനിയുമിഞ്ചിഞ്ചായിനിയുമിഞ്ചിഞ്ചായെന്ന് ഉടൽ പിടഞ്ഞു പിടഞ്ഞു മറ്റേയാൾഒന്നിനെയുമാരെയുമോർക്കാതെ മരണത്തെ തൊടാനായുന്നു, രണ്ടു പേർ...അതിൽക്കൂടുതലെന്തെന്ന് അവർക്കറിയുകയേയില്ലഇനിയുമിറുക്കിയിനിയുമിറുക്കിയെന്ന് ഇനിയുമിഞ്ചിഞ്ചായിനിയുമിഞ്ചിഞ്ചായെന്ന് ഉടലുകൾ കൊരുത്ത് ഉമ്മകൾ തെറുത്ത് മരിച്ചു പോകുന്നു, രണ്ടു പേർ...ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ...

മഴ നനയാപ്പെണ്ണ്…

കെ. എസ്. രതീഷ്പെണ്ണേ, നീ അറിഞ്ഞോ ഇന്നിവിടെ ആ പഴയ മഴ പെയ്യുന്നുണ്ട്. വാ നമുക്ക് ഈ ഇറയത്ത് ഇത്തിരി നേരം  ഇരിക്കാം മഴയുടെ കുളിരേറ്റ് പാതി നനഞ്ഞ കൈകോർത്തിരിക്കണം ഞാനപ്പോൾ വിയർക്കുന്നുണ്ടാകും നീ ചിരിക്കും ഇടയ്ക്ക് കൊള്ളിയാൻ മിന്നലിൽ നീ എന്നെ മുറുക്കെ പുണരും മുന്നിലേക്ക് നീട്ടിയിട്ട നമ്മുടെ കാലിലെ...
spot_imgspot_img