നാല് കവിതകള്‍

1
641

സുജിത്ത് സുരേന്ദ്രൻ

വാടകവീട്

പ്രണയംകൊണ്ടു
മുറിവേറ്റവൻ
കവിതകൊണ്ടു
മെനഞ്ഞുണ്ടാക്കിയ
വാടകവീട്ടിലായിരുന്നു..

മരണമെന്ന
വീട്ടുടമസ്ഥൻ
ഇറക്കിവിടും വരെ.!

കൂട്ടുകാരൻ

ഞാൻ
നടന്നുവന്ന
തീവഴികളിൽ
തണലു
ചാറിനിന്നൊരു
മരമുണ്ടായിരിക്കും..

ഹൃദയങ്ങൾ

കവിതയുടെ
മരക്കൊമ്പിൽ
തൂങ്ങി
കിടന്നാടുന്നുണ്ട്.
പ്രണയം കൊണ്ടു
മുറിവേറ്റ
ചില ഹൃദയങ്ങൾ..

ആഴം

കവിളിലേക്ക്
കവിഞ്ഞൊഴുകിയ
പുഴയുടെ
ആഴമറിഞ്ഞത്

നമ്മുടെ ഹൃദയങ്ങൾ
രണ്ടുതീരങ്ങളായി
മാറിയതിനു ശേഷമാണ്.


ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here