Homeകവിതകൾ

കവിതകൾ

കൊഴിഞ്ഞു പോക്ക്

(കവിത)സിജു സി മീനവിരിയാതെ പൊഴിയുന്നു മൊട്ടുകളീ പള്ളിക്കൂടത്തിന്‍ പടവുകളില്‍ കാശിനാകര്‍ക്ഷണം കൊണ്ടോ.. ഇഞ്ചി പാടത്തെരിയുന്നു ബാല്യം..!ഗ്രഹിക്കാനൊരുങ്ങാത്ത പാഠങ്ങളോ.. നാവില്‍ വഴങ്ങിടാ ഭാഷകളോ.. നിന്നെ പടവിനപ്പുറം നിര്‍ത്തിടുന്നു..?നിന്നക്ക് നാനാര്‍ത്ഥമേകുന്ന പേരുകളോ.. ഊരിലെ കോലാഹലങ്ങളോ.. നിന്റെ വഴിപിഴപ്പിച്ചതാരോ..?പുറകിലെ ബെഞ്ചിന്‍ കുരുന്നിനെ കാണാ ഗുരുവോ.. സന്ധ്യയ്ക്ക് കേറുന്ന ചാരായ കാറ്റോ.. നിന്നറിവുകള്‍...

പേര് ചേര്‍ക്കല്‍

കവിതരാജന്‍ സി എച്ച്ഞങ്ങളുടെ റേഷന്‍ കാര്‍ഡില്‍ വീട്ടിലുള്ള എല്ലാ അംഗങ്ങളുടേയും പേരില്ല. പേരുള്‍പ്പെടുത്താന്‍ പൊതുവിതരണ ആപ്പീസര്‍ സമ്മതിക്കുന്നില്ല. അവര്‍ക്കും ഭക്ഷണം വേണ്ടേ?റേഷന്‍ കാര്‍ഡില്‍ ഭാര്യയുണ്ട്, കുടുംബനാഥയാണ്. ജോലി:വീട്ടുഭരണം. എന്‍റെ പേരുണ്ട്. കുടുബനാഥയുടെ ഭര്‍ത്താവ്. ജോലി:വിരമിച്ചയാള്‍. മകനുണ്ട്. ജോലി:സംരംഭകന്‍. മകളുണ്ട്. ജോലി:തൊഴില്‍ രഹിത.കൊടുത്ത അപേക്ഷയില്‍ നാലു പേരെക്കൂടി ചേര്‍ക്കാനാണ്. പേര്:ടിപ്പു. പ്രായം:അഞ്ചു വയസ്സ്. ജോലി:വീടു കാവല്‍. കുടുംബനാഥയുമായുള്ള ബന്ധം: സ്നേഹബന്ധം. പേര്:ഝാന്‍സി. പ്രായം:നാലു വയസ്സ് ജോലി:ടിപ്പുവിനെ നോക്കല്‍. കുടുംബനാഥയുമായുള്ള...

സിംഗോണിയ സിംഗോണിന്റെ ‘Ascetic Cultivation’ എന്ന കവിതയുടെ വിവർത്തനം.

വിവർത്തകൻ : സനൽ ഹരിദാസ് സന്യാസ പരിശീലനം എന്റെ സ്വീകരണമുറിയിലേത് സംഗീതത്തിന്റെ അഭാവമായിരിക്കാം അല്ലെങ്കിൽ ഞാൻ കുടി നിർത്തിയ വീഞ്ഞിന്റേതുമാകാം.തന്റെ മുത്തശ്ശിയുടെ കൈകളിൽ എന്റെ മകനാകാമത്‌. അല്ലെങ്കിൽ വിദൂരമായ ഗ്രാമപ്രദേശത്തെ നായയുമാകാംഇന്നീ രാത്രിയിൽ വീർപ്പുമുട്ടിക്കുന്ന മദം എന്റെ നെഞ്ചിൽ വിടർത്തുന്നത് എന്താണ്.വിധിയുടെ പ്രവർത്തനത്തിന് തടസ്സമാകാതിരിക്കാൻ ഞാൻ ടെലിഫോൺ...

മുത്തശ്ശിയമ്മ

(കവിത)പ്രകാശ് ചെന്തളംകുത്ത് വടി കുത്തി കുത്തി മുത്തശ്ശിയമ്മ വരുമ്പോൾ നല്ലോരു താളമുണ്ട് കൈ നിറഞ്ഞ ചെമ്പ് വളകിലുകം .ഓരോരോ കുടിലുകളിൽ പോയിട്ട് മുത്തശ്ശിയമ്മ പഴം കഥതുടങ്ങും വട്ടത്തിൽ കൂടുന്ന കുഞ്ഞുമക്കൾ കഥകേൾക്കുവാൻ കൂടും പാട്ടും.സുന്തരിപ്പെണ്ണുങ്ങൾ ചിരിച്ച പോലൊരു ചിരിയാണ് പല്ല് പോയ...

തിരിച്ചറിവുകൾ

തോമസ്‌ അബ്രഹാംഅവിടെ നല്ല മഴയാണത്രെ, എല്ലോളം ചൂഴ്ന്നിറങ്ങുന്ന തണുപ്പും. ഇവിടെ കാറ്റടിക്കുന്നു, ചുട്ടുപഴുത്ത മണലിന്റെ ഗന്ധമാണിതിന്.വെറുതെയിരുന്നപ്പോൾ ബസുദേബിനെക്കുറിച്ചോർത്തു വെയിലേറ്റവൻ കണ്ണു കുറുക്കിയപ്പോളാണ് അവനും ദാഹമുണ്ടെന്നതോർത്തത്.വിയർപ്പിറ്റ് പള്ളയോടൊട്ടിയ കുപ്പായം വിരൽ കൊണ്ടു വലിച്ചവൻ നിശ്വാസമുതിർത്തപ്പോഴാണ് അവനും വിശപ്പുണ്ടെന്നതോർത്തത്.ശാഠ്യം പിടിച്ച കുഞ്ഞിനെ തോളത്തു ചേർത്തു തട്ടി ഞാനുലാത്തുമ്പോളവളിൽ പതിഞ്ഞ കണ്ണുകളുടെ തിളക്കമാണ് അവനും...

വേട്ടക്കാരും ‘മാംസഗന്ധി’കളും.

കവിത നിമ.ആർ.നാഥ്‌ തെഴുത്ത ഇലകൾക്കുള്ളിൽ തിള പൊട്ടും രക്തം. ത്രസിക്കും മഞ്ഞ ഞരമ്പുകൾ . വിണ്ടർന്നാൽ, കുതിച്ചു പൊന്തും ചോരച്ചാലുകൾ . ഉടനുതിരും പച്ചമാംസഗന്ധം.കറുപ്പ് തുടിക്കും മുഴുത്ത ശിഖരങ്ങൾ. യന്ത്രമുനകളുരുകും ഉഷ്ണലാവ. തോൽ ചീന്തിയാൽ അസ്ഥിതിളക്കം . നൊടിനേരത്താൽ ചുനയിടും, കൊഴുത്ത ഉടൽ സ്രവങ്ങൾ.വെട്ടം ചേർന്നാൽ പിരിഞ്ഞു...

ട്രോൾ കവിതകൾ – ഭാഗം 25

വിമീഷ് മണിയൂർ പാട്ട് ആകാശവാണിയിൽ നിന്ന് പറത്തി വിട്ട യേശുദാസിൻ്റെ ഒരു പാട്ട് ഒരു റേഡിയോ കണ്ടുകിട്ടാതെ ചുറ്റിത്തിരിഞ്ഞ് വിയർത്ത് ഒരു മരത്തിൻ്റെ കൊമ്പത്ത് തൂങ്ങിക്കിടന്ന് ഇത്തിരി നേരം ഉറങ്ങിക്കളയാമെന്നു വെച്ചു. എണീറ്റപ്പോൾ രാത്രിയായിരുന്നു. നല്ല...

ട്രോൾ കവിതകൾ – ഭാഗം 34

വിമീഷ് മണിയൂർ മഞ്ഞനിറം കാക്കയ്ക്ക് മഞ്ഞനിറം കൊടുക്കുകയായിരുന്നു ഒരു കുട്ടി. അവൻ്റെ അമ്മ ചോദിച്ചു: കറുപ്പല്ലേ കാക്ക. അതെ, വെയിലത്തിറങ്ങി കുളിച്ചപ്പോൾ നനഞ്ഞതാണ്. ഖേദിക്കുന്നു ചാടിക്കൊണ്ടിരുന്ന തവള ആകാശത്തിൽ സ്റ്റക്കായി. അത് തന്നെത്തന്നെ ഉന്തി നോക്കി. പൊടുന്നനെ മെസ്സേജ്...

ഇലകൾ എഴുതിയ മരം

നിഖിൽ തങ്കപ്പൻമരം വിളിക്കുമ്പോൾ കയറി വരുന്ന ഇലകളെപ്പോലെ അക്ഷരങ്ങൾ ഓരോന്നായി കയറിവന്ന് ഒരു കവിതയിലിരിക്കുന്നു. മരം പഴുത്തില കൊഴിക്കും പോലെ വയസ്സുചെന്ന അക്ഷരങ്ങളെ കവിത വെട്ടിക്കളയുന്നു. ഇലകൾ വന്നും പോയുമിരിക്കെ, മരം മരമായിത്തന്നെ നിൽക്കുന്നു. പഴം തിന്നാനാഗ്രഹിച്ചു തൈ നട്ട ഒരുവൻ മരത്തിനു വളമായി നിവർന്നു കിടക്കുന്നു..ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: (ഫോട്ടോയും ഫോണ്‍...

മഴ മറന്ന കുടകൾ

തസ്മിൻ ശിഹാബ്മൂന്ന് മടക്കുള്ള കുട ബാഗിൽ നിന്നെടുത്ത് മഴയിലേക്കിറങ്ങുമ്പോൾ ഒന്നിച്ചു നനയാതെ പോയ മഴ അകലെയെവിടെയോ നീല ഞരമ്പുള്ള ഓർമ്മകൾ തിരയുകയാവാം, ഇലത്തുമ്പിലിരുന്ന് തുലാവർഷം പനിക്കോളിലൊരു കടൽ കാണുകയാവാം കനൽ മൂടിയ ആകാശം വേർപ്പിറ്റിത്തളർന്ന് മഴക്കവിതക്കൊരു വഴിയൊരുക്കുകയാവാം, ചോരത്തിളപ്പിൽ മടുത്ത കളിയിൽ കുട മറന്ന വഴിതേടി അലയുകയാവാം ചൂടൻ രസങ്ങൾ മഴയിൽ പതുങ്ങുകയാവാം, ചേമ്പില ചൂടിയ പുതുമഴയിൽ വില്ലൊടിഞ്ഞ മോഹങ്ങൾ നരച്ച കാവലായ് കിതയ്ക്കുകയാവാം, എങ്കിലും ഓരോ കുടവട്ടത്തിലും വെയിലിലേക്കുള്ള...
spot_imgspot_img