Homeകവിതകൾ

കവിതകൾ

മരിക്കരുത്, അവസാനശ്വാസം വരേയ്ക്കും

രക്തം കൊടുത്ത് പിറന്ന നാടിന്റെ സ്വാതന്ത്ര്യം നേടിയെടുക്കേണ്ട ഒരു ജനതക്ക് മുമ്പിൽ ആത്മവീര്യം ചോരാത്ത വിപ്ലവ കവി മഹ്മൂദ് ദാർവീശിന്റെ വരികൾവിവർത്തനം: മുഹമ്മദ് റബീഹ് എം.ടിഇന്ന് നീ മരണപ്പെടുകിൽ ഞാൻ എന്തുചെയ്യുമെന്ന് വീണ്ടുമെന്നോട് ചോദിക്കുകിൽ...

തോറ്റുപോയവൾ കവിതയെഴുതുമ്പോൾ

കവിത മനീഷ തോറ്റുപോയവൾ കവിതയെഴുതുമ്പോൾ കടലാസ്സിൽ വിഷാദത്തിന്റെ കരിനീല മഷി പടരും വരികളിൽ ക്ലാവ് പിടിച്ച ജീവിതം പറ്റിനിൽക്കും. കല്ലിലുരച്ചിട്ടും ബാക്കി നിൽക്കുന്ന വരാൽ ചെതുമ്പൽ കണക്കെ നിരാസത്തിന്റെ പാടുകൾ വരികളിലൊട്ടി നിൽക്കും. അവളുടുക്കാൻ കൊതിച്ച ചേല കണക്കെ തിളങ്ങുന്ന ബിംബമൊരെണ്ണം വരികൾക്കിടയിൽ ഒളിച്ചിരിക്കും. അവളുടെ അരിഞ്ഞ സ്വപ്നച്ചിറകുകൾ കാറ്റിൽ ലിപികളില്ലാ വരികൾ മൂളും സ്നേഹം സ്നേഹം എന്ന വാക്കുമാത്രം വരികൾക്കിടയിൽ ഏച്ചു നിൽക്കും. തോറ്റുപോയത് പോരാടാനറിയാതെയല്ല വൈകാരികമായൊരു മനസ്സും അതിനുള്ളിലെ സ്നേഹവും കൊണ്ടാണെന്ന് കടുപ്പിച്ച...

കാവൽക്കാരനോട്

ശശി കാട്ടൂർഅല്ലയോ പുതിയ കാവൽക്കാരാ നോക്കൂ , പൗരാണികമായി കൈമാറി വന്ന എന്റെ പൂന്തോട്ടം നാനാതരം ചെടികൾ പൂക്കൾ, നിറങ്ങൾ,ഗന്ധങ്ങൾ ഹാ,എത്ര മനോഹരം ഈ വൈവിധ്യത്തിലെ ഏകത .വിരുന്നുകാർ പോലും അസൂയപ്പെടും വിധം...

കുറുംകവിതകൾ

കവിത ഉണ്ണികൃഷ്ണൻ കളമുള്ളതിൽതെരുവ് തെരുവിലെ തോക്ക് ഭ്രാന്തെടുത്ത പോലെ വെറുതെ ചിലയ്ക്കുന്നു. കുട്ടികളുടെ തുള വീണ ഉടുപ്പുകൾ അമ്മമാരെ കാണാതെ കരയുന്നു.അന്യോന്യം പുഴയുടെ സ്വപ്നപ്പടർച്ചയാണ് തീരം - തീരത്തിന്റെ നഷ്ടമോഹങ്ങൾ പുഴയും തീരം ഉന്മാദിയായ പുഴ ഉച്ചത്തിൽ പാട്ടു പാടുന്നു.തീരങ്ങളിൽ പുതിയ പൂവുകൾ വിടരുന്നു.സ്വച്ഛം (ജാനകി ടീച്ചർക്ക് ) തത്വചിന്തകനായ അച്ഛന്റെ മകൾ ഉറക്കെ ചോദ്യങ്ങൾ ചോദിയ്ക്കുന്നു.ഉച്ചത്തിൽ ചിരിയ്ക്കുന്ന അമ്മയ്ക്കൊപ്പം ഒരു വീട് പാട്ടു പാടുന്നു.യന്ത്രം റേഷൻ കാർഡിലെ അടയാളപ്പെടുത്തലുകൾ പോലെ ഒരേ തരത്തിൽ - തയ്യൽയന്ത്രം ഒരു സ്ത്രീയെ തുന്നിയെടുക്കുന്നു. ...ഉണ്ണികൃഷ്ണൻ കളമുള്ളതിൽ, വടക്കാഞ്ചേരി ശ്രീവ്യാസ എൻ എസ് എസ് കോളേജിൽ ഇംഗ്ലീഷ് വിഭാഗം അധ്യാപകൻ. പാലക്കാട് തേങ്കുറുശ്ശിയിൽ താമസംആത്മ...

അന്തിക്കെടെ

കവിതആർ.കെ അട്ടപ്പാടി ഇരുള ഗോത്രഭാഷഅമ്മേട് അന്തിനലാവെള്സാത്തി മെലെകാ വരെപ്പടപ്പോലെ. മഞ്ച്കാ നീന്ത്കാ വാനത്തി വെളിങ്കാസ്ക്കല്ല്പ്പോലെ നച്ചേത്രകാ. വേലി ഒതുക്കുതി കളബൊലാ ജദ്മ്മ് കേക്ക്ത്. പാതിജാമ്മാക്കാത്ത് തട്ട്കാ മുട്ട്കാ വാലാട്ട്കവാമ്മ് മേരേള്കാ. ഈ കണ്ണ്മ്മ് കാത്മ്മ് സുമ്മയിര്ക്കാതില്ലെ. ഒര് വേലിയള്ങ്കാക്ക് കാത്ത് ഇര്ക്ക്ത്. പൊഗേഗാ തീക്കട്ടെ വെള്സാമ്മ് സൂര്മ്മ്മുണ്ട്പ്പക്കാ. കത്ത്ഗാക്ക് പന്തമ്മ് കെയ്യ്പ്പിടിക്കൊരു കത്തിമ്മ് പോഗലഹാ തൊണേക്ക് സാളെതൊരു എണേമ്മിരിക്ക്ത്. കൂഗ്ഹവാ...

ഉടലുകളിലെ കഥ

(കവിത)ശ്രീലക്ഷ്മി സജിത്ത്ഉടലുകളിൽ കഥയെഴുതിയിട്ടുണ്ടോ ഉടലുകളിൽ നിന്ന് ഉടലുകളിലേക്കൊഴുകുന്ന കഥ. മിഴികളിൽ പറയാത്ത, കനവുകളിലൊഴുകാത്ത കവിതകൾ വിരിയാത്ത കരളിൽ മുറിയാത്ത കാൽ വിരലുകൾ കളം വരയ്ക്കാത്ത മഴ പെയ്യാത്ത വെയിലുതിരുന്ന കാത്തിരിക്കാത്ത കാലങ്ങളിൽ മറന്നു വയ്ക്കാത്ത ചിറകുകളിലൊളിക്കാത്ത വിധിയെ പഴിക്കാത്ത കാത്തിരിപ്പിന്റെ താളം അറിയാത്ത വിരലുകളിൽ നിന്ന് വിരലുകളിലേയ്ക്ക് തളർന്നു വീഴുന്ന കഥ. ചൂടുപൊങ്ങുന്ന ഉച്ച നേരം നിഴലുകൾ കഥ പറയുന്നു വെയിലു വീഴുന്നു നാഗപുറ്റിന്റെ ഗന്ധം.ആത്മ ഓൺലൈൻ...

പുല്ലിംഗം

സംഗീത് സോമൻ ഒരുപാട് തിരഞ്ഞു നടക്കേണ്ടി വരും എന്നൊക്കെ വിചാരിച്ചാണ് അവൾ ഇറങ്ങി തിരിച്ചത്... പക്ഷെ കാര്യങ്ങൾ ഒക്കെ  വിചാരിച്ചതിലും എളുപ്പം നടന്നു.. കോണ്ടാക്ട് നമ്പർ കിട്ടി വിളിച്ചു സ്ഥലം പറഞ്ഞു. അവളുടെ ഡിമാന്റുകൾ ഇവയായിരുന്നു... "പരമമായ സ്വാതന്ത്ര്യം എനിക്കായിരിക്കും എന്റെ ഇഷ്ട്ടം...

വെറുതെ ഒരിഷ്ടം

അരുണ്യ സി. ജി.നമുക്കിടയിലെ വേഴാമ്പലുകൾക്ക് നീരുറവകൾ കിട്ടാതിരുന്നില്ല...വിശപ്പടങ്ങാത്ത പറവകളും സ്മൃതിയടങ്ങാത്തൊരാത്മാവുമുണ്ടായിരുന്നില്ല....മരണസന്നാഹമായി കൊതിച്ചു നിന്ന സിരകൾക്കും മടുപ്പ് ബാധിച്ചിരുന്നില്ല...ഇത്രമേൽ ക്ഷാമമുണ്ടാവാതിരുന്നിട്ടും ഇരുണ്ട ഖനികളിൽ പുൽനാമ്പുകൾ കിളിർകാതിരുന്നു...വിലാസം തെറ്റി പറന്നകന്ന ദേശാടനകിളികളായി ഓർമ്മകൾ മാറിക്കൊണ്ടിരുന്നു...നിറങ്ങൾ കെട്ടടങ്ങിക്കൊണ്ടിരുന്നതും, മൂകസംഹാരികൾ കുളിരുചൂടാതിരുന്നതും, നമുക്കിടയിലെ നശിച്ചകന്ന ഓർമകൾക്ക് തണുത്ത മരവിപ്പു നൽകി...ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: 8086451835 (WhatsApp) editor@athmaonline.in

ഹേർസ്റ്റോറി

കവിത കല സജീവൻ ചിത്രീകരണം: ഹരിതതെരുവിലൊരു പെണ്ണുണ്ട്. ആരെ കണ്ടാലും കഥയുണ്ടാക്കിക്കളയും. മരക്കതകുള്ള പഴയ ജനാലകൾ കൊണ്ട് അടച്ചുറപ്പിച്ച വീട്ടിലെ മനുഷ്യനെ കുറിച്ച് അവളുണ്ടാക്കിയ കഥ കേൾക്കണോ - അയാൾക്ക് ഇരുട്ടിൽ ദംഷ്ട്ര മുളയ്ക്കുമെന്ന് - അയൽരാജ്യത്തേയ്ക്ക് നുഴഞ്ഞു കയറുമെന്ന് - വേലിപ്പഴുതിലെ എലികളെ...

ട്രോൾ കവിതകൾ – ഭാഗം 14

വിമീഷ് മണിയൂർ കടം വാങ്ങിയ ഒന്ന് പണ്ട് നൂറിൽ നിന്ന് ഇരുപത്തൊമ്പത് കുറയ്ക്കുന്നതിനു വേണ്ടി ഇടത്തേ അറ്റത്തു നിന്ന് കടം വാങ്ങിയ ഒന്നിന് വേണ്ടി എണ്ണൽ സംഖ്യയിലെ ഒന്ന് രാവിലെ എന്നെ കാണാൻ വന്നു.പതിനാറ് വർഷവും...
spot_imgspot_img