Homeകവിതകൾ

കവിതകൾ

രൂപകങ്ങൾ; സത്യവും മിഥ്യയും

കവിത വിമീഷ് മണിയൂർകഴിഞ്ഞ മാർച്ച് മുപ്പതാം തീയ്യതി ഉച്ചകഴിഞ്ഞതോടെ എന്റെ കൈവശമുണ്ടായിരുന്ന രണ്ടു രൂപകങ്ങളും തീർന്നു പോയിരുന്നു.അതു കഴിഞ്ഞുള്ള രണ്ടു ദിവസങ്ങളിലും രൂപകങ്ങൾ കിട്ടാതെ ഞാൻ പണി നിർത്തിവെച്ചു.എന്തോ പന്തികേട് മണത്ത് കൂടുതലൊന്നും ചോദിക്കാതെ...

ഡിസംബർ വരുമ്പോൾ

ഹിലാൽ അഹമ്മദ് കൂട്ടുകാരി ചോദിക്കുന്നുഡിസംബർ വരുമ്പോൾ എന്താണ് ഓർമ്മ വരുന്നത്?ക്രിസ്മസോ കരോളോ?നാട്ടിലെ ഏക ക്രിസ്ത്യാനി,ജോഷി ഡോക്ടറുടെ വീട്ടിൽ തൂങ്ങുന്നകൂറ്റൻ നക്ഷത്രം എന്നാണ് ആദ്യം ഓർത്തത്.പിന്നെ ഓർമ്മ വന്നു,രാവിലെ മദ്രസയിൽ പോവുമ്പോൾകാണുന്ന പോസ്റ്റിലെല്ലാംതേച്ച മൈദപ്പാടുണങ്ങാത്ത പോസ്റ്ററുകളിൽവ്യാകരണം...

ചെവി

കവിതഅഭിലാഷ് എം.വികറന്റ് പോകുന്ന വഴികളിൽ മാത്രമേ ഞാനാ ചെവികൾ കണ്ടുള്ളൂ ചിലപ്പോൾ ചെടികളിൽ ഒളിച്ചു നിന്നു വേർപിരിഞ്ഞ് യാത്ര പൂർണ്ണമായി മനസ്സിലാക്കാൻ സ്ട്രീറ്റ് ലൈറ്റ് ഓഫ് ചെയ്യണം തടിച്ച ചെറിയ കാൽപ്പനികത എന്തോ ഒളിച്ചു വെച്ചു ചെറു സഞ്ചിയിൽ നിറയെ വിവരങ്ങളായിരിക്കും കാല്പനികത പിന്നെ പതുക്കെയായി മധുരവെളിച്ചങ്ങളിൽ ആരുടെയോ...

‘ഇന്നി’ന്റെ കുമ്പസാരം…

കാർത്തിക ശിവപ്രസാദ്'ഇന്ന്' വകഞ്ഞു നോക്കിയ വിശ്രമവേളകൾ തിരക്കുപിടിച്ചതായിരുന്നു.നീതിപീഠങ്ങൾ, ജീവിതത്തിന്റെ ആരവും വ്യാസവും കൂട്ടിക്കിഴിച്ച് പകുത്തു നൽകുമ്പോൾ കണ്ണീരുകൊണ്ട് വിശപ്പടക്കാനാവാതെ 'മരവിച്ച' ബാല്ല്യം..കൊടിക്കൂറകളിൽ നിറം മാറ്റി വംശവും രോഷവും ഭാഗിച്ചെടുത്ത് നരഭോജികളാവാൻ മൽസരിക്കുന്നുണ്ട് ചിലർ..രാത്രിയുടെ മൗനമണ്ഡലങ്ങളിൽ അരിച്ചിറങ്ങുന്ന നൈമിഷികതയുടെ അരണ്ട വെളിച്ചം.. അതിൽ, ഊറിയിറ്റുന്ന ' നാളെ'യെന്ന ഭീതി..സൃഷ്ടിയുടെ വികൃതരൂപം പേറിയ ചിരിയുടെ ചവറ്റുകൊട്ടകൾ.. അതിൽ...

രക്തം നിറഞ്ഞ മുറി

അജേഷ് നല്ലാഞ്ചി വണ്ണാമ്പല നിറഞ്ഞ ഈ ഗുഡുസു മുറിക്ക് ഓലക്കണ്ണി നനഞ്ഞ മണമാണ്.. ചുമർ നിറയെ ചൊട്ടപ്പുഴുക്കളാണ്...പല്ലി പാറ്റ തേരട്ട കരിങ്കണ്ണി അണങ്ങ് ചേക്കാലി പിന്നെ പേരറിയാത്ത അനേകം ചെറുജീവികളുടെ സത്രം..ചിതൽ പുറം ജനാലയ്ക്ക് താഴെ ചാരി വച്ച മാച്ചിപ്പട്ട വഴി ഏത് നിമിഷവും അകത്ത് കയറും....നീ ഇവിടെ ഉപേക്ഷിച്ച് പോയ കളർ പെൻസിലുകൾ കൊണ്ട് ഞാൻ ഓർമയെ വരച്ചെടുക്കുകയാണ്.....വസന്തമെത്തും...

കാഴ്ച്ചപ്പൊതികൾ

സൂര്യ സുകൃതംഓടുന്നുണ്ട്, ഒരുപാട്. നിന്റെ പുറകേ, നിനക്കൊപ്പം, നിന്റെ (എന്റെ) സ്വപ്നങ്ങളിലേക്ക്.അറിയുന്നുണ്ട്.. എന്റെ കിതപ്പുകളിൽ നീ ശ്വാസം മുട്ടുന്നത്.കെട്ടിപ്പിടിച്ചോടണമെന്ന എന്റെ വാശികളിൽ നീ വലഞ്ഞ് പോവാറുണ്ട്.ഇടയ്ക്കൊക്കെ എന്റെ കാൽവേഗത്തിൽ നീ ഇഴഞ്ഞിട്ടുണ്ട്.എന്നിട്ടും എന്റെ പരാതികൾ തുടലു പൊട്ടിച്ചോടി വന്ന് നിന്നെ കടിക്കുന്നു. ഒട്ടും സഹതാപമില്ലാതെ കുരയ്ക്കുന്നു.കൊതിയുടെ ഉമിനീരൊലിപ്പിച്ച് വീണ്ടും നിർത്താതെ ഓട്ടം. നിന്റെ പുറകേ, നിനക്കൊപ്പം, നിന്റെ (എന്റെ...

വെളുത്ത പൂക്കളുടെ വസന്തവും, അക്ഷരങ്ങളുടെ മൗനവും

ജുനൈദ് അബൂബക്കർഈ കെട്ടിടത്തിൽ ആരും കാണാത്തൊരു സ്ഥലമുണ്ടെന്ന് പറഞ്ഞു തന്നത് വിനോദനാണ്, എങ്കിലും അവന് ഇവിടം അറിയാമെന്ന് നമ്മൾ സൗകര്യപൂർവ്വം മറന്നു,സ്ഥലം കാട്ടിയതിന് പ്രതിഫലമായ് എന്റെ ബൈക്കും കൊണ്ട് അവന്റെ അനേകം കാമുകിമാരിൽ ആരെയോ കാണാൻ പോയതും അന്നായിരുന്നുഅന്ന് നീയുടുത്ത ഇളം നീല സാരിയിലെ വെളുത്ത...

മീൻ മരണങ്ങൾ

(കവിത)ഹാഷിം ഷാജഹാൻ മണ്ണാർക്കാട്മുങ്ങി മരണങ്ങളേക്കാൾ കൂടുതൽ ലോകത്ത് ഉണങ്ങി മരണങ്ങൾ സംഭവിക്കുന്നുകടലിനോട് മത്സരിച്ചിട്ടെന്ന പോലെ കരയിലേക്കെടുത്തിട്ട മീനിനെ വെയിൽ ഉണക്കിയെടുത്ത് റോഡരികിൽ അട്ടിക്ക് വെച്ച് വിൽക്കുന്നുചാകാൻ കിടന്നപ്പോൾ പോലും ഒരു തുള്ളി വെള്ളം തന്നില്ലല്ലോ എന്ന സങ്കടം അവരുടെ മുദ്രാവാക്യമാണ്വെള്ളത്തിൽ കിടന്നു മരിച്ചാൽ സ്വർഗത്തിൽ പോകുമെന്ന്...

മുൾവേലികൾ പൂക്കട്ടെ

യഹിയാ മുഹമ്മദ്ഒരു മതിലിന്റെ അപ്പുറവും ഇപ്പുറവും നിന്ന് പ്രണയിക്കുന്ന പോലെ ആയാസകരമാവണമെന്നില്ല ഒരു മുൾവേലിയുടെ ഇരുവശങ്ങളിരുന്ന് പ്രണയിക്കുന്നത്.മുൾവേലികൾ ശബ്ദിക്കുന്നത് നിങ്ങൾ കേട്ടിട്ടുണ്ടോ? തോക്കുകളുടെ ശബ്ദത്തിൽ അവ സംവദിക്കുന്നത്.അവർ പരസ്പരം ചുംബിക്കാനൊരുങ്ങുമ്പോൾ വേലികൾ പെരുമ്പാമ്പായി ചുറ്റിവരിയുകയും കൈകാലുകൾ ബന്ധിച്ചിടുകയും ചെയ്യുന്നു.അവിടെ അവർക്കു...

ഉപേക്ഷിക്കപ്പെട്ട നഗരത്തിന്റെ പാസ്സ്‌വേർഡ്

കവിത നിമ. ആർ. നാഥ്‌ നിന്നെയോർക്കുന്നു. ഉയിരിൽ നിന്നും ഇറങ്ങിപ്പോയൊരു നിഴൽ. ഉടലിൽ നിന്നും വേർപെട്ടു നിൽക്കുന്നോരവയവം. സമുദ്രജലവഴുപ്പ്. ഗർഭദ്രവഗന്ധം.ദിശതെറ്റിയുറഴി ചുഴിയരികുകളിൽ- ചുംബിക്കുന്നൊരു കപ്പൽ. ഉഗ്രതയുള്ള കരിമ്പുലിയെന്നവണ്ണം- മുരണ്ടമറുന്ന കറുത്ത റോയൽ എൻഫീൽഡ്. തലച്ചോറ് കിരുത്തു പെരുകി- പുളിച്ചു പതയും ഹുങ്കാരം.ജാക്കരന്തപ്പൂക്കൾ തെറിച്ചു വിരിച്ചിടും- വയലറ്റ് രാശി. അതിനാൽ നനഞ്ഞു മുങ്ങിയടരും- വെയിൽച്ചീളുകൾ. വരണ്ട...
spot_imgspot_img