Homeകവിതകൾ

കവിതകൾ

നിരാശനെന്ന നിലയിൽ,ഒരു യുവാവിന്റെ വൈകുന്നേരം

കവിത അക്ഷയ്. പി. പിഒറ്റയാനെന്നോ മറ്റോ പേരുള്ള ലോഡ്ജിന്റെ മദ്ധ്യത്തിലാരോ പണിഞ്ഞിട്ട മുറി.അതിനകത്തിരുന്നൊരാൾ, കടലിന്റെ പശ്‌ചാത്തലത്തിൽ തിരകളെ തെറുത്തുകൂട്ടുന്നൊരാകാശ മണമുള്ള വൈകുന്നേരം.നിരാശയത്രയും, ഒറ്റയ്ക്കടിച്ചു തീർത്തവനെന്ന നിലയിൽ അയാളുടെ കാഴ്ച മാത്രം കിറുങ്ങി വീഴുന്നു.ഇപ്പോൾ മുറിനിറയേ മുറിവുകളുടെയോർമ്മ. അതിന്റെ അതിരുകൾ, വണ്ടികേറി മരിച്ച മുത്തശ്ശി പാറിക്കളിക്കുന്ന ഭൂപടം.ആത്‍മഹത്യയ്ക്ക് തൊട്ടുമുൻപാരോ കുറിച്ചിട്ട...

ഒരൊറ്റ രാത്രി മതി…  

കവിത ശ്രീജിത്ത് വള്ളിക്കുന്ന്പാതിരാത്രിയിൽ ആ വീടിന് പോലീസുകാർ  മുട്ടുമെന്ന് ആരും കരുതിയതല്ല വീട്ടുകാരൻെറ പേര് വിനയനെന്നായിരുന്നു പഠിപ്പ് പത്താം ക്ലാസ്സ്, അവിവാഹിതൻ.   വൈകുന്നേരമായാൽ ഒച്ചയനക്കമില്ലാത്ത വീടാണ് ആരെങ്കിലും വന്നാലറിയിക്കാൻ ബെല്ല് പോലുമില്ല മുറ്റം നിറയെ പൂത്തുനിൽക്കുന്ന ചെടിച്ചട്ടികൾ... എല്ലാം ഇളക്കിമറിച്ച് പോലീസുകാരുടെ...

രൂപകങ്ങൾ; സത്യവും മിഥ്യയും

കവിത വിമീഷ് മണിയൂർകഴിഞ്ഞ മാർച്ച് മുപ്പതാം തീയ്യതി ഉച്ചകഴിഞ്ഞതോടെ എന്റെ കൈവശമുണ്ടായിരുന്ന രണ്ടു രൂപകങ്ങളും തീർന്നു പോയിരുന്നു.അതു കഴിഞ്ഞുള്ള രണ്ടു ദിവസങ്ങളിലും രൂപകങ്ങൾ കിട്ടാതെ ഞാൻ പണി നിർത്തിവെച്ചു.എന്തോ പന്തികേട് മണത്ത് കൂടുതലൊന്നും ചോദിക്കാതെ...

വുഹാൻ

കവിത സ്വരാജ് എം കുണ്ടംകുഴി'വുഹാൻ! ഞാൻ നിന്നെ ഓർക്കുന്നു, 'വുഹാൻ! നിൻറെ രക്തത്തിലേക്കു കറുത്ത രക്തം ഒഴുകുന്നു. നിൻറെ മടിത്തട്ടിൽ നിന്നു കിനിയുന്ന ദുർഗന്ധം കാറ്റിന്റെ വേഗത്തിൽ പടരുന്നു.ലോകത്തിന്റെ തുരുമ്പു മുഴുവൻ നീ ഉരച്ചുകളയുന്നു, റോമിലെ കറുത്തപുക നിലക്കുന്നു. ആൾക്കൂട്ടം മക്കയെ മറക്കുന്നു. ശാസ്ത്രം ദൈവ...

തുരുത്ത്

ശ്രീലക്ഷ്മി  ഉണരാൻ മറന്നുപോയൊരുറക്കത്തിന്റെ എണ്ണം പിഴച്ച ഏതോ യാമത്തിലാണയാളെ കാണുന്നത്.കുതിച്ചും പതച്ചുമൊഴുകുന്നൊരു പുഴയുടെ.., ഇരു കരകളിൽ.., ഇരു കാലങ്ങളിൽ.മൗനത്തിലിങ്ങനെ വാചാലരായിരിക്കുകയാണ് ഞങ്ങൾ. ചിലരോടങ്ങനെയാണ്.. മിണ്ടാതിങ്ങനെ മിണ്ടിക്കൊണ്ടിരിക്കാം..!നഗ്നനാണയാൾ..! ഇടുപ്പോളമെത്തിയ ജഡയിൽ മൂന്ന് കിളികൾ കൂടുകൂട്ടിയിട്ടുണ്ട്. അവർ ചിറകടിക്കുന്നുണ്ട്.പാമ്പും, എലികളും, ചേരട്ടയും, പല നിറത്തിലുള്ള പുഴുകളും ഉടലിലിടനീളം ഇഴഞ്ഞു നടക്കുന്നു.ഉണങ്ങിയ...

മനസ്സ്

കവിത അനീഷ് പാറമ്പുഴനാൽക്കവലയിൽ നിൽക്കുന്ന ഒരു കുട്ടിയപ്പോലെയാണ് ചിലപ്പോൾ മനസ്സ് ഏത് വഴി എപ്പോൾ ഓടിപോകുമെന്ന് ആർക്ക് പ്രവചിക്കാനാവും ചില്ലകളിൽ നിന്ന് തുഞ്ചത്തേക്ക് വളരെ വേഗം ഓടിക്കയറുന്ന അണ്ണാനെപ്പോലെ വലിയ പ്രയത്നശാലിയുമാണവൻ പിടിവിട്ട് വീഴാറുണ്ട് പലവട്ടം നല്ല തണുപ്പുള്ള രാത്രിയിൽ വിജനമായ ഒരു കമ്പാർട്ട്മെന്റിൽ അപ്പുറത്തും ഇപ്പുറത്തും മുഖത്തോട്ട് നോക്കി...

കുൽസുത്തായുടെ കവിതകൾ

ടി.സി.വി. സതീശന്‍നെല്ല് വറുക്കുമ്പോൾ, അവിലിടിയ്ക്കുമ്പോൾ, കുൽസുത്തായുടെ നെഞ്ചിനകത്ത് ഒരു കവിതയുണ്ടായിരുന്നു ചങ്കിടിപ്പിന്റെ താളമുണ്ടായിരുന്നു ചുറ്റിനുമേഴു ആമാശയങ്ങൾ കരിഞ്ഞുണക്കിയ തേങ്ങലുകളുടെ ഒരു വൃത്തമുണ്ടായിരുന്നുഉലക്കയുടെ ഇടി, ഉരലിന്റെ പിടച്ചിൽ, നെന്മണികളുടെ നിസ്സഹായത, കാളുന്നവയറിൽ കത്തുന്നകവിതകളായി ഏഴ് കുഞ്ഞുങ്ങളുടെ നിർത്താതെയുള്ള വിലാപംനീലാംബരി കുൽസുവിനറിയില്ല ഹരികാംബോജി ഒട്ടുമേ അറിയില്ല വൃത്തമഞ്ജരി വായിച്ചിട്ടില്ല,പഠിച്ചിട്ടില്ല ഏഴു മക്കൾ...

ദിശതെറ്റിപ്പറക്കുന്നവർ

(കവിത)സിന്ദുമോൾ തോമസ്സ്വപ്നത്തില്‍ അവർ ഉണക്കമുന്തിരിയും ഈന്തപ്പഴവും കരിപ്പെട്ടിയും ചേർത്ത് എനിക്കുവേണ്ടി ലഹരിയുണ്ടാക്കുന്നു.   ഇടിയിറച്ചിയും മീൻപൊരിച്ചതും ഒരുക്കിവെച്ച് എന്നെ കാത്തിരിക്കുന്നു.സ്വപ്നത്തിൽ ഞാൻ വയൽവരമ്പിലൂടെ അലസമായൊഴുകുന്നു. എൻറ മഞ്ഞപ്പട്ടുപാവാടയുടെ കസവുഞൊറികളിൽ ഒരു പുൽച്ചാടി ഇറുക്കിപ്പിടിച്ചിരിക്കുന്നു. തൊങ്ങലുകൾപോലെ വയലറ്റുകൊന്തൻപുല്ലിൻറ സൂചികൾ തറയ്ക്കുന്നു.തുമ്പപ്പൂവിനാൽ ചേമ്പിലവട്ടകയിൽ...

ആത്മഹത്യാ കുറിപ്പ്

സാലിം സാലിഇപ്പോൾ മനസ്സിലാകുന്നു കെട്ടിടത്തിനു മുകളിൽ നിന്ന് താഴേക്കു ചാടുന്നൊരാൾക്ക് താൻ പരാജയപ്പെടുകയാണെന്ന് തോന്നാത്തതെന്തുകൊണ്ടാണെന്ന്.ഇപ്പോൾ മനസ്സിലാകുന്നു കഴുത്തിൽ കയറു കുരുക്കുമ്പോൾ ചിന്തകളെല്ലാം എവിടേക്ക് പാറിപ്പോകുന്നുവെന്ന്.ഇപ്പോൾ മനസ്സിലാകുന്നു കുതിച്ചു വരുന്ന ഒരു തീവണ്ടിയുടെ ശബ്ദത്തെ അയാളുടെ കാതുകൾക്ക് നിർവികാരമാക്കി നിർത്താൻ കഴിയുന്നതെന്തുകൊണ്ടാണെന്ന്. ട്രാക്കിൽ നിന്ന് തല പിൻവലിക്കാത്തതെന്തു കൊണ്ടാണെന്ന്.ഇപ്പോൾ മനസ്സിലാകുന്നു രാവിലെ തൊട്ട് പാലത്തിന് മുകളിലൂടെ മുഖം കുനിച്ച് പല്ലു കടിച്ച് നടന്നിരുന്ന അയാൾക്ക് ഭ്രാന്തായിരുന്നില്ലെന്ന്.ഇപ്പോൾ മനസ്സിലാകുന്നു ഞരമ്പറുത്ത്...

പിന്മടക്കം

കവിത കല്പറ്റ നാരായണൻ                     ' ഹാ അയാളുടെ ഇടതുകരം എന്റ തലയ്ക്കു കീഴിലായിരുന്നെങ്കിൽ '- ഉത്തമഗീതംമധുവിധു അവസാനിച്ച ദിവസം ഞാൻ വ്യക്തമായോർക്കുന്നു തലേന്ന് അവൾ തലവെച്ചുറങ്ങിയ കൈ രാവിലെ എനിക്കുയർത്താനായില്ല അവൾ അവളുടെ ശരിയായ ഭാരം വീണ്ടും വഹിച്ചു തുടങ്ങി.അന്ന് വീട്ടിന് പിന്നിലെ...
spot_imgspot_img