Homeകവിതകൾ

കവിതകൾ

പ്രണ(ള)യകാലങ്ങളിൽ ഞാൻ

സുധി പുറങ്ങ്മികച്ചതായിത്തീരുമായിരുന്ന ഒരു കവിതയുടെ, മൂന്നാമത്തെ വരിയിൽ മിനുക്കുപണി ചെയ്തുകൊണ്ടിരിക്കവെയാണു, എന്റെമുറിയിൽ പ്രണ(ള)യം കേറിവന്നത്‌.ഒട്ടും പ്രതീക്ഷിക്കാതിരുന്നതിനാൽ; എന്ത്‌ ചെയ്യണമെന്നറിയാതെ, ഒന്നാമത്തെ വരിയിലേക്ക്‌ കയറിനിന്നു ജനാലയിലൂടെ പുറത്തേക്ക്‌ നോക്കവേ, ദൂരെനിന്ന് ഒറ്റപ്പെട്ടൊരു വാക്ക്‌ നിസ്സഹായതയോടെ കൈവീശുന്നതാണു കണ്ടത്‌.രണ്ടിടങ്ങളിൽ ഒറ്റപ്പെട്ടുപോയ മനുഷ്യർ കണ്ടുമുട്ടുന്ന തുരുത്താണിതെന്ന്, എഴുതാതെ വെറുതെവിട്ടൊരു കവിത വിളിച്ചുപറഞ്ഞു.നോക്കൂ...എത്ര സമാധാനപരമായി ജീവിച്ചിരുന്നവരിലാണു, നിങ്ങൾ കലാപമുണ്ടാക്കുന്നത്‌?ഒരേസമയം; ഭ്രാന്തും തുടലുമാകുന്നത്‌?പ്രള(ണ)യകാലം കഴിഞ്ഞെഴുതുന്ന കവിതകളൊക്കെയും, രണ്ട്‌ മനുഷ്യരുടെ ജീവിതം കോറിവച്ച തെരുവുചുവരുകളാകുമെന്നതിനാൽ, മനസില്ലാമനസോടെ, ഏതെങ്കിലും ഒന്നുപേക്ഷിക്കാൻ നിർബന്ധിതനാകുന്നു.അതെന്താകണമെന്ന് ചിന്തിച്ചുനിൽക്കവേ, എന്നെയുൾപ്പെടെ വിഴുങ്ങിപ്പോകുന്നു...ചിത്രീകരണം: സുബേഷ് പത്മനാഭന്‍ ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) 8086451835...

സഖീ നിന്നെയും കാത്ത്

കവിതവർഷ എ.പിനിന്റെ കണ്ണിലെ പ്രണയത്തിന്റെ തീക്ഷ്ണത കെട്ടുപോയിരിക്കുന്നു സഖി... നിന്റെ മുഖത്തെ മധുരപുഞ്ചിരിയിൽ മങ്ങലേറ്റിരിക്കുന്നു നിന്റെ പൈങ്കിളി കിന്നാരങ്ങൾ എന്നിൽ നിന്നും ഓടിയൊളിച്ചിരിക്കുന്നു നിന്റെ പരിഭവ കണ്ണുനീർത്തുള്ളികൾ എന്റെ കണ്ണുകളുടെ കാണാമറയത്തേക്കു- പോയ്മറഞ്ഞിരിക്കുന്നു നിന്റെ വിരഹം എന്നെ വലിഞ്ഞുമുറുകും...

പേര്: പത്തൊമ്പത് ലക്ഷത്തി ആറായിരത്തി അറുനൂറ്റി അമ്പത്തി ഏഴ് മനുഷ്യർ സ്ഥലം: ആസ്സാം

അബ്ദുൽ അഹദ് നാളെയീ സ്ഥലത്തിന്റെ സ്ഥാനത്ത് എന്തു ചേർക്കും എന്നറിയില്ല. പൗരത്വമില്ലാത്തവന്റെ, രാജ്യമില്ലാത്തവന്റെ സ്ഥാനം രാജ്യാതിർത്തികൾക്കപ്പുറമുള്ള കടലാണെന്നാണ് റോഹിൻഗ്യർ പഠിപ്പിച്ചത്. ...... നാളെ, ഞങ്ങളുടെ മേൽവിലാസം ഇല്ലാതാക്കാൻ നിങ്ങളെത്തുമ്പോൾ പ്രാതൽ കഴിച്ചെത്തുക. ഞങ്ങൾ കൃഷി ചെയ്ത ധാന്യങ്ങളില്ലാതെ നിങ്ങൾക്ക് പ്രാതൽ...

അ,ആ,ഇ,ഈ,ഉ,ഊ…..അമ്മ

(കവിത)ആദി1അ-സാധാരണമാം വിധം ഭാവിയിൽ പെൺകുട്ടിയാകാൻ സാധ്യതയുള്ള എന്റെ ശരീരം ആണുങ്ങളുടെ ലോകം ഉപേക്ഷിക്കുന്നു2ആ-കാശങ്ങളും ഭൂമിയും ഞങ്ങൾക്കന്യം ഒരു പട്ടി സ്വന്തം വാല് കടിച്ച് വട്ടം കറങ്ങും മാതിരി ഞാനെന്റെ ശരീരത്തിൽ വട്ടം കറങ്ങി തുടക്കവും ഒടുക്കവുമില്ലാതെ3.ഇ-ത്തവണ, എന്റെ കാലുകൾക്കിടയിൽ ഞാൻ ഒരു നുണയായിരുന്നു എന്റെ സത്യം മറ്റെവിടെയോ വിശ്രമിക്കുന്നു കുപ്പായങ്ങൾ എന്റെ ഉടലിനോട് സദാ പരാജയപ്പെടുന്നു4.ഈ-മരണം അത്രയും സ്വാഭാവികമാണ്, ജീവിച്ചിരിക്കുന്നവർക്ക് മനസ്സമാധാനം വേണമായിരുന്നു അതുകൊണ്ട് ഞാൻ മരിക്കുന്നു.5.ഉ-ലകം മുഴുവൻ ആണുങ്ങൾക്ക് തീറെഴുതികൊടുത്തതാരാകും ആണുങ്ങളുടേതാകരുത് ലോകം6ഊ-തി വീർപ്പിക്കാൻ മാത്രം ജീവിതത്തിലെന്തുണ്ട് വേദനയല്ലാതെ7ഋ-തുക്കളെല്ലാമെന്റെ ചില്ലയിൽ പാർക്കട്ടെ കിളികളുപേക്ഷിച്ച ഇതേ ചില്ലയിൽ8എ-ത്ര ദൂരെയാണ്...

തടവ് പുള്ളി

അഫ്‌സല്‍ വലിയപീടിയക്കല്‍തൂലികയില്‍ നിന്നും ഒരു കവിത തടവ് ചാടിയിട്ടുണ്ട്. വെള്ള വസ്ത്രമാണ് വേഷം. നീളന്‍ താടി വെച്ചിട്ടുണ്ട്. തലയില്‍ തൊപ്പിയുമുണ്ട്.കവലയില്‍ ഫാസിസത്തിനെതിരെ എന്തൊക്കെയോ പ്രസംഗിക്കാറുണ്ട്. വൈകുന്നേരങ്ങളില്‍ തലസ്ഥാനത്തെ ഭീതിയെക്കുറിച്ച് ട്യൂഷന്‍ എടുക്കാറുണ്ട്.മദ്രസയില്‍ പോവുന്ന കുഞ്ഞനുജന്മാരോട് അസീമിനെ കുറിച്ച് സംസാരിക്കാറുണ്ട്. ഇടക്കെല്ലാം നജീബിനെ കണ്ടോ എന്ന്...

കാട് തീണ്ടുന്നവൻ

അഭിലാഷ് കൈനിക്കരകാട് തീണ്ടുന്നവൻ ഒരിക്കൽ മരുഭൂമിയിൽ മോഷണതിന് പോകുമ്പോഴാണ് കള്ളിമുൾ ചെടിയുടെ വേരിൽ പറ്റിപ്പിടിച്ചിരിക്കുന്ന മഴമേഘങ്ങളെ കണ്ടെത്തിയത് ചൂണ്ടക്കൊളുത്തിൽ ഒരാകാശത്തെ കോർത്തിണക്കിയവന്റെ നേരെ മേഘങ്ങൾ കൂർത്തമുനയുള്ള ആലിപ്പഴങ്ങളെറിഞ്ഞ് പ്രതികാരം തീർത്തു ഒടുവിൽ മഴമേഘങ്ങളെ വേരോടെ പിഴുതെടുത്ത് ചാക്കിലാക്കി കൊണ്ടു പോകുന്നവന്റെ ദേഹമാസകലം പച്ചിലപ്പാമ്പുകൾ ഇടവേളകളില്ലാതെ ചുംബിക്കുന്നുഉടലാകെ വയലറ്റ് നിറമുള്ള ചോര തളംക്കെട്ടി നിൽക്കുന്നവൻ പതിയെ...

ആർക്കും അധികമൊന്നും ഓർമ്മ കൊടുക്കല്ലേ

വിമീഷ് മണിയൂർ1ആരും മരുന്നു കഴിക്കാത്ത വിട്ടുമാറാത്ത രോഗമാണ് ഓർമ്മ എപ്പോഴും എന്തിനെന്നില്ലാതെ അത് തല പുറത്തിടും ഉണ്ണാനും ഉറങ്ങാനുമാവാതെ പിന്നെ കൂട്ടുകിടക്കണം തലങ്ങും വിലങ്ങും രോഗികളെ കണ്ട് മുഷിഞ്ഞ് ഏതാണ്ട് ഭേദമായെന്നും പറഞ്ഞ് മറ്റെന്തെങ്കിലും ചെയ്തു തുടങ്ങും.2ഓർമ്മയാണ് പിടിക്കപ്പെടാത്ത ഒരേയൊരു കുറ്റവാളി ഓർമ്മ കൊണ്ടല്ലാതെ ഒരു കൊലയും നടന്നിട്ടില്ല ഒരു കള്ളനും രാത്രി...

ഒറ്റ നക്ഷത്രം

കവിത ബിജു ലക്ഷ്മണൻമറ്റൊരു ലോകം നെയ്യുന്നവരാണ് ഏകാകികൾ, അവിടെ കനൽചിന്തകളുടെ കുന്നിൻമുകളിൽ ബുദ്ധശിലകളായി തപം ചെയ്യുന്നു...താഴെ, താഴ്വാരങ്ങളിലേക്ക് നോക്കൂ മൗനങ്ങളിൽ നിന്നും ഭ്രഷ്ടായവർ പരിശുദ്ധ ജലത്തിൽ തത്തികുളിക്കുന്നു ബഹളങ്ങളാൽ ഒരു പ്രാർത്ഥന തീർക്കുന്നു...ഒറ്റപ്പെട്ട ദൈവം ശ്രീകോവിലിലും പള്ളി മിനാരങ്ങളിലും ഭയപ്പെട്ടൊതുങ്ങുന്നു....അപ്പോഴും ഇടിഞ്ഞ കുന്നിൻ മുകളിലേക്ക് കണ്ണും നട്ട് രാവുകൾക്ക് കാവലിരിക്കുന്നു ഒരു ഒറ്റ നക്ഷത്രം... ...ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍...

ഫാസിസ്റ്റുകാലത്തെ വർത്തമാനം

റബീഹ് എം.ടിചുരുട്ടി പിടിച്ച മുഷ്ടികളെ അവർ അടിച്ചൊതുക്കും. ഉയർന്ന് കേൾക്കുന്ന ശബ്ദങ്ങളെ അവർ തല്ലിക്കെടുത്തും. മഷിത്തുള്ളി കിനിയുന്ന പേനത്തുമ്പുകളെ അവർ ഒടിച്ചുകളയും. ഒപ്പിയെടുക്കുന്ന കാമറ ചില്ലുകൾ അവർ തെരുവിൽ ചിതറിക്കും. എതിരിൽ വരുന്ന ചോദ്യങ്ങളിൽ അവർ ചോദ്യചിഹ്നം നിരോധിക്കും. തെരുവുകളിൽ പുക വിതച്ച് അവർ രക്തം കൊയ്യും. അധികാരങ്ങളെ കൈയ്ക്കു...

പ്രണയഹരിതകം

അനൂപ് വി. എസ്.നിന്റെ മുടിയിഴകളിൽ മുത്തുകോർക്കാൻ തുടങ്ങിയ വസന്തകാലരാത്രിയിലാണ് ഞാൻ നിന്നെ ചിഹിരോ എന്ന് വിളിച്ചത്. മുടിയിഴകൾ ചേർത്തുവച്ച കറുത്ത നൂലിൽ നിന്റെ മുടിനിറയെ മുത്തുകൾ നിറഞ്ഞുനിന്നു. നീയെഴുന്നേറ്റപ്പോൾ നിലത്തേക്കുവീണ് മുത്തുകൾ നൃത്തം ചെയ്യുമ്പോൾ, അതിൽ ചിലത് നമ്മൾ നിന്ന മട്ടുപ്പാവിൽനിന്ന് താഴേക്ക് തെറിക്കുമ്പോൾ, നിന്റെ ഉള്ളംകൈയിൽ ഒരു മുത്ത് ചേർത്തുവച്ച് എന്റെ കൈത്തലംകൊണ്ട് കോർത്തുപിടിച്ച് കാറ്റുപോലെ വിളിച്ചതാണ്, ചിഹിരോ.നിന്റെ...
spot_imgspot_img