HomeNEWS

NEWS

ചെസ് ലോകകപ്പ് ഫൈനല്‍; കാള്‍സനെ സമനനിലയില്‍ തളച്ച് പ്രഗ്നാനന്ദ

ബാക്കു(അലര്‍ബൈജാന്‍): ചെസ് ലോകകപ്പ് ഫൈനലിലെ ആദ്യ മത്സരത്തില്‍ സമനിലപ്പൂട്ട്. ഇന്ത്യയുടെ കൗമാര വിസ്മയം ആര്‍ പ്രഗ്നാനന്ദ അഞ്ചുതവണ ലോക ചാമ്പ്യനായ നോര്‍വെയുടെ മാഗ്നസ് കാള്‍സനെ തളച്ചു. 35 നീക്കത്തിനൊടുവില്‍ ഇരുവരും കളി സമനിലയില്‍...

സിനിമ-സീരിയില്‍ നടി രഞ്ജുഷ മേനോന്‍ തൂങ്ങിമരിച്ച നിലയില്‍

തിരുവനന്തപുരം: സിനിമ-സീരിയില്‍ നടി രഞ്ജുഷ മേനോന്‍ (35) തൂങ്ങിമരിച്ച നിലയില്‍. തിരുവനന്തപുരം ശ്രീകാര്യം കരിയത്തെ ഫ്‌ളാറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. ഭര്‍ത്താവുമൊത്തായിരുന്നു വാടക ഫ്‌ളാറ്റിലായിരുന്നു താമസം.സിറ്റി ഓഫ് ഗോഡ്, മേരിക്കുണ്ടൊരു കുഞ്ഞാട് തുടങ്ങിയ സിനിമകളില്‍...

സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജി ജസ്റ്റിസ് ഫാത്തിമ ബീവി അന്തരിച്ചു

സുപ്രീംകോടതിയിലെ ആദ്യ വനിതാ ജഡ്ജിയും തമിഴ്‌നാട് മുന്‍ ഗവര്‍ണറുമായ ജസ്റ്റിസ് ഫാത്തിമാ ബീവി (96) അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം. അവിവാഹിതയാണ്.പത്തനംതിട്ട കുലശേഖരപ്പേട്ട അണ്ണാവീട്ടില്‍ മീരാസാഹിബിന്റെയും ഖദീജാബീവിയുടെയും എട്ടു...

എസ് സോമനാഥിന് കര്‍ണാടക സര്‍ക്കാറിന്റെ ആദരം; കന്നഡ രാജ്യോത്സവ പുരസ്‌കാരം ഇന്ന് സമ്മാനിക്കും

ഐ എസ് ആര്‍ ഒ മേധാവിയും മലയാളിയുമായ എസ് സോമനാഥിന് കര്‍ണാടക സര്‍ക്കാരിന്റെ 'കന്നഡ രാജ്യോത്സവ പുരസ്‌കാരം'. കര്‍ണാടക പിറവി ദിനമായ നവംബര്‍ 1 ന് സര്‍ക്കാര്‍ നല്‍കിവരുന്ന പുരസ്‌കാരമാണിത്. കര്‍ണാടക സര്‍ക്കാരിന്റെ...

കടലോരമൊരുങ്ങി, കെ.എൽ.എഫിന് നാളെ തിരി തെളിയും

സ്കൂൾ കലാരവത്തിന്റെ അലയൊലികൾ അവസാനിക്കും മുൻപ് തന്നെ കോഴിക്കോട് വീണ്ടുമൊരുത്സവത്തിന് തയ്യാറെടുക്കുകയാണ്. ഏഷ്യയിലെ ഏറ്റവും വലിയ സാഹിത്യോത്സവങ്ങളിലൊന്നായ കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന് നാളെ കോഴിക്കോട് ബീച്ചിൽ തിരി തെളിയും. മുഖ്യമന്ത്രി പിണറായി വിജയൻ...

തകഴി ചെറുകഥാ പുരസ്‌കാരം സുധീർകുമാറിന്

തകഴി ശിവശങ്കരപ്പിള്ള സാഹിത്യോത്സവത്തിന്റെ ഭാഗമായി നടത്തിയ ചെറുകഥാ മത്സരത്തിൽ, കോഴിക്കോട് പേരാമ്പ്ര സ്വദേശിയായ സുധീർകുമാറിന് ഒന്നാംസ്ഥാനം. ഫുട്‍ബോൾ ഇതിവൃത്തമാക്കി രചിച്ച, "പെലെയും മറഡോണയും സ്വർഗത്തിൽ പന്തുതട്ടുമ്പോൾ" എന്ന കഥയാണ് സുധീർകുമാറിനെ 10000 രൂപയുടെ...

ടെലിവിഷന്‍ രംഗത്തെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍; പബ്ലിക് ഹിയറിങ് 11ന്

തിരുവനന്തപുരം: മലയാളം ടെലിവിഷന്‍ സീരിയല്‍ രംഗത്തെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ മനസ്സിലാക്കാന്‍ കേരള വനിത കമീഷന്‍ പബ്ലിക് ഹിയറിങ് നടത്തും. തിങ്കള്‍ രാവിലെ 10 മുതല്‍ തിരുവനന്തപുരം പിഡബ്ല്യുഡി റസ്റ്റ് ഹൗസിലാണ് ഹിയറിങ്....

എൽ എൻ വി തിയേറ്റർ ഗ്രാന്റ് നാടകഗ്രാമത്തിന് കൈമാറി.

കോഴിക്കോട് : മലയാള നാടക പ്രവർത്തകരുടെ അന്താരാഷ്ട്ര ഓൺലൈൻ കൂട്ടായ്മയായ ലോക നാടക വാർത്തകൾ(LNV), ഗ്രാമീണ മേഖലയിലെ മികച്ച നാടക സംഘത്തിന് നൽകുന്ന തിയേറ്റർ ഗ്രാന്റ് കോഴിക്കോട്ടെ നാടക കൂട്ടായ്മയായ നാടകഗ്രാമത്തിന് കൈമാറി. നാടക...

മാപ്പിളപ്പാട്ട് ഗായിക അസ്മ കൂട്ടായി അന്തരിച്ചു

തൃശ്ശൂര്‍: മാപ്പിളപ്പാട്ട് ഗായിക അസ്മ കൂട്ടായി (51) അന്തരിച്ചു. നാലു പതിറ്റാണ്ടോളം മാപ്പിളപ്പാട്ടു രംഗത്ത് അസ്മ സജീവമായിരുന്നു. രോഗബാധിതയായതിനെത്തുടര്‍ന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് അന്ത്യം. ദര്‍ശന ടിവിയിലെ കുട്ടിക്കുപ്പായം റിയാലിറ്റി ഷോയില്‍...

ദ്വിദിന സിനിമാ ശില്പശാല നടത്തി

നവയുഗത്തിന്റെ അവിഭാജ്യ ഭാഗമായ ഡിജിറ്റൽ മാധ്യമങ്ങളെ സൃഷ്ടിപരമായി പരിചയപ്പെടുത്തുന്നതിനും, ഈ മേഖല തുറന്നു നൽകുന്ന അനന്തമായ തൊഴിൽ സാദ്ധ്യതകളെ പ്രയോജനപ്പെടുത്തി, ജീവിതം കരുപ്പിടിപ്പിക്കാൻ കുട്ടികളെ പ്രാപ്തരാക്കുന്നതിനുമായി ഡോൺ ബോസ്കോ ബോയ്സ് ഹോമിൽ ദ്വിദിന...
spot_imgspot_img