തകഴി ചെറുകഥാ പുരസ്‌കാരം സുധീർകുമാറിന്

0
301

തകഴി ശിവശങ്കരപ്പിള്ള സാഹിത്യോത്സവത്തിന്റെ ഭാഗമായി നടത്തിയ ചെറുകഥാ മത്സരത്തിൽ, കോഴിക്കോട് പേരാമ്പ്ര സ്വദേശിയായ സുധീർകുമാറിന് ഒന്നാംസ്ഥാനം. ഫുട്‍ബോൾ ഇതിവൃത്തമാക്കി രചിച്ച, “പെലെയും മറഡോണയും സ്വർഗത്തിൽ പന്തുതട്ടുമ്പോൾ” എന്ന കഥയാണ് സുധീർകുമാറിനെ 10000 രൂപയുടെ ഒന്നാം സമ്മാനത്തിന് അർഹനാക്കിയത്.

മലപ്പുറം പരപ്പനങ്ങാടി സ്വദേശി ഡോ. എം ഷാജഹാൻ എഴുതിയ “ക്രമപ്രവൃദ്ധം’ രണ്ടാം സ്ഥാനവും, ഷൈൻ ഷൗക്കത്തലി രചിച്ച ”ഡാർക്ക്നെസ് ക്രീമിന്” മൂന്നാം സ്ഥാനവും ലഭിച്ചു. ഏപ്രിൽ 17 ന് വൈകീട്ട് നാല് മണിക്ക്, തകഴി ശങ്കരമംഗലത്ത് നടക്കുന്ന തകഴി ജന്മദിന സമ്മേളനത്തിൽ നോവലിസ്റ്റ് എം മുകുന്ദൻ വിജയികൾക്ക് പുരസ്‌കാരം സമ്മാനിക്കുമെന്ന് തകഴി സ്മാരകസമിതി സംഘാടകർ അറിയിച്ചു.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here