Homeപുരസ്കാരങ്ങൾ

പുരസ്കാരങ്ങൾ

സ്വാമി വിവേകാനന്ദ നാഷണൽ സാഹിത്യ ശ്രീ ഫെല്ലോഷിപ് അവാർഡ് ഫാത്തിമ്മ വഹീദക്ക്

നാഷണൽ കൾച്ചറൽ ആൻഡ് വെൽഫെയർ ഫൗണ്ടേഷന്റെ സ്വാമി വിവേകാനന്ദ നാഷണൽ സാഹിത്യ ശ്രീ ഫെല്ലോഷിപ് അവാർഡ് കാസർഗോഡ് ജില്ലയിലെ ഫാത്തിമ്മ വഹീദ ഏറ്റുവാങ്ങി. ഗോവയിൽ വെച്ചു നടന്ന ചടങ്ങിൽ ഗോവ ഊർജ്ജവകുപ്പു മന്ത്രി...

ചിന്ത ജൂബിലി പുരസ്‌കാരത്തിന് സൃഷ്ടികള്‍ അയക്കാം

തിരുവനന്തപുരം: ചിന്ത പബ്ലിക്കേഷഴ്‌സ് സുവര്‍ണ ജൂബിലി പുരസ്‌കാരത്തിന് അപേക്ഷിക്കാം. നോവല്‍, ബാലസാഹിത്യം, വൈജ്ഞാനിക സാഹിത്യം എന്നീ മേഖലകളിലെ മികച്ച കൃതികള്‍ക്ക് 25,000 രൂപയും ശില്പവും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം. പുസ്തകരൂപത്തിലോ ആനുകാലികങ്ങളിലോ മുമ്പ് പ്രസിദ്ധീകരിച്ചിട്ടില്ലാത്ത...

ഹേമലതാ സ്മാരക ചട്ടമ്പിസ്വാമി പുരസ്‌കാരത്തിനു കൃതികള്‍ ക്ഷണിച്ചു

തിരുവനന്തപുരം: പ്രൊഫ. എ.വി. ശങ്കര്‍ ഏര്‍പ്പെടുത്തിയ ഹേമലതാ സ്മാരക ചട്ടമ്പിസ്വാമി പുരസ്‌കാരത്തിന് ആറ്റുകാല്‍ ക്ഷേത്ര ട്രസ്റ്റ് കൃതികള്‍ ക്ഷണിച്ചു. ചട്ടമ്പിസ്വാമിയുടെ ജീവിതത്തെ ആസ്പദമാക്കിയ കൃതികള്‍, അദ്ദേഹത്തിന്റെ കൃതികളെക്കുറുച്ചുള്ള പഠനങ്ങള്‍ എന്നിവ രചിച്ചവരെയാണ് പുരസ്‌കാരത്തിനു...

കോടിയേരി സ്മാരക ദൃശ്യമാധ്യമ പുരസ്‌കാരത്തിന് അപേക്ഷിക്കാം

തലശ്ശേരി: തലശ്ശേരി ടൗണ്‍ സര്‍വീസ് സഹകരണ ബാങ്ക് തലശ്ശേരി പ്രസ്‌ഫോറം, പത്രാധിപര്‍ ഇകെ നായനാര്‍ സ്മാരക ലൈബ്രറി എന്നിവ ചേര്‍ന്ന് മുന്‍ മന്ത്രി കോടിയേരി ബാലകൃഷ്ണന്റെ സ്മരണയ്ക്ക് ഏര്‍പ്പെടുത്തിയ ദൃശ്യമാധ്യമ പുരസ്‌കാരത്തിന് അപേക്ഷിക്കാം.2022...

കീര്‍ത്തി മുദ്ര പുരസ്‌കാരത്തിന് നിര്‍ദേശം ക്ഷണിച്ചു

കൊയിലാണ്ടി: കലാ സാംസ്‌കാരിക പ്രവര്‍ത്തകന്‍ ടി പി ദാമോദരന്‍ മാസ്റ്ററുടെ സ്മരണയ്ക്കായി പൂക്കാട് കലാലയം ഏര്‍പ്പെടുത്തിയ കീര്‍ത്തി മുദ്ര പുരസ്‌കാരത്തിന് നിര്‍ദേശം ക്ഷണിച്ചു.നിര്‍ദേശിക്കപ്പെടുന്നവര്‍ കൊയിലാണ്ടി താലൂക്ക് പരിധിയിലുള്ളവരും കലാസാംസ്‌കാരിക സ്ഥാപനങ്ങളോ സംഘടനകളോ കെട്ടിപ്പടുക്കാന്‍...

17-ാമത് മലയാറ്റൂര്‍ അവാര്‍ഡിന് കൃതികള്‍ ക്ഷണിച്ചു

മലയാറ്റൂര്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ പതിനേഴാമത് മലയാറ്റൂര്‍ അവാര്‍ഡിനു യുവ എഴുത്തുകാര്‍ക്കുള്ള മലയാറ്റൂര്‍ പ്രൈസിനും കൃതികള്‍ ക്ഷണിക്കുന്നു. 2018 ജനുവരി 1ന് ശേഷം പ്രസിദ്ധീകരിച്ച മലയാളത്തിലെ ഏറ്റവും മികച്ച മൗലിക സാഹിത്യകൃതികളാണ് അവാര്‍ഡിനു പരിഗണിക്കുന്നത്....

2021 ലെ ബഷീർ പുരസ്‌കാരം കവി സച്ചിദാനന്ദന്‌

തലയോലപ്പറമ്പിലെ വൈക്കം മുഹമ്മദ് ബഷീർ സ്‌മാരക ട്രസ്റ്റിന്റെ 14-ാമത് ബഷീർ അവാർഡാണ്‌ സച്ചിദാനന്ദന്റെ ‘ദുഖം എന്ന വീട്’ എന്ന കവിതാ സമാഹാരത്തിന് ലഭിച്ചത്‌. 50,000 രൂപയും പ്രശസ്‌തിപത്രവും സി എൻ കരുണാകരൻ രൂപകല്പന...

സഞ്ജീവനം കാവ്യപുരസ്‌കാരം; കവിതകള്‍ ക്ഷണിച്ചു

കൊച്ചി: ചേര്‍ത്തല ശ്രീനാരായണ കോളേജിലെ മലയാളം അധ്യാപകനായിരുന്ന ഒ എസ് സഞ്ജീവിന്റെ സ്മരണാര്‍ഥം സഞ്ജീവനം സാംസ്‌കാരികസമിതി ഏര്‍പ്പെടുത്തുന്ന 'സഞ്ജീവനം' കാവ്യപുരസ്‌കാരത്തിനായി കോളേജ് വിദ്യാര്‍ഥികളില്‍ നിന്ന് കവിത ക്ഷണിച്ചു. ബിരുദ, ബിരുദാനന്തര ഗവേഷക വിദ്യാര്‍ഥികള്‍ക്ക്...

തകഴി ചെറുകഥാ പുരസ്‌കാരം സുധീർകുമാറിന്

തകഴി ശിവശങ്കരപ്പിള്ള സാഹിത്യോത്സവത്തിന്റെ ഭാഗമായി നടത്തിയ ചെറുകഥാ മത്സരത്തിൽ, കോഴിക്കോട് പേരാമ്പ്ര സ്വദേശിയായ സുധീർകുമാറിന് ഒന്നാംസ്ഥാനം. ഫുട്‍ബോൾ ഇതിവൃത്തമാക്കി രചിച്ച, "പെലെയും മറഡോണയും സ്വർഗത്തിൽ പന്തുതട്ടുമ്പോൾ" എന്ന കഥയാണ് സുധീർകുമാറിനെ 10000 രൂപയുടെ...

പരസ്പരം വായനക്കൂട്ടം മാസികയുടെ കഥാ-കവിതാ പുരസ്‌കാരത്തിന് സൃഷ്ടികള്‍ ക്ഷണിച്ചു

കോട്ടയം: പരസ്പരം മാസികയുടെ 17-ാമത് എംകെ കുമാരന്‍ സ്മാരക കവിതാ പുരസ്‌കാരത്തിനും 5-ാമത് ഗോപി കൊടുങ്ങല്ലൂര്‍ സ്മാരക കഥാ പുരസ്‌കാരത്തിനും രചനകള്‍ ക്ഷണിച്ചു. കവിത 32 വരികളിലും മിനിക്കഥ 2 പേജിലും കൂടുവാന്‍...
spot_imgspot_img