ചിന്ത ജൂബിലി പുരസ്‌കാരത്തിന് സൃഷ്ടികള്‍ അയക്കാം

0
157

തിരുവനന്തപുരം: ചിന്ത പബ്ലിക്കേഷഴ്‌സ് സുവര്‍ണ ജൂബിലി പുരസ്‌കാരത്തിന് അപേക്ഷിക്കാം. നോവല്‍, ബാലസാഹിത്യം, വൈജ്ഞാനിക സാഹിത്യം എന്നീ മേഖലകളിലെ മികച്ച കൃതികള്‍ക്ക് 25,000 രൂപയും ശില്പവും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം. പുസ്തകരൂപത്തിലോ ആനുകാലികങ്ങളിലോ മുമ്പ് പ്രസിദ്ധീകരിച്ചിട്ടില്ലാത്ത രചനകളാണ് അയക്കേണ്ടത്. വിവര്‍ത്തനങ്ങളോ അനുകരണങ്ങളോ പരിഗണിക്കുന്നതല്ല. കൃതികള്‍ യൂണികോഡില്‍ 12 ഫോണ്ട് സൈസില്‍ A4 പേജില്‍ സെറ്റ് ചെയ്ത് ഹാര്‍ഡ് കോപ്പിയായി അയക്കണം. പ്രായപരിധി 40. അന്തിമപട്ടികയിലെത്തുന്ന രചനകളുടെ പ്രസിദ്ധീകരണാവകാശം ചിന്തയ്ക്കായിരിക്കും. രചനകള്‍ സ്വീകരിക്കുന്ന അവസാന തീയതി സെപ്തംബര്‍ 30.

ഇതിനൊപ്പം യുവ എഴുത്തുകാരുടെ കഥകളും കവിതകളും പുരസ്‌കാരങ്ങള്‍ക്ക് ക്ഷണിച്ചു. തെരഞ്ഞെടുക്കപ്പെടുന്ന കഥകളും കവിതകളും ചിന്ത പബ്ലിഷേഴ്‌സ് പ്രസിദ്ധീകരിക്കും. രചനകള്‍ അയക്കുന്ന കവറിനു മുകളില്‍ ‘ചിന്ത പബ്ലിഷേഴ്‌സ് സുവര്‍ണ ജൂബിലി പുരസ്‌കാരം’ എന്ന് രേഖപ്പെടുത്തി ചിന്ത പബ്ലിഷേഴ്‌സ്, എകെജി സെന്ററിനു സമീപം, വിവേകാനന്ദ നഗര്‍, കുന്നുകുഴി റോഡ്, പിഒ വഞ്ചിയൂര്‍ തിരുവനന്തപുരം-695036, ഫോണ്‍: 0471 2303026 വിലാസത്തില്‍ അയക്കണം.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here