Homeപുരസ്കാരങ്ങൾ

പുരസ്കാരങ്ങൾ

പ്രൊഫ. പി മീരാക്കുട്ടി സ്മാരക യുവസാഹിത്യപുരസ്‌കാരത്തിന് ആശാന്‍ കവിതാപഠനങ്ങള്‍ ക്ഷണിച്ചു

തിരുവനന്തപുരം: കുമാരാനാശന്റെ നൂറ്റമ്പതാം ജന്മവാര്‍ഷികത്തിന്റെ ഭാഗമായി 2023ലെ പ്രൊഫ. പി മീരാക്കുട്ടി സ്മാരക യുവസാഹിത്യപുരസ്‌കാരം ആശാന്‍ കവിതാപഠനത്തിനു നല്‍കും. 25,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ആശാന്‍ കവിതയെ അധികരിച്ച് പ്രസിദ്ധീകരിച്ചതോ അല്ലാത്തതോ...

സത്യന്‍ സ്മാരക പുരസ്‌കാരം മധുവിന്

കൊച്ചി: കടുങ്ങലൂര്‍ സ്‌നേഹ കലാസാഹിത്യ സംഘം ഏര്‍പ്പെടുത്തിയ പ്രഥമ സത്യന്‍ സ്മാരക പുരസ്‌കാരത്തിന് നടന്‍ മധു അര്‍ഹനായി. 50,000 രൂപയും പ്രശസ്തിപ്ത്രവും ശില്‍പ്പവും അടങ്ങുന്നതാണ് പുരസ്‌കാരം. 20ന് തിരുവനന്തപുരത്ത് മധുവിന്റെ വസതിയില്‍ നടക്കുന്ന...

വികെ ദീപയ്ക്ക് സാഹിത്യ പുരസ്‌കാരം

തലശേരി: ജിവി ബുക്‌സും മഹിജാസ് ഗ്രൂപ്പ് ബില്‍ഡേഴ്‌സ് ആന്‍ഡ് ഡെവലപ്പേഴ്‌സും ചേര്‍ന്ന് സമ്മാനിക്കുന്ന സാഹിത്യ പുരസ്‌കാരത്തിന് വികെ ദീപയുടെ 'വുമണ്‍ ഈറ്റേഴ്‌സ്' കഥാസമാഹാരം അര്‍ഹമായി. 11,111 രൂപയും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം. 31ന് തലശേരി...

ഭരണഭാഷാ പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഭരണഭാഷാപുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഔദ്യോഗികഭാഷ മലയാളമാക്കുകയെന്ന സര്‍ക്കാര്‍ നയം നടപ്പിലാക്കുന്നതിലുള്ള മികച്ച പ്രവര്‍ത്തനത്തിനാണ് പുരസ്‌കാരം. സംസ്ഥാനതല സേവനപുരസ്‌കാരം, ഗ്രന്ഥരചനാ പുരസ്‌കാരം എന്നിവയ്ക്ക് 20,000 രൂപയും പ്രശസ്തിപത്രവും ഫലകവും രണ്ടാം...

വനമിത്ര അവാര്‍ഡിന് അപേക്ഷിക്കാം

കോഴിക്കോട്: ജൈവവൈവിധ്യ സംരക്ഷണ രംഗത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള വനമിത്ര അവാര്‍ഡിന് വനംവകുപ്പ് അപേക്ഷ ക്ഷണിച്ചു. വ്യക്തികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, കൃഷിക്കാര്‍ തുടങ്ങിയവര്‍ക്ക് അപേക്ഷിക്കാം. അവാര്‍ഡിനുള്ള അര്‍ഹത സാധൂകരിക്കുന്ന കുറിപ്പും വിശദവിവരങ്ങളും...

ജിയോബേബിക്കും ജയരാജിനും പത്മരാജന്‍ സിനിമാ പുരസ്‌കാരം; സാഹിത്യപുരസ്‌കാരം മനോജ് കുറൂരിനും, കെ.രേഖയ്ക്കും

തിരുവനന്തപുരം:വിഖ്യാത സംവിധായകനും എഴുത്തുകാരനുമായിരുന്ന പി പദ്മരാജന്റെ പേരിലുള്ള പദ്മരാജന്‍ മെമ്മോറിയല്‍ ട്രസ്റ്റിന്റെ 2020ലെ ചലച്ചിത്ര /സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.മികച്ച സംവിധായകനുള്ള 15000 രൂപയുടെ അവാര്‍ഡ് ജിയോ ബേബി (ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍)...

മണിമല്ലിക സ്മാരക പുരസ്‌കാരത്തിന് നോവല്‍ ക്ഷണിച്ചു

തലശ്ശേരി: ബ്രണ്ണന്‍ കോളേജ് മലയാളം സമിതിയുടെ മൂന്നാമത് മണിമല്ലിക സ്മാരക പുരസ്‌കാരത്തിന് നോവല്‍ ക്ഷണിച്ചു. 2022ല്‍ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച നോവലുകളാണ് പുരസ്‌കാരത്തിന് പരിഗണിക്കുക. വിവര്‍ത്തന കൃതികള്‍ അയക്കേണ്ടതില്ല. 15,000 രൂപയും ചിത്രകാരന്‍...

ആദ്യ മാക്ട സദാനന്ദ പുരസ്കാരം സക്കരിയയ്ക്ക്

മലയാള സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സാംസ്കാരിക കൂട്ടായ്മയായ മാക്ട (മലയാളം സിനി ടെക്നീഷ്യന്‍സ് അസോസിയേഷന്‍) ഇരുപത്തിയഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയില്‍ "മാക്ട സദാനന്ദ പുരസ്കാരം " എന്ന പേരില്‍ എല്ലാ വര്‍ഷവും ഒരു...

എഴുത്തച്ഛൻ പുരസ്‌കാരം സേതുവിന്

സംസ്ഥാന സർക്കാരിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്‌കാരത്തിന് സേതു അർഹനായി. മലയാളസാഹിത്യത്തിനേകിയ സമഗ്രസംഭാവനകൾ കണക്കിലെടുത്താണ് പുരസ്‌കാരം. സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എൻ വാസവനാണ്, കോട്ടയത്ത്‌ നടത്തിയ വാർത്താ സമ്മേളനത്തിലൂടെ പുരസ്‌കാരവിവരം പ്രഖ്യാപിച്ചത്....

ലൈബ്രറി കൗണ്‍സില്‍ സാഹിത്യ പുരസ്‌കാരത്തിന് നിര്‍ദേശം ക്ഷണിച്ചു

തിരുവനന്തപുരം: സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ 2022ലെ സാഹിത്യ പുരസ്‌കാരത്തിന് നിര്‍ദേശങ്ങള്‍ ക്ഷണിച്ചു. ഈ വര്‍ഷത്തെ പുരസ്‌കാരം നോവലിനാണ്. 2018 ജനുവരി മുതല്‍ 2022 ഡിസംബര്‍ 31 വരെ അഞ്ചുവര്‍ഷത്തിനകം പ്രസിദ്ധീകരിച്ച മലയാള നോവലുകളാണ്...
spot_imgspot_img