HomePOETRY

POETRY

ജീവനേ നിനക്കെന്തു പേരിടും

കവിതവിജേഷ് എടക്കുന്നിനീ ഉണരുന്നതും കാത്ത് ഞാനുണർന്നിരിപ്പുണ്ട് പൂത്തുലഞ്ഞൊരു സൂര്യകാന്തി തോട്ടത്തിലെന്നപോൽ മെത്തയിൽ നീയൊരു കടൽമത്സ്യം നിഗൂഢതകളുടെ കന്യക ഞാൻ നിന്നിലാഴ്നിറങ്ങുമൊരു പുഴ നമുക്കൊരേ വേഗം, തുഴ താളം നുരഞ്ഞു പൊങ്ങുമതേ വികാരം വിചാരം നിന്നിലെ വിസ്മയ ഗർത്തങ്ങൾ ചുഴികൾ ചൂതാട്ടങ്ങൾ ചതുപ്പിൽ നീ നെയ്തെടുത്ത നിലാവെളിച്ചങ്ങൾ നിശബ്ദം, നീയുറങ്ങുമ്പോൾ നിത്യതേ...

ചരിഞ്ഞു നോട്ടം

(കവിത)അജിത് പ്രസാദ് ഉമയനല്ലൂർമുറ്റത്തെ മാവിൻകൊമ്പിലെ കാക്കക്കൂട്ടിലിരുന്ന് കണ്ണുചിമ്മിത്തുറക്കുന്ന കാക്കയുടെ ചരിഞ്ഞ നോട്ടത്തിൽ മുറ്റത്ത് ഉണക്കുവാനിട്ടിരിക്കുന്ന അക്ഷരമാലകൾ.ചരിഞ്ഞ അക്ഷരമാലകൾ!മനുഷ്യന്റെ ഭാഷയ്ക്കുമേൽ തങ്ങൾക്കധികാരമുണ്ടെന്ന ഗർവ്വോടെ അക്ഷരങ്ങളെ കൊത്തിയെടുത്ത് പറക്കുന്ന കാക്കയുടെ നിഴലിൽ സൂര്യൻ ചരിഞ്ഞു വീഴുന്നു.മതിലിനപ്പുറം നടന്നുപോകുന്ന ഭാഷയില്ലാത്തവന്റെ കാലൊച്ച. അയാളുടെ കൈയ്യിൽ നഗരമധ്യത്തിലെ നട്ടുച്ചയിൽ തയ്യൽക്കടയിൽ നിന്നും അളവുപാകപ്പെടുത്തിയ ഏകാകിയുടെ കുപ്പായം.അയാളുടെ ശിരസ്സൊരു ഭൂഗോളമാണ്. ഭൂഗോളത്തിൽ ഏകാകിയുടെ അക്ഷാംശ രേഖ!അയാളുടെ...

രഹസ്യം

(കവിത)അലീന മാർത്തയമ്മാമ്മയുടെ അച്ചായൻ പെട്ടന്നൊരു ദിവസം ചത്തുവീണു. നല്ലവൻ അല്ലാഞ്ഞിട്ടും ആളുകൾ അയാളോട് സഹതപിച്ചു. വെള്ളസാരിയുടുത്ത്, മക്കളെ വാരിപ്പിടിച്ച്, പെട്ടിയുടെ തലക്കലിരുന്നു കരഞ്ഞ അമ്മാമ്മയുടെ തോളിൽ കല്യാണസാരിയിൽ കുത്തിയിരുന്ന സ്വർണ നിറമുള്ള പിൻ മാത്രം ആളുകളുടെ കണ്ണിൽ പെട്ടു. "പെണ്ണുംപുള്ള തന്നെയാ അങ്ങേരെ കൊന്നത്, കണ്ടില്ലേ ഒരു കള്ളക്കരച്ചിൽ". നാത്തൂനാണ് ആദ്യം പറഞ്ഞത്. പിന്നെ...

അടുക്കിവെയ്‌പ്പ്

കവിതജയലക്ഷ്മി ജി ഞാനറിയുന്നൊരാൾ ഇന്നലെ ഇടറിയിറങ്ങി തിരിഞ്ഞുനോട്ടങ്ങൾക്കോ നെടുവീർപ്പിനോ ഇടംകൊടുക്കാതെ അയാൾ നടന്നകന്നു മൂന്ന് തവണ പേര് ചൊല്ലിവിളിച്ചിട്ടും, പ്രേതാത്മാവിനെപ്പോലെ കാലുകളില്ലാതെ തുഴഞ്ഞ് അയാൾ പോയി ഒരിക്കൽ എന്റെ സ്വപ്നത്തിൽ, ഒരു സ്യൂട്ട്കേസിൽ നിറയെ ഓർമ്മകളുമായി അയാൾ വീട്ടിൽ കയറി വന്നു ഓർമ്മകളിലൊന്നിനെയെങ്കിലും വാങ്ങി വളർത്താൻ എന്നോടു...

കാർ ഒരു കുടീരമാകുന്നു

കവിത ഡോ.കെ എസ്‌ കൃഷ്ണകുമാർ അന്തിമയങ്ങുന്നതേയുള്ളൂ, പെട്ടെന്ന് ആകെ ഇരുട്ട്‌. ബസ്‌സ്റ്റോപിൽ തണൽ വിരിച്ചുനിൽക്കുന്ന പൂമരച്ചോട്ടിലെ വൃദ്ധനായ വഴിവാണിഭക്കാരൻ ധൃതിപ്പെട്ട്‌ ചാക്കുവിരികൾ ചുരുട്ടിവയ്ക്കുന്നു.പിറുപിറുക്കുന്നു, ഇന്നൊന്നും വിറ്റില്ല ഭയങ്കര മഴ വരുന്നുണ്ട്‌ വരാൻ കണ്ട നേരം ആകെ ഇരുട്ടായല്ലോ രാത്രിയായോ. വീട്ടിലേക്ക്‌ കൂടെ പോരാൻ കുഞ്ഞുങ്ങളെപ്പോലെ വില്പന സാധനങ്ങൾ ഓരോന്നായി അയാളുടെ ഭാണ്ഡങ്ങളിലേക്ക്‌ അനുസരണയോടെ കയറിയിരുന്നു.അയാൾ ശപിക്കുന്നുണ്ട്‌. പണ്ടാറ മഴ ഒടുക്കത്തെ ഇരുട്ട്‌ ഒന്ന് ശരിക്ക്‌ ഇരിക്ക്‌ എന്റെ‌ കണ്ണാടി ചീർപ്പേ ചാന്തേ...

അങ്ങേരുടെ തള്ള

(കവിത)ആര്‍ഷ കബനിരാത്രിയിലേക്കുള്ള കൂർക്കൽ ഒരുക്കുമ്പോഴാണ്- അങ്ങേര് കുളികഴിഞ്ഞെത്തിയത്. എല്ലായിപ്പോഴത്തെപ്പോലെ അപ്പോഴും- ആ ഉടൽനനവോടെ കെട്ടിപ്പിടിക്കാൻ കൊതിപെരുത്തു. അകത്ത് അങ്ങേരുടെ തള്ള- കൊന്തചൊല്ലുന്നതിന്റെ ഒച്ച. കൂർക്കലുകൾ തൊലിയുരിഞ്ഞുരിഞ്ഞ്, ചട്ടിയിലേക്കിട്ടു. അവയുടെ രക്തക്കറ പത്ത് വിരലുകളിലും പടർന്നു. പ്രേമത്തിന്റെ മണമുള്ള കൂർക്കലുകൾ. * ഈയലുകൾ പറക്കുന്ന വെളിച്ചത്തിൽ- അത്താഴം വിളമ്പി. തഴമ്പിച്ച കൈയ്യാൽ അങ്ങേര്...

നക്ഷത്രങ്ങളെ വാറ്റിയതിൽപ്പിന്നെ

കവിത സിന്ദുമോൾ തോമസ്അന്നുതൊട്ടിന്നോളമെന്നും പുതുമഴപൊഴിയുന്ന നേരം മാരിവിൽ പൂക്കുന്ന നേരം ശീതക്കാറ്റു കുളിർതൂവും നേരം നിന്നെ ഓർമിക്കാറുണ്ടായിരുന്നുതേൻകണം ഒന്നിറ്റു നിൽക്കും മഞ്ഞ പൂവുകൾ വിടരുന്ന നേരം രാവിൻ വസന്തങ്ങൾ വാനിൽ താരകളായ് തെളിയുമ്പോൾ നിന്നെ ഓർമിക്കാറുണ്ടായിരുന്നുഗ്രീഷ്‌മനാളം കത്തിയെരിയെ ചാരുമാമരം വാടി നിൽക്കുമ്പോൾ കിളികൾ വിയർത്തൊലിക്കുമ്പോൾ ഞാൻ ദാഹിച്ചലഞ്ഞു കുഴയുമ്പോൾ നിന്നെ ഓർമിക്കാറുണ്ടായിരുന്നുചെന്താരകങ്ങളെ...

ഇടം

(കവിത)മഞ്ജു ഉണ്ണികൃഷ്ണൻസ്വപ്നങ്ങളുടെ തീവ്രഅസഹ്യതയുള്ള പെൺകുട്ടി . ഏതോ മുൻജന്മത്തിലെ നാട്ടിലൂടെ നടക്കുന്നു.കുറേയേറെ കുന്നുകൾ തോടുകൾ ചാലുകൾ കുളങ്ങൾ കൊക്കരണികൾ നിലങ്ങൾ നിരപ്പുകൾ ഒരു പുഴയും .കണ്ടു മറന്ന ഒരാകാശം അതേ തണുപ്പുള്ള കാറ്റ് മണ്ണിൻ്റെ മാറാപശ്ശിമ . മുൻപ് നടന്നതിൻ്റെ തോന്നൽ.വീടിരുന്ന വളവിലെ കയറ്റം വള്ളിക്കാട് . ഈടിമ്മേലിരുന്ന് താഴേക്ക് കാലിട്ട് ആട്ടികൊണ്ട് മൂളിയ എന്തോ ഒന്ന് ഓർമ്മ വരുന്നു.സിനിമയും പാട്ടുമൊന്നും ഇല്ലാക്കാലത്ത് എന്ത്...

തുഴപ്പാട്ട്

(കവിത)നീതു കെ ആര്‍രാവു പകലായും പകൽ രാവായും സമയ സൂചികകൾ തെറ്റിയോടുന്ന ഘടികാരമായവൾ; ഉള്ളുരുക്കത്താൽ പാതിയിലേറെ ചത്തുപോയവൾ; അന്യമായ രുചികൾ പുളിച്ചു തികട്ടി വശം കെട്ടവൾ.ഇരുണ്ട ദ്വീപിൽ നിന്നും തനിയേ തുഴഞ്ഞ് കര തേടിയിറങ്ങുന്നു... ക്ഷീണം, തുഴക്കോലിൻ ഭാരം, ജലത്തിൻ ഒഴുക്ക് അതികഠിനമീ തുഴയൽ.കരയണയാനുള്ള അവളുടെ വാശിയിൽ കാറ്റ് കുളിരേകി.. ജലം പതിയെ ഒഴുകി ..വെളിച്ചപ്പൊട്ടുകൾ തിളങ്ങുന്ന രാവുകൾ പിൻതള്ളി ഒഴുകവെ ... പിന്നെയും......

ഇരുവശത്തേക്കും DNA പിന്നിയിട്ട പെൺകുട്ടി

കവിത താരാനാഥ് "ഒടുക്കം അടക്കുമ്പോളേലും നിനക്ക് അടക്കവും ഒതുക്കവും ഒണ്ടാകുവോടീ ? " എന്ന പ്രാക്ക് പ്രാവിന്റെ "പ്രാ", വാക്കിന്റെ "ക്ക്" എന്നിവ ഉള്ളതിനാൽ പുറകേ പറന്നു വന്നു ശകാരച്ചെപ്പിയടഞ്ഞ ചെവിയിൽ കൊത്തിയപ്പോൾ ഉള്ളൊന്നു കുടഞ്ഞ് അവൾ നന്നാവാൻ തീരുമാനിച്ചു. നന്നാവുമ്പോൾ അടിസ്ഥാനം തൊട്ട് വേണം. അവൾ DNA എടുത്ത് മെഴുക്കു പുരട്ടി മെടഞ്ഞിട്ടു ! ഇരു...
spot_imgspot_img