അദ്ധ്യായങ്ങൾ

0
263

കവിത

ബിജു ലക്ഷ്മണൻ

ഹൃദയചിഹ്നത്തിൽ
കോമ്പസ് മുനയാൽ
ബെഞ്ചിൽ കോറിയിട്ട
ആഴമുള്ള അക്ഷരങ്ങൾ.

ഇടത്തെ ബെഞ്ചിലെ
വിടർന്ന കണ്ണുകളിൽ
കവിത വായിക്കുന്ന
സമയം,
ബ്ലാക്ക് ബോർഡിൽ
കുമാരൻ മാഷ്
താജ്മഹൽ വരക്കുന്നു.

ചരിത്രത്തിന്റെ ഇടനാഴികൾ വരയ്ക്കുന്നു !

കണക്കും ചരിത്രവും
തമ്മിൽ…?

ചിന്ത
മുഴുമിപ്പിക്കുന്നതിനു മുൻപേ
അക്ഷരങ്ങളെല്ലാം മാഞ്ഞു,
ചരിത്രചിത്രങ്ങൾ മങ്ങി.
ഹോം വർക്കിന്റെ
ഭാരത്തോടെ
ആദ്യപിരീഡവസാനിച്ചിരിക്കുന്നു.

അപ്പോഴും സുലൈഖ
നോക്കിക്കൊണ്ടിരിക്കുകയായിരുന്നു
രാമനവളെയും…

അടുത്ത പിരീഡിൽ
ചരിത്രം പഠിപ്പിക്കുന്ന
സക്കറിയ മാഷ്
രാമനെ കൊണ്ട് കവിത ചൊല്ലിച്ചു.

വൃത്തവും താളവും
ഇല്ലാതെ വരികൾ
നിന്റെ ഭാഷയിലേക്ക്
തർജ്ജിമ ചെയ്യരുതെന്ന്
മലയാളം ടീച്ചറും.

അന്നു തൊട്ട് രാമനും സുലൈഖയും
രണ്ടു പുസ്തകത്തിലെ
രണ്ടദ്ധ്യായങ്ങളായി.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here