HomePOETRY

POETRY

വട്ടം

(കവിത)ട്രൈബി പുതുവയൽഎത്രയോ വട്ടം മനസ്സുകൊണ്ട് കുരിശേറ്റിയിട്ടാണ് ക്രിസ്തുവിന് ശരീരം കൊണ്ടൊരു കുരിശിലേറാൻ കഴിഞ്ഞത്..എത്രയോ വട്ടം വെള്ളക്കാരന്റെ ബുള്ളറ്റുകൾ തുളവീഴ്ത്തിയിട്ടാണ് ഗാന്ധിക്ക് നെഞ്ചിലൊരു വർഗ വെറിയന്റെ വെടിയേൽക്കാൻ കഴിഞ്ഞത്..എത്രയോ വട്ടം മനസ്സുകൊണ്ട് കാതങ്ങൾ സഞ്ചരിച്ചിട്ടാണ്...

അദ്ധ്യായങ്ങൾ

കവിതബിജു ലക്ഷ്മണൻഹൃദയചിഹ്നത്തിൽ കോമ്പസ് മുനയാൽ ബെഞ്ചിൽ കോറിയിട്ട ആഴമുള്ള അക്ഷരങ്ങൾ.ഇടത്തെ ബെഞ്ചിലെ വിടർന്ന കണ്ണുകളിൽ കവിത വായിക്കുന്ന സമയം, ബ്ലാക്ക് ബോർഡിൽ കുമാരൻ മാഷ് താജ്മഹൽ വരക്കുന്നു.ചരിത്രത്തിന്റെ ഇടനാഴികൾ വരയ്ക്കുന്നു !കണക്കും ചരിത്രവും തമ്മിൽ...?ചിന്ത മുഴുമിപ്പിക്കുന്നതിനു മുൻപേ അക്ഷരങ്ങളെല്ലാം മാഞ്ഞു, ചരിത്രചിത്രങ്ങൾ മങ്ങി. ഹോം വർക്കിന്റെ ഭാരത്തോടെ ആദ്യപിരീഡവസാനിച്ചിരിക്കുന്നു.അപ്പോഴും സുലൈഖ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു രാമനവളെയും...അടുത്ത പിരീഡിൽ ചരിത്രം പഠിപ്പിക്കുന്ന സക്കറിയ മാഷ് രാമനെ...

ആകാശത്തിൽ വായിച്ചത്

(കവിത)സാബിത് അഹമ്മദ്കുട്ടിക്കാലത്തെ കളിക്കോപ്പുകളിൽ പാതി പൊട്ടിയ ബോംബും ചിതറിത്തെറിച്ച പാത്രങ്ങളും അറ്റ് പോയ കൈകാലുകളും!അവരുടെ കളർ പെൻസിലുകളിൽ ചുവപ്പു നിറം മുഴുക്കെ!അമ്മിഞ്ഞനൽകിയ മാറിടങ്ങൾ അവരുടെ പാൽപ്പല്ലുകളുടെ കടിയറിഞ്ഞിട്ടില്ല, കടിച്ചു കീറുന്ന തേറ്റപ്പല്ലുകൾ അവിടെ ആഴത്തിൽ തറച്ചു നിന്നിരുന്നു!കണ്ണീരുകൾ കൊണ്ടല്ലാതെ അവര് മഴയറിഞ്ഞിട്ടില്ല, തീഗോളങ്ങൾ കൊണ്ടല്ലാതെ അവര് വേനലറിഞ്ഞിട്ടില്ല!അവരുടെ...

തുഴപ്പാട്ട്

(കവിത)നീതു കെ ആര്‍രാവു പകലായും പകൽ രാവായും സമയ സൂചികകൾ തെറ്റിയോടുന്ന ഘടികാരമായവൾ; ഉള്ളുരുക്കത്താൽ പാതിയിലേറെ ചത്തുപോയവൾ; അന്യമായ രുചികൾ പുളിച്ചു തികട്ടി വശം കെട്ടവൾ.ഇരുണ്ട ദ്വീപിൽ നിന്നും തനിയേ തുഴഞ്ഞ് കര തേടിയിറങ്ങുന്നു... ക്ഷീണം, തുഴക്കോലിൻ ഭാരം, ജലത്തിൻ ഒഴുക്ക് അതികഠിനമീ തുഴയൽ.കരയണയാനുള്ള അവളുടെ വാശിയിൽ കാറ്റ് കുളിരേകി.. ജലം പതിയെ ഒഴുകി ..വെളിച്ചപ്പൊട്ടുകൾ തിളങ്ങുന്ന രാവുകൾ പിൻതള്ളി ഒഴുകവെ ... പിന്നെയും......

അതിർവരമ്പുകൾ

(കവിത)അബ്ദുള്ള പൊന്നാനിവിരാട് കോലി അതിർത്തിക്കപ്പുറത്തേക്ക് സിക്സർ അടിച്ചപ്പോൾ ഗാലറിയിൽ നിലക്കാത്ത ആരവങ്ങൾ.റിമോട്ടിൽ കൈയ്യൊന്ന് തട്ടി ചാനൽ മാറിയപ്പോൾ തകർന്നടിഞ്ഞ കൂരക്ക് താഴെ നിലവിളികളുടെ നേർക്കാഴ്ചകൾ.ബോംബുകളും മിസൈലുകളും ഉഗ്രരൂപിയായി ഉറഞ്ഞാടുമ്പോൾ ഒരു ബോംബ് പൊട്ടുമെന്ന നിമിഷത്തിൽ തീ പോലൊരു പന്ത് കോലിയുടെ സ്‌റ്റംപ് തകർത്തു.ഗാലറി നിശബ്ദംപെട്ടെന്നാണ് ഗാലറിയുടെ അതിർത്തി...

നിങ്ങളങ്ങനെ എന്റെ കവിത വായിക്കേണ്ട!

(കവിത) ശിബിലി അമ്പലവൻ വായിക്കാൻ... അക്ഷരങ്ങളുടെ അർഥവേഴ്ചയിൽ രതിസുഖം കൊള്ളാൻ... വായിച്ചെന്ന് തോന്നിക്കാൻ വേണ്ടി മാത്രം നിങ്ങളീ കവിത വായിക്കേണ്ട!ഞാൻ തോലുരിഞ്ഞ് വിളമ്പിയ കവിതകളുടെ രുചിഭേദങ്ങളെ കുറിച്ച് മാത്രം നിങ്ങൾ പിറുപിറുക്കുന്നു പലരും രഹസ്യമായി അതിന്റെ കൂട്ട് ചോദിക്കുക വരെ ചെയ്തു ചിലർക്ക് വിളമ്പിയ പാത്രം പോരത്രേ... ആരും...

ജീവനേ നിനക്കെന്തു പേരിടും

കവിതവിജേഷ് എടക്കുന്നിനീ ഉണരുന്നതും കാത്ത് ഞാനുണർന്നിരിപ്പുണ്ട് പൂത്തുലഞ്ഞൊരു സൂര്യകാന്തി തോട്ടത്തിലെന്നപോൽ മെത്തയിൽ നീയൊരു കടൽമത്സ്യം നിഗൂഢതകളുടെ കന്യക ഞാൻ നിന്നിലാഴ്നിറങ്ങുമൊരു പുഴ നമുക്കൊരേ വേഗം, തുഴ താളം നുരഞ്ഞു പൊങ്ങുമതേ വികാരം വിചാരം നിന്നിലെ വിസ്മയ ഗർത്തങ്ങൾ ചുഴികൾ ചൂതാട്ടങ്ങൾ ചതുപ്പിൽ നീ നെയ്തെടുത്ത നിലാവെളിച്ചങ്ങൾ നിശബ്ദം, നീയുറങ്ങുമ്പോൾ നിത്യതേ...

തുള്ളിക്കവിതകൾ

(കവിത)വിനോദ് വിയാർനമുക്കിടയിലെ ഒരിക്കലും വാടാത്തയില, പ്രണയം*ജലത്തിനോളം നീ എന്നെ സ്നേഹിക്കും മഴയോളം ഞാൻ നിന്നിൽ പെയ്യും*കാടിനുമീതെ പറക്കണമെന്ന് നീ പറയും ആകാശത്തിലേക്ക് നമ്മളൊരുമിച്ച് പറക്കും*നീ ഇന്നോളം പറഞ്ഞതെല്ലാം ഞാൻ കവിതകളാക്കും എൻ്റെ കവിതകൾ ജീവൻ വെയ്ക്കും*മഴ പറയുന്നത് പുഴ പറയുന്നത് കടൽ പറയുന്നത് കര പറയുന്നത് അവൾ പറയുന്നത് എല്ലാം ഒരേ ഭാഷയാണ്*അവൾക്കറിയാവുന്ന ഭാഷയ്ക്കും എനിക്കറിയാവുന്ന...

സ്വയം പ്രകാശിക്കാന്‍ കഴിയുംവിധം

കവിത ബിജു റോക്കി കുമ്പിള്‍ വെള്ളം കോരിയെടുത്തു. സന്തോഷം കുമ്പിളും വിട്ട് താഴേക്ക് തുള്ളിയിട്ടു.തുള്ളികളില്‍ തുള്ളിച്ച വെളിച്ചം എന്തു ചിത്രമാണ് വരയ്ക്കുന്നത്അരുവിയുടെ ഗുഹാമുഖത്ത് ഒലുമ്പുന്ന വെള്ളം. കുളിക്കാന്‍ കിടക്കുന്ന കല്ലുകള്‍.പാറയിടുക്കില്‍ ഇടിമിന്നല്‍ നട്ട കൂണ്‍. തന്റെ കുറഞ്ഞ ഉയരത്തിലും അതിനൊരു ലോകം ദൃശ്യമാണ്.ബുദ്ധസന്യാസിയുടെ...

ലാസ്റ്റ് ബസ്

കവിതസുജ എം ആർകരിനീലക്കുപ്പായമിട്ട്, ഞാനിരുട്ടത്ത്, അവസാനത്തെ ബസും കാത്ത് നിൽക്കുന്നു. കഴിഞ്ഞ തുലാവാവിന്റന്ന് കാറ്റിൻ ചോല പിടിച്ച് മരിച്ച കുഞ്ഞാത്തുട്ടി, റോഡിന്റപ്പുറത്ത് ചായക്കടയിലിരുന്ന്, ചായയുറുഞ്ചിക്കുടിക്കുന്നു...ഇരുട്ടും തുളച്ചാ കണ്ണിലെ തീയിളക്കം എന്നെത്തേടിയെത്തുന്നു. പണിയിത്തിരി ജാസ്തിയുണ്ടായിരുന്നു, അതാ.. വൈകിയത്.. ഞാൻ തല താഴ്ത്തുന്നു.ഒരു തീച്ചൂള...
spot_imgspot_img