Homeകവിതകൾ

കവിതകൾ

ട്രോൾ കവിതകൾ (ഭാഗം 2)

കവിത വിമീഷ് മണിയൂർ കുളിയും പല്ലുതേപ്പുംകുളിയും പല്ലുതേപ്പും അടുത്തടുത്തായിരുന്നു താമസിച്ചിരുന്നത്. ഇടയ്ക്കൊക്കെ ഒരു ഗുഡ്മോണിങ്ങ് സ്റ്റിക്കർ അയക്കുമെന്നല്ലാതെ വേറെ സഹകരണങ്ങൾ തമ്മിൽ ഉണ്ടായിരുന്നില്ല. കുളി മുറിയിൽ നിന്ന് പുറത്തിറങ്ങത്തേയില്ല.പല്ലുതേപ്പ് മുറ്റം വരെ നടന്നിട്ടൊക്കെ...

തോന്നലുകൾ

കവിത അബിദ. ബി ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോ ഡസ്കിൽ പാണ്ടി ലോറിയുടെ പടം വരയായിരുന്നു പ്രധാന വിനോദം  രാത്രി പുതപ്പിനടിയിൽ പാണ്ടി ലോറി ഹോണടിച്ചു കയറി വരും ചെങ്കുത്തായ കയറ്റങ്ങൾ കയറി ഞാനും ലോറിയും ക്ലാസുകൾ മാറിക്കേറി ആറാം ക്ലാസ്സിൽ റോഡുവക്കത്തെ വിദ്യാലയത്തിൽ ലോറി ഒരു കീറാമുട്ടിയായി.പഞ്ചാബിക്കാരൻ ലോറി...

അതിര്

ഇഖ്ബാല്‍ ദുറാനിസ്വന്തമായ് അതിരടയാളമിട്ട പോലെ.മുന്നോട്ട് തിരയടിച്ചും പിന്നോട്ട് ഊര്‍ന്നിറങ്ങിയും.വല്ലാണ്ടങ്ങ് മോഹത്തി - ലാവുമ്പോള്‍.കരയെ വാരി പുണര്‍ന്നും.ആരോ തടഞ്ഞപ്പോലെ പിന്‍വലിഞ്ഞും.ശരിക്കും കടലിന്റെ അതിരടയാളം സ്വന്തമാക്കുന്നു.നമുക്കുള്ളിലെ ചില പ്രണയങ്ങള്‍!ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) 8086451835 (WhatsApp)

പ്രകടമാക്കാത്ത സ്നേഹം

കവിതജാബിർ നൗഷാദ്എന്റെ നെഞ്ച് ജീവനോടെ കുഴിച്ചു മൂടപ്പെട്ട സ്നേഹിതരുടെ ഖബർസ്ഥാനാണ് ദിനം പ്രതി അവിടെ പുതിയ മീസാൻ കല്ലുകൾ മുളയ്ക്കുന്നു. അതിന്റെ ഭാരം താങ്ങാനാകാതെ ഞാൻ തളർന്നു വീഴുന്നു.എന്റെ ഹൃദയത്തിൽ നിലയ്ക്കാതെ മിടിച്ചു കൊണ്ടിരിക്കുന്ന പ്രാർത്ഥന അവസാനിക്കുമ്പോൾ അവരൊക്കെയും ഖബറിൽ നിന്നെണീറ്റു വരും. എനിക്ക് വേണ്ടി തിരികൾ കത്തിക്കും ദിക്റ് ചൊല്ലും.അങ്ങനെ ഞാൻ മണ്ണിലേക്കടിയുമ്പോൾ അവരുടെ ഉള്ളിൽ ഒളിച്ചിരുന്ന...

കസേര, പ്രേമം

(കവിത)മുബശ്ശിര്‍ സിപിപ്രേമമില്ലെന്നോര്‍ത്തു കരഞ്ഞു ഞാനിരുന്നീ കസേരയില്‍ നാലു കൊല്ലം, കസേര കരുതി അതിനാണീ പ്രേമ സങ്കടം.ആള് പോയ നേരം നീങ്ങി നീങ്ങി ആളെ കണ്ടത്താനുള്ള തിരക്കിലായി കസേര.അടഞ്ഞ വഴികളോര്‍ത്തു നാലു കാലുകളോര്‍ത്തു പ്രേമമില്ലാഞ്ഞതോര്‍ത്തു സ്ഥിരം സങ്കടപ്പെട്ടു കസേര.വെളിച്ചമണഞ്ഞ രാത്രിയില്‍ കാലുകള്‍ക്കിടയില്‍ കാലുകള്‍ കോര്‍ത്തു കെട്ടിപ്പിടിക്കും ഞങ്ങള്‍ കരയും, വരും പ്രേമമെന്നു തോളിലും കൈപ്പിടിയിലും തലോടും പരസ്പരം.ഉണ്ടായിരുന്നിടത്തെ...

മഴ മണമുള്ള വീട്

കവിതഅജേഷ് പിമഴയത്ത് ആകാശം കണ്ടു കിടന്നിരുന്ന ഒരു വീടുണ്ടായിരുന്നു ഞങ്ങൾക്ക്.ഓലപ്പഴുതിലൂടെ മിന്നലുകൊണ്ട് വെള്ളത്തുള്ളികൾക്ക് ആകാശം പതിയെ അകത്തേക്ക് വഴി കാണിക്കുന്ന വീട്.തണുത്തുറഞ്ഞ നിലത്തേക്ക് മഴയെ കടത്തില്ലെന്ന് വാശി പിടിച്ച് അമ്മ പാത്രങ്ങളെടുത്തു മലർത്തിവെയ്ക്കും.അമ്മമ്മ കരിങ്കുട്ട്യേ പറക്കുട്ട്യേ.,,, എന്നു ദൈവങ്ങളെ വിളിക്കും,തലയിൽ കൈകൾ വെച്ച് വേനൽച്ചൂടിൽ പറയാതെ വന്ന മഴയെ പ്രാകും.മോന്തിയിലെ റാക്കിൻ്റെ മണം കൊണ്ട് മഴയുടെ കുളിരിനെ വരിഞ്ഞു കെട്ടി അച്ഛൻ മാത്രം കയറുകട്ടിലിൽ കിടന്നുറങ്ങും.രാവു വെളുക്കുമ്പോൾ ചാണകം തൂവിയ നിലത്ത് അമ്മയെ...

പതിനാറിൽ ഒരു പ്രണയം ഉണ്ടാവുക എന്നാൽ

കവിതജാബിർ നൗഷാദ് ചിത്രീകരണം മനുചെറുതാവുന്തോറും ഭംഗിയേറുന്ന, മെലിയും തോറും കൂർത്തിറങ്ങുന്ന, വഴി. സ്മരണ.വഴിയിലേക്ക് കുനിഞ്ഞു നിൽക്കുന്നൊരു ചെടി പാതയെ തൊടാനാകാതെ- യൊടുവിലൊരു പൂവിനെയടർത്തുന്നു.ഇലകളുടെ ശബ്ദത്തിൽ നിന്നും കാറ്റിന്റേതിനെ വേർതിരിച്ചെടുക്കുന്ന തിരക്കിൽ പൂവൊരു ഓർമയിലേക്കുരുണ്ടു.പതിനാറിലും പതിനഞ്ചിലും ആടിനിൽക്കുന്ന ഒരാണും പെണ്ണും വഴിയുടെ പെരുപ്പത്തിൽ നിന്നും ഞെരുക്കത്തിലേക്ക് നടന്നു പോയി.ഒറ്റയാളിലേക്ക് ചുരുങ്ങിയ പാതയിൽ വെച്ചവൾ അവന്റെ ചുണ്ടിനു കീഴിൽ ചുംബിച്ചു.ഇലയിൽ നിന്നും കഴുത്തിലേക്കടർന്നു വീണ പച്ചുറുമ്പവളുടെ വേർപ്പിൽ കടിച്ചുതൂങ്ങി.തുള്ളിയാവാൻ കൊതിച്ചു നിൽക്കുന്ന...

ഒരു പേരില്ലാക്കവിത 

ആര്‍ദ്ര വി. എസ്.ഒരു പാട്ട് പാടുമോ? ‌ ഒരു താരാട്ട് പാട്ട്? അതിനെനിക്ക് പാടാനറിയില്ലല്ലോ!ഒരു കഥ പറയുമോ? എന്നെക്കുറിച്ച്, നിങ്ങളെക്കുറിച്ച്? ഞാനൊരു കഥയില്ലാത്തവനല്ലേ! പിന്നെങ്ങനെ കഥ പറയും! എങ്കിൽ ഒരു ചിത്രമാവട്ടെ, രാത്രിയുടെ, പകലിന്റെ ജീവിതത്തിന്റെ ആരും വരക്കാത്ത ചിത്രം! ഞാൻ ചിത്രകാരനല്ല, നിറങ്ങൾ എന്നെ ഭയപ്പെടുത്തുന്നു. പിന്നെ,...

രജസ്വല

രൂപേഷ് ഏ. വിരജസ്വലയായ പെണ്ണുടലുകള്‍ ഒരു പൂവാടിയാണ്...ചെഞ്ചോര ഇതളുകളുള്ള ചെമ്പരത്തികള്‍ പോലെ, ഓരോ ഋതുക്കളിലും അവള്‍ പൂക്കുന്നു...വസന്താഗമത്തില്‍ ആ ആരാമങ്ങളില്‍ നിശബ്ദമായി ഒരു കുയില്‍ പാടുന്നുണ്ട്...അടിവയിറ്റിലൊരാഷാഢം തിമിര്‍ത്തു പെയ്യുന്നുണ്ട്..അതിശൈത്യത്തിലും കൊടും വേനലിലും അവള്‍ നിവര്‍ന്നുതന്നെ പൂക്കുന്നു...ഊഷരമായ...

ജലസ്മരണ

സൂരജ് കല്ലേരിഇപ്പോൾ പെയ്തുപോയ മഴയിൽ പറമ്പിലെ കുഴികളിൽ ശ്വാസം കിട്ടാതെ നിറഞ്ഞ് കിടക്കുന്നു വെള്ളത്തിന്റെ ദേഹം. നാവ് നീട്ടി യാചിക്കുന്നുണ്ടത് ഒരിണയെ കൂടി പെയ്തു കിട്ടാൻ ഒരു മഴ മാത്രം പെയ്തൊഴിയുമ്പോൾ കാത്തിരുന്ന് ദാഹിച്ച് മരിച്ചുപോകുന്നു വെള്ളക്കെട്ടുകൾ.. ഇടയ്ക്കൊരു പക്ഷി ഒരു തൂവൽ കൊഴിച്ച് പറന്ന് പോയി കലങ്ങിയ ദേഹത്ത് ഒരു തൊടൽ. നീ ചിലപ്പോൾ എന്റെ ഉള്ളിലെ മഴക്കുഴികളിലുണ്ടാവും വറ്റിയിട്ടില്ല ഉറപ്പാണ് ഒറ്റയ്ക്കിരിക്കുമ്പോൾ വെള്ളമിരുന്ന് കാലിളക്കുന്നത് കേൾക്കാം ആ പഴയ വെള്ളിക്കൊലുസ് തന്നെ.. ദാഹിച്ച് ദാഹിച്ച് നീ നീരാവിയാകുന്നു എനിക്കൊരു കുമ്പിൾ ജലസ്മരണ.ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: 8086451835 (WhatsApp) editor@athmaonline.in
spot_imgspot_img