Homeകവിതകൾ
കവിതകൾ
- ACTORS
- ADVERTISEMENT AND BRANDING
- AGRICULTURE
- ANUCHEDAM
- ART
- ART AND CRAFTS
- ARTIST / PAINTER
- ATHMA
- AUTOMOTIVE
- BOOK RELEASE
- BOOKS
- CINEMATOGRAPHERS
- Compound Eye
- DANCERS
- DIRECTORS
- DRAMA
- Editor's View
- EDITORIAL
- Education
- ENTERTAINMENT
- EXHIBITIONS
- Ezhuththolam
- FILM FESTIVALS
- FOLK
- FOLK
- GAZAL DIARY
- Global Cinema Wall
- GRAPHIC DESIGNERS
- HAPPY HUES
- HEALTH
- INDIA
- INSTITUTES
- INTERVIEW
- ISSUES
- KALARI
- KATHAKALI
- KLF
- LETTER
- LOCAL
- MAGIC / MENTALISM
- MEDIA
- NATURE
- NEWS
- News and Events
- PHOTO STORIES
- PHOTOGRAPHY
- POETRY
- POLITICAL
- PORTFOLIO
- PROFILE
- PROFILES
- Qatar world cup
- REVIEW
- SCHOOL
- SCHOOL KALOTHSAVAM
- SCIENCE & TECH
- SEQUEL 01
- SEQUEL 02
- SEQUEL 03
- SEQUEL 03
- SEQUEL 05
- SEQUEL 06
- SEQUEL 07
- SEQUEL 08
- SEQUEL 09
- SEQUEL 10
- SEQUEL 100
- SEQUEL 101
- SEQUEL 102
- SEQUEL 103
- SEQUEL 104
- SEQUEL 105
- SEQUEL 106
- SEQUEL 107
- SEQUEL 108
- SEQUEL 109
- SEQUEL 11
- SEQUEL 110
- SEQUEL 111
- SEQUEL 112
- SEQUEL 113
- SEQUEL 114
- SEQUEL 115
- SEQUEL 116
- SEQUEL 117
- SEQUEL 118
- SEQUEL 119
- SEQUEL 12
- SEQUEL 120
- SEQUEL 121
- SEQUEL 122
- SEQUEL 123
- SEQUEL 124
- SEQUEL 125
- SEQUEL 126
- SEQUEL 127
- SEQUEL 128
- SEQUEL 129
- SEQUEL 13
- SEQUEL 130
അന്തിക്കെടെ
കവിതആർ.കെ അട്ടപ്പാടി
ഇരുള ഗോത്രഭാഷഅമ്മേട് അന്തിനലാവെള്സാത്തി
മെലെകാ വരെപ്പടപ്പോലെ.
മഞ്ച്കാ നീന്ത്കാ വാനത്തി
വെളിങ്കാസ്ക്കല്ല്പ്പോലെ നച്ചേത്രകാ.
വേലി ഒതുക്കുതി
കളബൊലാ ജദ്മ്മ് കേക്ക്ത്.
പാതിജാമ്മാക്കാത്ത് തട്ട്കാ മുട്ട്കാ
വാലാട്ട്കവാമ്മ് മേരേള്കാ.
ഈ കണ്ണ്മ്മ് കാത്മ്മ്
സുമ്മയിര്ക്കാതില്ലെ.
ഒര് വേലിയള്ങ്കാക്ക്
കാത്ത് ഇര്ക്ക്ത്.
പൊഗേഗാ തീക്കട്ടെ
വെള്സാമ്മ് സൂര്മ്മ്മുണ്ട്പ്പക്കാ.
കത്ത്ഗാക്ക് പന്തമ്മ്
കെയ്യ്പ്പിടിക്കൊരു കത്തിമ്മ്
പോഗലഹാ തൊണേക്ക്
സാളെതൊരു എണേമ്മിരിക്ക്ത്.
കൂഗ്ഹവാ...
ആത്മഹത്യയ്ക്ക് തയ്യാറെടുക്കുന്നവന്റെ കവിത
മനുകൈരളിഒരിയ്ക്കൽ
ഞാനൊരു കവിയാകും.
മരണമെഴുതി
വിടരുന്ന
കരവിരുതിൽ
നിങ്ങളെന്നെ
നിശബ്ദമായി വായിച്ചു
തുടങ്ങും.
വരികളാകെ
ആത്മാഹൂതിയ്ക്കു
തുനിയുന്നവന്റെ
വെപ്രാളങ്ങളാവും.
അത്രമേൽ
ജീവിയ്ക്കാൻ
കൊതിച്ചിരുന്നിട്ടും
മരിച്ചുപോകേണ്ടി
വരുന്നവന്റെ
ഗതികേടിനെക്കുറിച്ചുള്ള
സൂചനകൾ
നിങ്ങൾ കണ്ടെടുക്കും.
ആത്മഹത്യക്കുവേണ്ടി
അവൻ
പെരുവിരലിൽ
നഖം നീട്ടി വളർത്തിയിരുന്നുവെന്നു
കവിത
നിങ്ങളോട് കഥ പറയും.
കൊരവള്ളിയിൽ
പെരുവിരൽ കുത്തിയിറക്കി
മോക്ഷമില്ലാത്തൊരു
മരണം
സ്വയം വരുത്തുന്നൊരു
വീരയോദ്ധാവാണ്
താനെന്നു
പിറുപിറുക്കുന്നൊരു
കിറുക്കനെ
നിങ്ങൾ
കണ്ടെടുക്കും
നീണ്ടു മെലിഞ്ഞ
അവന്റെ ഉടലിനു മീതെ
നിങ്ങൾ
എഴുതിത്തെളിയാത്ത
പൊട്ടക്കവിയെന്നും
ജീവിയ്ക്കാനറിയാത്ത
കോമാളിയെന്നും
നീട്ടിയെഴുതി
ഒപ്പുവയ്ക്കും.
ഒക്കെയും
അവസാനിച്ചുപോയൊരുവന്റെ
അത്രമേൽ
നിരാശാഭരിതമായൊരു
കവിതയെ
വായിക്കാൻ
തയ്യാറുള്ളവർ
ഇനിയുമുണ്ടോ
എന്നൊരന്വേഷണം
അന്തരീക്ഷത്തിലാകമാനം
അവശേഷിച്ചുകൊള്ളും.
എന്റെ കവിത
നട്ടപ്പിരാന്തത്തിന്റെ
തീരാത്ത
ചങ്ങലമുറിവാണെന്നു
പിന്നെയും
പിന്നെയും
നിലവിളിയ്ക്കും
നിങ്ങൾ കേട്ടാലുമില്ലെങ്കിലും.
മധുരം മരണം
കവിതഹസ്ന യഹ്‌യമരണം പൊതിയുന്ന
ഇരുട്ടിന്റെ ഓരത്ത്
ഞാനിരിപ്പുണ്ട് പ്രിയനേഭൂതകാലസ്മരണകൾ
ഓരോന്നായിതൊട്ടോമനിക്കുന്ന
തിനുമുമ്പേ ചിലപ്പോൾ
താനേവീണിടും
നിലച്ചിടുമെല്ലാം ഒരൊറ്റമാത്രയിൽ.നിന്നോട് മിണ്ടാൻ
ഹൃദയം കൊതിക്കുന്നതിനു മുമ്പേ നിനക്കെന്റെ ഹൃദയം
തന്നിരുന്നല്ലോ ഞാൻ
എന്റെ റൂഹിന്റെ
ആഴവും
കണ്ടിരുന്നല്ലോ നീ(adsbygoogle = window.adsbygoogle || ).push({});കാണാതിരിക്കുമ്പോഴുള്ള
വേദനയുടെ...
ഏട്ടിലെ പെണ്ണ്
കവിതറോബിൻ എഴുത്തുപുരനിരക്ഷരയായ
ഒരു പെണ്ണാണ് കാറ്റെന്ന്
ഇലത്തുമ്പുകളിൽ
കോറിയിട്ട പ്രണയത്തെ
വായിച്ചിട്ടേയില്ലെന്ന്
ഇലകൾ
വയസ്സറിയിച്ച്
മഞ്ഞും മഴയും കടന്നെന്ന്
വീഴുമ്പോൾ
അക്ഷരങ്ങളും
ഹൃദയത്തിലുണ്ടായിരുന്നെന്ന്
ഉണക്കിലകൾ
തമ്മിൽ തൊട്ടുതൊട്ടെന്ന്
പിന്നെ
വാക്കായെന്ന് ;
വരിയായെന്ന്
അപ്പോൾ
കാറ്റ് വീണ്ടും വന്നെന്ന്
ചുഴിമുടികൊണ്ട് തട്ടി
ദൂരെ കൊണ്ടുപോയെന്ന്
ആരുമില്ലാത്ത
താഴ് വാരത്തിലേക്കെന്ന്
നിരക്ഷരത
ഏട്ടിലെ മാത്രം പെണ്ണാണെന്ന്ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുകആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ...
പ്രണയത്തിന് മുന്നിൽ
ഷൈന കൈരളിഅവരുടെ നോട്ടത്തിന് മുന്നിൽ
ആരവങ്ങളോ കിളിനാദങ്ങളോ
മഴമേഘങ്ങളോ ഉണ്ടായിരുന്നില്ല.അവരുടെ പ്രണയത്തിന് മുന്നിൽ
ഇലകളും ശിഖരങ്ങളും തായ്ത്തടിയും
മാറിസഞ്ചരിച്ചു ഏറെ ദൂരം –അവരുടെ ആദ്യ ചുംബനത്തിന് മുന്നിൽ
ചന്ദ്രനും നക്ഷത്രങ്ങളും നിലാവും
ചക്രവാളത്തിനപ്പുറത്തേക്ക് മറഞ്ഞു.അവർ ആലിംഗനബദ്ധരായപ്പോൾ
കടൽ പോലും ഉൾവലിഞ്ഞു.
പിന്നെ ആകാശത്തെ നോക്കി...
കുറ്റിച്ചൂല്
കവിത
പി വി സൂര്യഗായത്രിഅവർ വീട്ടിലേക്കൊരു ചൂല് വാങ്ങി
ആദ്യം വന്നു കയറിയപ്പോൾ
തരക്കേടില്ലാത്ത പ്രൗഢിയൊക്കെ
ചൂലിനുണ്ടായിരുന്നു
നല്ല നീളം ഉറച്ച കൈപ്പിടി
ഒത്ത തണ്ടും തടിയും.വീട്ടുകാരി ചൂല്
കൈയ്യിലൊതുങ്ങുമോ എന്നും
പെട്ടന്നുതന്നെ തനിക്ക് മെരുങ്ങുമോ എന്നും
രണ്ട് ദിവസം പരീക്ഷിച്ചു
കൊള്ളാമെന്ന് നാട്ടുകാര് പറഞ്ഞപ്പോൾ
ചൂല് 'എ'യിൽ...
മരിച്ചവരോടൊപ്പം
കവിതജയേഷ് വെളേരിമരിച്ചവരുടെ കൂടെ നടന്നാണ്
ഞാനും ഇങ്ങനെയായത്
കൈ പിടിച്ച് നടത്തേണ്ട സമയത്ത്
ചുഴികളിൽ ചുറ്റി തിരിയുകയായിരുന്നു
കാലുറപ്പിക്കേണ്ട സമയത്ത്
ആകാശം വകഞ്ഞ്
പറക്കുകയായിരുന്നുആ യാത്രയിൽ വെച്ചാണ്
ഞാനവരെ കണ്ടുമുട്ടിയത്
അവിടെ വെച്ചാണ്
അവരെന്നോട്
ചൂഴ്ന്ന് പോയ കഥാ ശേഷിപ്പുകൾ
തേടുന്നതിനെ കുറിച്ച്
സംസാരിച്ചത്
ശേഷിപ്പുകളുടെ ഒരു ഭാഗം...
1976 മാർച്ച് 1
സുജിത്ത് താമരശ്ശേരിനിയമം ആത്മഹത്യ
ചെയ്ത രാത്രിയിലാണ്
എന്റെ കവിത
പൂർത്തിയായത്.പിറവിയെടുക്കുവോളം
വെടിയേറ്റു വീണെങ്കിലും
എന്റെ കവിതയ്ക്ക്
ജീവൻ ഉണ്ടായിരുന്നുരക്തം പുരണ്ട
എന്റെ കവിതയ്ക്ക്
നിലവിളിക്കാൻ
കൂട്ട് അക്ഷരങ്ങളായിരുന്നുവലിച്ചുകീറി ചുരുട്ടിയെറിയാൻ
കൊതിച്ച കാക്കിയ്ക്ക്
എന്റെ കവിത
വർഗ്ഗ പോരാളിയായിരുന്നുഉരുട്ടിയയെടുത്തപ്പോഴും
കാൽവെള്ളയിൽ
ലാത്തി അടിച്ചമർത്തിയപ്പോഴും
എന്റെ കവിത
അതിജീവനത്തിന്റെ
കരുത്തുതേടുകയായിരുന്നുസൂചിമുന ആഴ്ന്നിറക്കിയപ്പോഴും
രോമം പറിച്ചെടുത്തപ്പോഴും
എന്റെ കവിത
ആദിപോരാട്ടത്തിന്റെ
ഓര്മയിലായിരുന്നുസിമെന്റ് ചുമരിന്റെ
ഭിത്തിയിൽ എന്റെ
കവിത രകതം
തുപ്പിയപ്പോൾ
പൊഴിഞ്ഞ പല്ലുകൾ
നിലത്തുനിന്നു
മഹാത്മാവിനെ...
മുറിവേറ്റവർ
കവിത
രേഷ്മജഗൻപലതവണ മുറിവേറ്റവരുടെ
ഹൃദയത്തിനു നേരെ
വാക്കുകളിൽ വിഷം നിറച്ചൊരു
പുഞ്ചിരി
തൊടുത്തു വിടേണ്ടതില്ല.ഇനി നിങ്ങൾക്ക് സൂര്യനുദിക്കാത്ത പകലുകളാണെന്നും
നക്ഷത്രങ്ങളില്ലാത്ത രാത്രിയാണെന്നും
പറഞ്ഞു ഭയപ്പെടുത്തേണ്ടതില്ല.പല തവണ മുറിഞ്ഞ
ഹൃദയത്തിനിപ്പോൾ
കാരിരുമ്പിന്റെ കരുത്തായിരിക്കും.തൊടുക്കുന്നതൊക്കെയും ആയിരങ്ങളാവുന്ന ഇന്ദ്രജാലം
അവരും സ്വന്തമാക്കിയിട്ടുമുണ്ടാവും.തൂലികത്തുമ്പിന്റെയറ്റത്ത്
നോവാഴങ്ങളെ മുറിച്ചു കടന്ന
ഒരു തിരയടങ്ങാ കടൽ.ചിന്തകളിൽ കൊടുങ്കാറ്റിനെ
കെട്ടിയിട്ടവന്റെ വീര്യം.നീലഞരമ്പുകളിൽ പ്രതിരോധത്തിന്റെ...
തെളിവുകൾ
പി.സുരേഷ്പ്രണയിച്ചിരുന്നു എന്നതിന്
തെളിവ് ചോദിക്കരുതേ ചങ്ങാതീ
മരിച്ചതിന്
എന്ത് തെളിവാണ്
എനിക്കിനി
ഹാജരാക്കാൻ കഴിയുക?
സ്വപ്നത്തിന്റെ
മോർച്ചറിയിൽ നിന്ന്
കഴുകിയെടുത്ത്
ഓർമ്മയുടെ
പോസ്റ്റ്മോർട്ടം ടേബിളിൽ
കിടത്തിയിട്ടുണ്ട്.
വാതിലടച്ചിട്ടില്ല,
ചെന്നു നോക്കാം.
ആഴത്തിലേറ്റ മുറിവിൽ നിന്ന്
രക്തം പൊടിയുന്നുണ്ടാവും
തുറന്നിരിക്കുന്ന കണ്ണുകളിൽ
പെയ്യാൻ വെമ്പുന്ന
മേഘങ്ങൾ കാണാം
അതിനു താഴെ
ആകാശത്തിന്റെ നിറം ചാലിച്ച
ഒരു പുഴ ഒഴുകുന്നുണ്ടാവും
പിളർന്നിരിക്കുന്ന
ചുണ്ടുകൾക്കിടയിൽ നിന്ന്
യുദ്ധത്തിൽ തോറ്റ
പടയാളിയുടേതു പോലെ
വിതുമ്പൽ കേൾക്കാം
ഓർമ്മകൾ
മുറുകെപ്പിടിച്ചതുകൊണ്ടാവാം,
വിരലുകൾ...


