Homeകവിതകൾ

കവിതകൾ

വെളിച്ചം…

കവിത കവിത.എച്ച് ഗവേഷക, കാര്യവട്ടം ക്യാമ്പസ്‌ദൂരെ നിശാപുഷ്പങ്ങൾ മൊട്ടിട്ടു പരിമളം പരത്തുന്ന സന്ധ്യയുണ്ടാകാം.... സ്വർണപഞ്ജരത്തിൽ അമർത്തിയടച്ച കിനാവുകൾക്കവിടെ ചിറകുകൾ വച്ചേക്കാം.. എരിഞ്ഞു തീർന്ന ചാമ്പലിൽ നിന്ന് നിത്യമോഹിനിയാം പ്രതിമയുണ്ടാകാം.... ചെരുപ്പടിക്കുള്ളിൽപ്പെട്ടു - രഞ്ഞ പ്രാണികൾ തൻ മൗനങ്ങളിവിടെ വാചാലമാകാം.... വെളിച്ചമെടുത്തൊളിക്കുന്ന പന്ഥാവിൽ കെടാവിളക്ക് കണ്ടെത്തുന്നിടം...... ദൂരെയിപ്പോഴും അവിടം മുനിഞ്ഞു തെളിയുന്നുണ്ട്......ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും...

മഗ്രീത്തിൻ്റെ വിചിത്ര മരണം 

കവിത അമലു ചിത്രീകരണം : സുബേഷ് പത്മനാഭൻ"എപ്പോളായിരുന്നു..? " "അറിയില്ല.. മൂന്ന് നാല് ദിവസമായിട്ടുണ്ടാവുമെന്ന് തോന്നുന്നു " "നിങ്ങളെപ്പോളാണ് അറിഞ്ഞത്" "ഇന്നിപ്പോ മണം വന്നപ്പോൾ....." അവർ മരിച്ചു മൃതദേഹത്തിന് മൂന്നുദിവസത്തിൻ്റെ പഴക്കം പോലീസ് എത്തുമ്പോൾ കസേരയിൽ ചാരിയിരിക്കുന്ന നിലയിലായിരുന്നു സിസ്റ്റർ മേരി മഗ്രീത്ത് കൈയിൽ ജപമാല മുൻപിൽ കത്തിതീരും മുൻപേ കെട്ടുപോയൊരു മെഴുകുതിരി ഒരേ...

കിണർ

കവിത അഭിരാമി എസ് ആർകൊട്ടമ്പൊലേന് കെണറ് കുത്താരുന്ന് വല്ല്യമ്മച്ചീടെ  പെണ്ണുചോയ്പ്പിന് തലേന്ന് പെലേൻ കെണറിടിഞ്ഞ് ചത്ത്ചത്തതല്ല, വല്ല്യമ്മച്ചീടപ്പൻ കൊന്ന് താത്തിയതാന്നും പറയുന്നൊണ്ട്എന്നതാന്നേലും  പെണ്ണ് ചോയ്പ്പിനാള് കൂടുമ്മൊമ്പ്  അമ്മച്ചി പണി പറ്റിച്ച് മൂപ്പത്തി വീട് വിട്ടെറങ്ങികൊട്ടമ്പെലേന്റെ കൂരേല് കേറി പൊറുതി തൊടങ്ങി പെലേന്റോട പൊറുത്തോരെന്നുമ്പറഞ്ഞ് വല്ല്യമ്മച്ചീനേം വീട്ടരേം അകന്ന ശേഷക്കാരേമ്പോലും പള്ളീന്ന് പൊറത്താക്കിതറവാട്ട്...

കാട് തീണ്ടുന്നവൻ

അഭിലാഷ് കൈനിക്കരകാട് തീണ്ടുന്നവൻ ഒരിക്കൽ മരുഭൂമിയിൽ മോഷണതിന് പോകുമ്പോഴാണ് കള്ളിമുൾ ചെടിയുടെ വേരിൽ പറ്റിപ്പിടിച്ചിരിക്കുന്ന മഴമേഘങ്ങളെ കണ്ടെത്തിയത് ചൂണ്ടക്കൊളുത്തിൽ ഒരാകാശത്തെ കോർത്തിണക്കിയവന്റെ നേരെ മേഘങ്ങൾ കൂർത്തമുനയുള്ള ആലിപ്പഴങ്ങളെറിഞ്ഞ് പ്രതികാരം തീർത്തു ഒടുവിൽ മഴമേഘങ്ങളെ വേരോടെ പിഴുതെടുത്ത് ചാക്കിലാക്കി കൊണ്ടു പോകുന്നവന്റെ ദേഹമാസകലം പച്ചിലപ്പാമ്പുകൾ ഇടവേളകളില്ലാതെ ചുംബിക്കുന്നുഉടലാകെ വയലറ്റ് നിറമുള്ള ചോര തളംക്കെട്ടി നിൽക്കുന്നവൻ പതിയെ...

പട്ടിയും ഞാനും

രാജേഷ്‌ ശിവആക്രമണോത്സുകതയോടൊരു പട്ടി എന്നെയോടിച്ചുകൊണ്ടേയിരുന്നു ചിലപ്പോളതു വേഗതകൂട്ടി മുന്നോട്ടാഞ്ഞു തുണിയിൽ പല്ലമർത്തുകയും കടിച്ചുകീറുകയും കാലിൽ കടിയേറ്റു ഞാൻ നിലവിളിച്ചുകൊണ്ടോടുകയും ചെയ്തുഅങ്ങനെയിരിക്കെയൊരുദിവസം ഞാൻ പൊടുന്നനെ ഓട്ടവേഗംകുറച്ചു അപ്പോളതു ശാന്തമായി എന്റെ മുന്നിൽക്കയറിപ്പോയി അതൊരുപാടുമുന്നിലായി പിന്നെ ശൂന്യതയിലപ്രത്യക്ഷമാകുകയും ഒരോർമയാകുകയും ചെയ്തുവെങ്കിലും മൂടല്മഞ്ഞിനിടയിൽനിന്നുമപ്രതീക്ഷിതമായി അതുമായികൂട്ടിയിടിക്കുമെന്ന ഭീതി എന്നിലധിനിവേശിച്ചുകൊണ്ടിരുന്നു.ബാക്കിവച്ച കുരശ്ശബ്ദങ്ങൾ അതിന്റെ കടിയേറ്റ മുറിവുകൾ വായതുറന്നു പുറത്തുവിട്ടുകൊണ്ടിരുന്നു! കുരയോർമകളിൽ നിന്നുള്ള പല്ലുകൾ പിന്നെയും മുറിവുകളിൽപ്പതിഞ്ഞുകൊണ്ടിരുന്നു എന്റെ...

അച്ഛനും മകളും

കവിതകൽപ്പറ്റ നാരായണൻഅച്ഛൻ : മൊബൈൽ നെഞ്ഞത്തു വെച്ചുറങ്ങുന്ന മകളുടെ മുഖശ്ശാന്തി എന്നെ പേടിപ്പിക്കുന്നു. ഒരു നിലത്തുമൊരുകൊമ്പിലു മിരിപ്പുറയ്ക്കാത്ത എന്റെ ബഹുകോശജീവി ഏക കോശജീവിയായി തന്നിൽത്തന്നെ സ്വസ്ഥയായോ? ഏറിയ അലച്ചിലുകൾക്കുശേഷം പുറപ്പെട്ടിടത്ത് തന്നെ തിരിച്ചെത്തിയോ?നിരവധി ജന്മങ്ങളിലായി അച്ഛന് കാണാം ഉപയോഗം കുറഞ്ഞ് കുറഞ്ഞ് നിന്റെ കൈകാലുകൾ ശോഷിച്ച് വരുന്നത്! ഒരു വിരലും മിടിപ്പുമായി നീ ചുരുങ്ങുന്നത്.അടുത്തനാളുകളിലായി ഞാൻ കാണുന്നു നീ...

രണ്ടു കവിതകള്‍

കെ എം ശ്രീലാല്‍ഉപ്പ്നിന്റെയും എന്റെയും ജീവിതം പോലെ പരപ്പാര്‍ന്ന കടലിന്റെ സ്വപ്‌നങ്ങള്‍ കുറുക്കി കുറുക്കി തുടങ്ങുമ്പോഴാണ് ഉപ്പിന്റെ രുചിയറിഞ്ഞതും എന്റെ ശരീരം പല വിപ്ലവങ്ങൾക്ക് സന്നദ്ധമായിത്തുടങ്ങിയതും. ................................................................വെള്ളം ചേര്‍ത്ത് കുഴച്ച് മയപ്പെടുത്തുമ്പോഴും മധുരം ചേര്‍ത്തെന്നെ ലഹരിപിടിപ്പിച്ചപ്പോഴും നിനക്കാവശ്യമായ പരുവത്തിലാക്കി മാറ്റിയെടുത്തപ്പോഴും എണ്ണയില്‍ മുക്കി കുളിപ്പിച്ച് കയറ്റുമ്പോഴും ഞാന്‍ അറിഞ്ഞിരുന്നതേയില്ല നിന്റെ രുചി ഭേദങ്ങളെ തൃപ്തിപ്പെടുത്താനാണ് ഞാനെന്ന്.ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) 8086451835...

ഒരേ വഴിയിൽ രണ്ടു പേർ

കവിതസജ്ന ടി.പി കവർ പെയ്ന്റിംഗ് : ആഷ്മി സുബേഷ്ചിലതൊക്കെ കണ്ണുകളിൽ നിന്നേ കണ്ടെടുക്കാം, ഒരു ഇമ ചിമ്മലിനും മായ്ക്കാനാവാതെ ഒരു ദിശ തെറ്റിയ നോട്ടത്തിനും ഒളിപ്പിക്കാനാവാതെ ചിലതൊക്കെ കണ്ണുകളിൽ തന്നെ ബാക്കിയാവുന്നുണ്ട്...(adsbygoogle = window.adsbygoogle || ).push({});ചില നേരത്തെ...

വാർദ്ധക്യം 

(കവിത)സൗദ റഷീദ് ️ പൊളിയാറായ തറവാട്ടുപടിക്കൽ കാലം കരിനിഴൽ വീഴ്ത്തിയ ഒരോട്ടുകിണ്ടിഉമ്മറക്കോലായിൽ ദ്രവിച്ചു തീരാറായ ഒരു ചാരുകസേരഅതിനടുത്തായി എന്നോ വച്ചുമറന്ന ഒരോട്ടുകോളാമ്പിവരാന്തയുടെ മൂലയിൽ ഇല്ലികളടർന്നു പഴകിയ ഒരു കാലൻകുടചായ്‌പ്പിൽ നിറംമങ്ങി ഇരുളുപടർന്ന മുറിയിൽ ഒരെല്ലിൻകൂട്ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ...

എന്റെ അയൽക്കാരിയാകാൻ പോകുന്ന പെൺകുട്ടീ

ഉനൈസ് വട്ടപ്പറമ്പൻനാളൊരുപാട് കഴിഞ്ഞ് തൊട്ടടുത്ത വീട്ടിലൊരു കല്യാണം നടക്കുകയാണെങ്കിൽ ആഘോഷങ്ങളോട് കൂടി ആ വീട്ടിലേക്കൊരു പെണ്ണ് വന്ന് കേറും അവൾക്ക് പിന്നിലായി ഒരു മഹാജനസാഗരം തന്നെയുണ്ടാവവാം ആളുകൾ മുറ്റം നിറയുമ്പോൾ ഒരു മതിലിപ്പുറത്ത് വീടിന്റെ ചാരുപടിയിൽ പുസ്തകം വായിക്കുകയാണ് ഞാനെങ്കിൽ എന്റെ ശ്രദ്ധ പാളും എന്റെ...
spot_imgspot_img