Homeകവിതകൾ

കവിതകൾ

കൗതുകം

(കവിത)സിജു സി മീനകാട്ടിൽ പുഴയോരത്ത് തണുത്ത നിലത്ത് മുള പാട്ട് കേട്ട് പുൽമെത്തയിലുറങ്ങിയ നാൾ ഫാൻ വെറുമൊരു കൗതുകമായിരുന്നു..!ഈ ഇഷ്ടിക മുറിയിൽ ഉരുകുന്ന ചൂടിൽ തലയ്ക്ക് മേൽ ഫാൻ കറങ്ങുമ്പോൾ എന്റെ കാടും കാട്ടാറും മുള പാട്ടും പുൽമെത്തയും എല്ലാം... ഒരു കൗതുകമാകുന്നു..!!ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും...

വെളിപാട്

കവിതശിവൻ തലപ്പുലത്ത്‌സ്വപ്നങ്ങൾ വന്ധ്യംകരണത്തിന് വിധേയമാവണമെന്ന് പുതിയ അറിയിപ്പുണ്ട്കണ്ണീർ വറ്റിയ ഹൃദയഭൂമികയിൽ രക്തം വലിച്ചൂറ്റുന്ന തണൽ മരങ്ങളാണ് വഴികാട്ടികൾഉറച്ചോടുന്ന കുഞ്ഞനുറുമ്പുകൾ തടിച്ചു കൊഴുക്കുന്ന കുളയട്ടകളുടെ പേടിപ്പെടുത്തുന്ന ഓർമ്മകളാകുന്നുണ്ട്ഹരിച്ചിട്ടും ഗുണിച്ചിട്ടും ഉത്തരങ്ങൾ ഒന്ന് തന്നെയെന്ന വിലാപങ്ങൾ അനാഥശവം പോലെ എങ്ങും ചിതറി കിടക്കുന്നുണ്ട്ശരിയുത്തരങ്ങൾ തേടിയുള്ള അക്ഷരങ്ങളുടെ വിലാപയാത്ര നിരോധിച്ചതായി വാറോല വന്നിരിക്കുന്നുഅക്ഷരങ്ങൾ അൺപാർലിമെന്ററിയാണത്രേആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുകആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍...

വെയിലിത്രയൊന്നും മതിയാവുന്നേയില്ല

കവിത പ്രതീഷ് നാരായണൻ ചിത്രീകരണം : അശ്വര ശിവൻവീടുമാറിപ്പോവുന്ന നിന്റെ പിന്നാലെ കണ്ണാടിയലമാരയൊന്ന് പെട്ടിയോട്ടോയിൽ നാടുതാണ്ടാനിറങ്ങുന്നു.നിന്റെ മുറിയിൽനിന്നും ചുവടിളക്കിപ്പോരുമ്പോൾ വീടതിനെ ഉമ്മവച്ചതിന്റെ കണ്ണുനീരുണക്കുവാൻ വെയിലിത്രയൊന്നും മതിയാവുന്നേയില്ല.ഞാനിരിക്കാറുള്ള പകലിടങ്ങളെല്ലാം നിന്റെ കണ്ണുകൾ വലംവച്ചുപോകുമ്പോൾ പെട്ടിയോട്ടോയിൽ ചില്ലലമാര കവലയും കള്ളുഷാപ്പുമെന്ന് കെട്ടുകൂടി കിടക്കുന്നു.വഴിയിൽവച്ചു ഞാൻ കണ്ണാടി കാണുമ്പോൾ, നീയതിൽ...

ട്രോൾ കവിതകൾ – ഭാഗം 9

വിമീഷ് മണിയൂർപണ്ട് പണ്ട് പണ്ട് പണ്ട്പണ്ട് പണ്ട് പണ്ട് പണ്ട് പണ്ട് വായ മൂക്കിന് മേലെയായിരുന്നു. അന്നൊക്കെ സർക്കാരോഫീസു പോലെ മൂക്ക് ശനിയും ഞായറും അവധിയായിരുന്നു. വായാണെങ്കിൽ പഞ്ചായത്ത് കിണറ് പോലെ തീട്ടക്കുണ്ടായി....

ഉപ്പയില്ലാത്ത ഞാൻ

ബഹിയഉപ്പയില്ലാതായതിൽ പിന്നെയാണ് ഞാൻ സ്വതന്ത്രയായത്.അടിക്കടി ഫോണിൽ വിളിച്ച് എവിടെയാണെന്നും എന്താണെന്നും ഇനിയെപ്പോളിങ്ങ് എത്തുമെന്നും ഇനിയാരും തിരക്കില്ലല്ലോ.വരാനിരിക്കുന്ന പരീക്ഷയെക്കുറിച്ച് നിത്യേനയെന്നോണം ഓർമ്മിപ്പിച്ച് സ്വന്തം കാലിൽ നിൽക്കാൻ ഇനിയാരും പ്രേരിപ്പിക്കില്ലല്ലോ.ചുവന്ന ജിലേബിയും പലഹാരങ്ങളും വാങ്ങിവെച്ച്, കാണുമ്പോഴെല്ലാം വഴക്കു പറഞ്ഞു കഴിപ്പിച്ച് ഇനിയാരുമൊരിക്കലും ഡയറ്റിങ്ങ് തെറ്റിക്കയുമുണ്ടാവില്ല.കാണണോരുടെ മുഴുവൻ പറച്ചിലിനുമപ്പുറം സ്വന്തം കാലുകൾക്കു പോലും...

തേനി

കവിതസ്റ്റെല്ല മാത്യുമുളകുരോമങ്ങളോട് ചേരുന്ന പ്രാണന്റെ നെരുംപച്ച മണിയിലേക്ക് കിതപ്പാറാതെ പാഞ്ഞുവരുന്ന പൊള്ളുതേനി പ്രാണീ നീയടുത്തു വരല്ലേ വരും വഴി മുഴുക്കെ തേനുണ്ടായിരിക്കെ നീലിമല നിറയെ കുടിച്ചുമുത്താൻ കാട്ടുക്കാന്താരിയുമുണ്ടായിരിക്കെ നിന്റെയരികെ പ്രാണനായ കുഞ്ചിയുമിരിക്കെ.വെറുതെയൊന്ന് നോക്കുക. നിറങ്ങളുടെ പച്ചയിറ്റിൽ തണുപ്പാർന്ന കഴുകനഖത്തണ്ടിറങ്ങിയാഴ്ന്ന നീലമേഘത്തുണ്ട്. അതിൽനിന്നിപ്പോഴും നിറഞ്ഞുച്ചോരുന്ന തുള്ളികൾ വെൺകൽതുണ്ടുകൾ അതിലിറയം നനഞ്ഞു തേവും അന്നച്ചട്ടികൾ ചെറുവോടത്തോണികളിൽ കത്തും കുറ്റിപന്തങ്ങൾ ചെറുതായി തടഞ്ഞൊഴുകും കൂന്തലുകൾ.കാറ്റൊണക്കത്തിനായി കൂട്ടിയിട്ട മുളകുചെടിയിലിന്നുംഞാൻ എരിവുനിറച്ചിട്ടില്ല എരി കെടാത്ത നെഞ്ചിലത്...

ട്രോൾ കവിതകൾ – ഭാഗം 23

വിമീഷ് മണിയൂർഒരു കാടിന് എങ്ങനെ ഒറ്റക്കിരിക്കാനാവുംഒറ്റക്കിരിക്കുന്നു എന്ന് തോന്നരുത് ഒരു മരവും. വന്നു പോകുന്നു പക്ഷികളും കാറ്റുകളും മണങ്ങളും പ്രാണികളും. ഒരു കാടിന് എങ്ങനെ ഒറ്റക്കിരിക്കാനാവും.ബംഗാളി ഇലഒരു മരത്തിലും ഒരു ബംഗാളി ഇല...

വീണു മരിക്കുന്ന ഉറുമ്പുകൾ

കവിത ജാബിർ നൗഷാദ് ദൂരെ, നക്ഷത്രങ്ങൾക്കും ഗ്രഹങ്ങൾക്കുമക്കരെ ശൂന്യതയിൽ ഒരു കടത്തു വഞ്ചി നീങ്ങുന്നു അതിൽ ദൈവത്തിനുള്ള അപ്പ കഷ്ണം ഉറുമ്പരിച്ചു തുടങ്ങുന്നു. മധുരത്തിന്റെ ലഹരിയിൽ അവരോരോരുത്തരും ഭൂമിയിലേക്ക് ബോധരഹിതരായ് വീഴുന്നു, നോക്കെത്താ ദൂരത്തോളം കറുത്ത ജഡങ്ങൾ. ബാക്കിയായൊരുറുമ്പ് കവിയുടെ വിരലിൽ നമസ്കരിക്കുന്നു ലോകം തീർന്നിരിക്കുന്നു പാപങ്ങളൊടുങ്ങിയിരിക്കുന്നു ആദം തെറ്റേറ്റ് പറഞ്ഞു ദൈവത്തിന് മുന്നിൽ മുട്ടുകുത്തിയിരിക്കുന്നു സ്നേഹം ഒരു ചിലന്തിവല പോലെ മനുഷ്യരെ...

മുൾവേലികൾ പൂക്കട്ടെ

യഹിയാ മുഹമ്മദ്ഒരു മതിലിന്റെ അപ്പുറവും ഇപ്പുറവും നിന്ന് പ്രണയിക്കുന്ന പോലെ ആയാസകരമാവണമെന്നില്ല ഒരു മുൾവേലിയുടെ ഇരുവശങ്ങളിരുന്ന് പ്രണയിക്കുന്നത്.മുൾവേലികൾ ശബ്ദിക്കുന്നത് നിങ്ങൾ കേട്ടിട്ടുണ്ടോ? തോക്കുകളുടെ ശബ്ദത്തിൽ അവ സംവദിക്കുന്നത്.അവർ പരസ്പരം ചുംബിക്കാനൊരുങ്ങുമ്പോൾ വേലികൾ പെരുമ്പാമ്പായി ചുറ്റിവരിയുകയും കൈകാലുകൾ ബന്ധിച്ചിടുകയും ചെയ്യുന്നു.അവിടെ അവർക്കു...

ISD കാൾ

(കവിത)അനൂപ്. കെ . എസ്ISD കാൾഹലോ.. ആഹ ഹലോ! ലൗഡ് സ്പീക്കറിലാണോടി, അല്ലാ..! അടുത്ത് ആരേലുമുണ്ടോ? ഇല്ലന്നെ.! എന്താടാ? അതേ എനിക്ക് നിന്നെയൊന്നു കാണണം. അഹ് അതിനെന്താ..നീ അമ്മയാവുന്നതിന് മുൻപ്.നിശബ്ദത…എവിടെവെച്ച്? അങ്ങനെ ചോദിച്ചാ, നല്ല തിരക്കുള്ള എവിടേലും വെച്ച്.നിശബ്ദത….നിന്റെ വിരലിൽ തൊടണം എല്ലാ വിരലിലെയും ഞൊട്ട പൊട്ടിക്കണം വിയർത്ത് ഒട്ടുന്നവരെ വിരലിൽ...
spot_imgspot_img