Homeകവിതകൾ

കവിതകൾ

പൂർണവിരാമം

കവിത ജി ഭാസ്കരൻഒടുവിൽ അവസാന ശ്വാസത്തിന്റെ ഈർപ്പവും ഇറങ്ങിപ്പോവുന്നു. നേർരേഖ വരയ്ക്കപ്പെടുന്നു. പെറ്റവൾ കൈയ്യിൽ മുറുക്കിപ്പിടിക്കുന്നു, പതിവില്ലാതച്ഛൻ നെറുകയിൽ ചുംബിക്കുന്നു. പറയാതെ പോയ വാക്കുകൾ നാവിനും തൊണ്ടയ്ക്കുമിടയിൽ മരവിച്ചങ്ങനെ.. കേൾക്കാൻ കൊതിച്ച കാതുകൾ ഒന്നു തൊടാൻ, ചുംബിക്കാൻ അവകാശമില്ലാതെ ആൾക്കൂട്ടത്തിൽ, നീർക്കുമിള പോലെ. ഇനിയെത്ര പ്രഭാതങ്ങൾ, സന്ധ്യകൾ മഴ,വെയിൽ വഴികൾ, മുഖങ്ങൾ.. എല്ലാ കയറിചെല്ലലും അവസാനിക്കുന്നു. ഇറക്കിവിടലിന്റെ കാലമെത്തുന്നു. കണ്ണീരു...

കലി

വിനീത സജീവ്‌ആദ്യം അവൻ അവളെ ഒരു കവിതയാക്കി. അവനിലെ ഈണം ചേർത്തൊര് ഗാനമാക്കി. തൊട്ട് തലോടി അവളിലവൻ കഥകളുണ്ടാക്കി.കാലം കഴിഞ്ഞപ്പോൾ അവൾ സ്വയം അറിഞ്ഞപ്പോൾ താനെന്ന ചിത്രത്തെ അവൾ വീണ്ടും വരച്ചപ്പോൾ അവൾ അവനൊര് കടംകഥയായ്....!അവളെന്ന ഉത്തരം അവൻ മറന്നപ്പോൾ ആദ്യം അവൾ മൌനിയായി... പിന്നെ ഭ്രാന്തിയായി... പിന്നെ...

ആമ്പലും തത്തയും

മണിക്കുട്ടൻ ഇ കെആരോ ആത്മഹത്യ ചെയ്ത മുറിയിലാണ് ഞാനിപ്പോൾ.മുറിയിലെ പഴകിയ ചോരപ്പാടുകൾ, ഇരുട്ട്, അലർച്ചകൾ, എന്തൊക്കെയോ മണങ്ങൾ എല്ലാം ചേർന്ന് പേടിപ്പെടുത്തുന്നു.എത്ര കുതറിയിട്ടും ഉണരാനാവാതെ തളരുന്നു. ഒടുക്കം എല്ലാ കരുത്തും ആവാഹിച്ച ഒരലർച്ചയിൽ കൺതുറന്ന് കിതയ്ക്കുന്നു.ഉണർന്നത് രണ്ടാം സ്വപ്നത്തിലേക്കായിരുന്നു.നിറയെ ആമ്പലുകളുള്ള വയലോരം. അവൾ എന്നോട് ചേർന്നിരിക്കുന്നു. ആമ്പലിന്റെ മണം ഞങ്ങളെ മൂടുന്നു.സാരിയിൽ...

ജിപ്സിപ്പെണ്ണ്

കവിതകല സജീവൻകയ്യിൽ ഒരു പൂങ്കുലയുമായാണ് ജിപ്സിപ്പെണ്ണിനെ ആദ്യം കണ്ടത്. അവളുടെ പുറത്തു തൂക്കിയിട്ട കൂടയിൽ നിന്ന് പിന്നെയും പൂക്കൾ എത്തി നോക്കുന്നുണ്ടായിരുന്നു. മേൽകുപ്പായം ഇട്ടിരുന്നില്ല അവൾ. കുഞ്ഞു ഞാവൽപഴം വെച്ച് അലങ്കരിച്ച് പോലുള്ള മുലകൾ അവളെ അഹങ്കാരിയാക്കി. പല രാജ്യങ്ങളെ പ്രതിനിധാനം ചെയ്യുന്ന പതാകകൾ ചേർത്തു...

മീനുകളെല്ലാം ജലജീവികളല്ല !

കവിതറോബിൻ എഴുത്തുപുരഅലങ്കാരമീനുള്ള വീടുകളിലെല്ലാം അക്വേറിയമുണ്ടാകാറില്ല.ഒഴുക്കിൽ വഴുതി, വറ്റി ചെകിളയിൽ ചരലേറിയ പുഴയോ,വെയിലിൽ മരച്ചെതുമ്പൽ ഇളകിവീഴുന്ന കാടോ,ആദ്യമഴയിൽ ചുഴിപ്പാടു പൊട്ടുന്ന കൊമ്പൻ മരുഭൂമിയോ,കൊള്ളിമീൻ പുളയ്ക്കുന്ന നീലച്ചതുപ്പുള്ള ആകാശമോ,ഒക്കെ ഉണ്ടായിരിക്കാം.വേണമെങ്കിൽ വെള്ളമെന്നു പേരിട്ട് മാറ്റിക്കൊടുക്കാം നിങ്ങൾക്ക്.https://youtu.be/PACu3_Mi8qEറോബിൻ എഴുത്തുപുര.  അധ്യാപകൻ. ഇടുക്കി ജില്ലയിലെ  കട്ടപ്പന സ്വദേശം. ആകാശവാണിയിൽ നിരവധി തവണ കവിതകൾ അവതരിപ്പിച്ചു. മുഖ്യധാരാ മാധ്യമങ്ങളിലും മറ്റ് ആനുകാലികങ്ങളിലും സോഷ്യൽമീഡിയയിലും സജീവം. 9446686921... ആത്മ...

തീവണ്ടി കടന്നു പോയതിൽ

രഗില സജിപാളം ചുരുണ്ട് കിടക്കുമ്പോൾ അതിനെ നിവർത്താൻ പോന്ന ഒരു തീവണ്ടി കടന്ന് പോകുന്നുണ്ട്. പിന്നെ സമയം തെറ്റിയും വൈകിയും പലത് കടന്ന് പോയി. ഞാനിരിക്കുന്ന പ്ലാറ്റ്ഫോമിൽ ഒരു വണ്ടിക്കും സ്റ്റോപ്പില്ല. അങ്ങിനെയല്ല, ഇതൊരു പ്ലാറ്റ്ഫോമേ അല്ല, സ്റ്റേഷനുമല്ല. കുറച്ച് സിമൻറ് ബഞ്ചുകൾ നീണ്ടു കിടക്കുന്നതിൽ...

പരൽ മീനുകൾ 

കവിത സ്നേഹ മാണിക്കത്ത്അണയാത്ത തെരുവ് വിളക്കുകളിൽ തെളിയുന്ന മങ്ങിയ ചിത്രം പോലെ ഞങ്ങളുടെ സഞ്ചാരപഥങ്ങൾ അന്യോന്യം ചുംബിച്ചുഇരുട്ടിന്റെ നീലക്കണ്ണുകൾ തണ്ണിമത്തന്റെ മണമുള്ള ചുണ്ടുകളിൽ ചായങ്ങൾ തൊട്ടുതിരക്കുള്ള വീഥിയിൽ ഉടലാഴങ്ങൾ നനുത്ത ഛായാചിത്രം വരച്ചുപ്രേമം വറ്റിയ കഴുത്തിടുക്കിൽ പരൽ മീനുകൾ കൂട്ടിമുട്ടിരണ്ടു മനുഷ്യരുടെ ഉടൽ ഒന്നായിമാറും മുൻപേ സൂര്യൻ ജനിച്ചുകൈവിരലുകൾ നിർദയം വേർപ്പെട്ട് മുൾവേദനയിൽ യാത്ര പറഞ്ഞുഅവർ വീണ്ടും അപരിചിതരായി ചത്ത ചുണ്ടുകളെ കടിച്ചു പൊട്ടിച്ചു ഇരുവഴി പരന്നൊഴുകി... ആത്മ ഓൺലൈൻ...

പ്രേതം

കവിത ഷംസ്   പാതിരാവിലൊരു പ്രേതമെന്റെ പാതിരാവണ്ടിക്കു കൈകാട്ടി   മഞ്ഞും മാറാലയും കൊണ്ടു മുറുക്കിവെച്ച ജനാല ഒറ്റച്ചിമ്മലിൽ സുതാര്യമായി.*   ഊരിവീഴുന്നു ഓർമ്മപ്പത്തായത്തിൻ ഓടാമ്പലുകൾ, ചിറകടിച്ചുയരുന്നു മറവിക്കുഞ്ഞുങ്ങൾ.   ഒരേ മരം മണം അതേ നഗരം തീരം   കാന്തമേറ്റതു പോലെൻ അകക്കാന്തികൾ, സ്വയം കുരുങ്ങിപ്പോയ ചിലന്തികൾ.   സമയത്തോടുള്ള വഞ്ചനയത്രേ ഓർമകളുടെ ജനിതകം.   അതിനാൽ പാതിരാത്രിയിലെ പ്രേമമേ, ഈ പാതിരാവണ്ടി നീയേ തെളിക്കുക തിരിച്ചെന്നെ നടത്തുക.   കാലമേ ഇനി ബാക്കിയായിട്ടുള്ളൂ.     *വിജയലക്ഷ്മിയുടെ...

തോന്ന്യാസിവീട്

കവിതസ്മിതസൈലേഷ്ഞാനൊരു വീടാണ് എത്ര അടുക്കി പെറുക്കി വെച്ചാലും പിന്നെയും ചിന്നി ചിതറി കിടക്കുന്ന ഒരു തോന്ന്യാസിവീട്അതിന്റെ ഭിത്തി നിറയെ കാണും മുഷിഞ്ഞ വിഷാദകലകൾ... കരിക്കട്ടമുറിവെഴുത്തുകൾ ആനന്ദവെയിൽ ചോരുന്ന മേൽക്കൂരയിലെ ഓട്ടുവിടവുകൾ.. ഉന്മാദമഴ ചെരിഞ്ഞു പെയ്യുന്ന ജനാല ചില്ല് മുറിവുകൾ.. കിടപ്പുമുറിയിലേക്ക് വിഷാദത്തിന്റെ സർപ്പം ഇഴഞ്ഞെത്തുന്ന പൊട്ടിയുടഞ്ഞൊരു ഹൃദയവിള്ളൽ.. സർപ്പദംശന വിഷപ്രസരണത്തിന്റെ ഭീതി തണുപ്പുള്ള റെഡ് ഓക്സൈഡ് തറമിനുപ്പുകൾ..കരിയില കാവലിന്റെ കരുതലൊച്ചകൾ അതിഥിയാഗമനങ്ങളെ അകക്കണ്ണിൽ കാട്ടുന്ന അടിച്ചുവാരാ മുറ്റംഞാനൊരു പേടിസ്വപ്നത്തിൽ നിന്നും ഞെട്ടിയുണരുമ്പോൾ...

മോണോ-ആക്ട്

കവിത മുർഷിദ് മോളൂർഅത്രയാരും ശ്രദ്ധിക്കാത്ത ഒരു വേദിയിൽ, ദൈവം തന്നെയായിരുന്നു മത്സരാർത്ഥി. മോണോ ആക്റ്റ്. ചളിനിറഞ്ഞ ഒരു വഴിയരിക്, വലിയ പൂട്ടുള്ള ഒരു ധർമ്മപ്പെട്ടി, വെണ്ടക്കയെഴുതിയ മഹദ്വചനങ്ങൾ, തൊലിപ്പുറത്ത് എല്ലുകൾ ചിത്രം വരച്ച ഒരാൾ അവിടെ ഭിക്ഷക്കിരിക്കുന്നു. അയാളുടെ വിശപ്പിന്റെ ഗന്ധം, ഇല്ലായ്മയുടെ ശബ്ദം. വേഷത്തിൽ ഭക്തി നിറച്ചവരെല്ലാം അയാളെ കാണാതെ ധർമ്മപ്പെട്ടിയെ...
spot_imgspot_img