ഉറക്കത്തിലേക്കു വീഴാതെ…ഉറക്കത്തിലേക്കു നടക്കാമോ ?

3
470

കവിത

താരാനാഥ്‌

……………………………………
ഉറക്കം വരുന്നെന്നു
തോന്നുന്ന നേരം
ഉടൽക്കാമ്പിനുള്ളിൽ
ത്തുടിക്കുന്നു മോഹം
ഉറക്കത്തെയൊന്നൊത്തു
നേർക്കു കാണേണം
ഉറക്കം ഗ്രസിക്കുന്ന
മാത്ര കാണേണം
അതിന്നായുണർന്ന-
ങ്ങിരിക്കുന്നു ധീ ,
നീയുറങ്ങാൻ തുടങ്ങുന്ന
നേരം പകർത്താൻ !
അതിന്നായഴിച്ചൂ വിടുന്നെൻ്റെ ബോധം
കടിഞ്ഞാണഴിഞ്ഞശ്വതുല്യം കുതിക്കാൻ
മാനത്തു നോക്കൂ
മുഴുത്തോരു തിങ്കൾ !
നോക്കാതിരുന്നാലതുണ്ടാകുമോ ? ഹാ!
അതിങ്ങോട്ടു നോക്കുന്ന കൊണ്ടോ
യിരിപ്പൂ , ചിരിപ്പൂ , മരിക്കാതിരിക്കുന്നു ഞാനും ?
പുലർച്ചെപ്പടർന്നോരു വർണ്ണങ്ങൾ നോക്കൂ ?
ചുകപ്പോ വെളുപ്പോ കറുപ്പോ , വരട്ടെ !
ഞാൻ ചോപ്പു ചോപ്പെന്നുറക്കെ-
പ്പറഞ്ഞാലാച്ചോപ്പു തന്നേ നിനക്കും ചുകപ്പ് ?
ഞാനിന്നു പൂന്തോപ്പിലെങ്ങാനിരുന്ന
ങ്ങുറങ്ങുന്ന പുൽച്ചാടി കാണും കിനാവിൽ …
“പിടിക്കാനടുത്താൽ എടുത്തങ്ങു ചാടും
ഉറക്കത്തെ ” മെല്ലെ ….
പ്പിടിക്കാനടുക്കേ !
പതുക്കെപ്പതുക്കെ
പതുക്കെ പ്പതു…..

3 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here