Homeകവിതകൾ

കവിതകൾ

കടലേ കടലേ കടലമ്മേ

കവിതഅജേഷ്.പിഭൂമി നെറുകെ പിളർന്നതിൽ ചിതറിപ്പോയ ചെറു പച്ചപ്പുകളെ ചുറ്റി കടലൊഴുകുന്നുണ്ട് ശാന്തമായി.വെയിലേറ്റ് നാണിച്ചു പോയ കരയെ തൊടാൻ കടൽ ധൃതികൂട്ടും ഉപ്പു ചുവയ്ക്കുന്ന ചുംബനം കൊണ്ട് കരയെ നനയ്ക്കും.മണലിലെഴുതിയ കടലമ്മയെന്ന വാക്കിനെ മുറിച്ച് ഏലേലം താളത്തിൽ വല നെയ്ത സ്വപ്നങ്ങൾ വഞ്ചിയിലേറി കടലിലേക്കിറങ്ങും.ചെറുചൂടുള്ള ചോറ് എരിവു തിങ്ങിയ മീൻ കടലിന്റെ ദാനങ്ങൾ കൊണ്ട് വിശപ്പിനെ...

മോഹവള്ളി

കവിത പ്രദീഷ് കുഞ്ചു എല്ലാവരിലും പടരുന്നുണ്ടൊരു മധുരപ്രതീക്ഷയുടെ- മുന്തിരിവള്ളി.വേരും ഇലയും, വള്ളിയും വണ്ടുമെല്ലാം ആ പ്രതീക്ഷക്കൊരു- കാവലാണ്പതിനാറിന്റെ ചൊടിയും പതിനേഴിന്റെ മാർദ്ദവവും പതിനെട്ടിന്റെ പൂർണതയും കൊതിപ്പിച്ചവ പൂവിടും.പൂവുകൾ; പൊതിഞ്ഞവ കൊതിപ്പിക്കും. വിടർന്നവ രസിപ്പിക്കും.പിന്നെ കൊഴിഞ്ഞ് കൊഴിഞ്ഞവ, കാത്തിരിപ്പിന്റെ- ഭാരമാവും.കൂട്ടിരിന്നിട്ടും കുടപിടിച്ചിട്ടും മൂപ്പെത്താത്ത നിറം മാറാത്ത, എത്രയെത്ര സ്വപ്നങ്ങളാണ്,'അയ്യേ! എന്തൊരു പുളിപ്പാ'യി വീണുപോകുന്നത്എല്ലാവരിലേക്കും പടരുന്നുണ്ടൊരു മധുരപ്രതീക്ഷയുടെ- മുന്തിരിവള്ളി.ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും...

CARGO

സെർബിയൻ കവിതMarija Knežević പരിഭാഷ : സൗമ്യ പി.എൻ.അവർ ഞങ്ങളെ ഈ നാട്ടിലേക്ക് ചരക്കിറക്കിയ ശേഷം കൽപിച്ചു:  നിങ്ങൾ സ്വതന്ത്രരാണ്.ചരക്കുകളുടെ ലോകത്തു പറയും പോലെ ഉടനെയല്ലെങ്കിൽ പിന്നീട് ഞങ്ങളെ വീണ്ടും കടത്തിക്കൊണ്ടു പോകും എന്നു വരുകിലും...

അവൾടപ്പൻ, അവൾടമ്മ

കവിത സുരേഷ് നാരായണൻ 1 .അവൾടപ്പൻക്ലാസ് നോട്സ് വാങ്ങിക്കാൻ കൂട്ടുകാരിയെ കാണാമ്പോയി."അവളെ ഇപ്പോ കാണാമ്പറ്റില്ല." അവൾടപ്പൻ പറഞ്ഞു. "അവളടുക്കളയിൽ തിളച്ചു മറിഞ്ഞുകൊണ്ടിരിക്കുകയാണ്."2.അവൾടമ്മകല്യാണം കഴിഞ്ഞ് കുറച്ചീസം ആയപ്പൊ നിറയെ മുറിവുകളുമായി വീട്ടിൽ കയറി വന്നൂ മോള്.അവൾടമ്മയാകട്ടെ അത്യന്തം ക്ഷമയോടെ, ഓരോ മുറിവിനേയും എണ്ണയും കടുകും മുളകും ഇഞ്ചിയും ഇട്ട് താളിച്ച് മൂപ്പിച്ച് വഴറ്റി വറ്റിച്ചെടുത്തു.പിന്നെയവൾക്ക് നൊന്തതേയില്ല.ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ...

മുലയൂട്ടുന്ന മേഘങ്ങൾ

കവിത ജാബിർ നൗഷാദ്  തോളെല്ലിനടിയിലെ വറ്റിയ പൊയ്കയിലൂടെ ഒരുറുമ്പെന്റെ പനിച്ചൂടിൽ നുള്ളാനൊരുങ്ങുകയാണ് ആലിംഗനങ്ങളാഗ്രഹിക്കുന്ന നേരമാണിതെന്നതിനാൽ തടുക്കുവതെങ്ങനെ ജനാലയ്ക്കപ്പുറം ഗ്രീഷ്മമാണ് ജനാലയ്ക്കിപ്പുറം ശൈത്യവും. രണ്ട് ഋതുക്കൾ ഇണചേരുന്നത് ജനാലചില്ലിലിരുന്നാണ്, എന്റെ തൊലിപുറത്തിരുന്നാണ്. ഈ മനോഹര നിമിഷത്തിൽ രണ്ടുവരിയെഴുതാതെയെങ്ങനെ. അരികിലുള്ള ആഴ്ച്ചപതിപ്പിന്റെ അരികുകൾ കയ്യേറി. ആദ്യം കുന്നിക്കുരുവോളം പോന്നൊരു അക്ഷരതെറ്റാണ് പെറ്റുവീണത്. വെട്ടിയും തിരുത്തിയുമത് ചെറുതല്ലാത്തൊരു മേഘമായ്. അതിനുള്ളിലൊരാകാശമുണ്ട്. മുലയൂട്ടുന്ന പെണ്ണുങ്ങടെ വയറ്റിലെ പാടുകൾ കണക്കെ കുറെ ചിതറിയ മേഘങ്ങളുണ്ട്. അവയെ...

ഗോത്രം

ഗോത്രകവിതസിജു സി മീനചുരുണ്ട മുടി വലിച്ചു നീട്ടി- യതിൽ ചായം പൂശി ഞാനൊരു കാതുകുത്തി പിന്നെ 'കുട്ടി 'ഷർട്ടിട്ടൊ,രു കേറാത്ത പാന്റ്സും വലിച്ചു കേറ്റി ഉപ്പൂറ്റി മുട്ടാത്ത, ചന്തി കാണുന്ന പാന്റ്സിന്റെ പോക്കറ്റിൽ 'തൊട്ടുതോണ്ടു'ന്നതെടുത്തു കാലിലൊരു ചരടും വലിച്ചു കെട്ടി സോക്സിടാതെ നിറമുള്ള ഷൂസ് കാലിൽ...

കവിതയും അധിനിവേശ നേതാവും തമ്മിലുണ്ടായ ‘ചാറ്റ്’ വിവരങ്ങൾ പുറത്തായപ്പോൾ..

കവിത പാർവതിനേതാവ്: ഞങ്ങൾക്ക് മുഖം തരാതെ ഒളിച്ചതെവിടെയാണ്? കവിത: നിങ്ങൾക്കേതാണു മുഖം?നേ: ഞങ്ങളുമായി ചർച്ച നടത്താൻ പോലും മെനക്കെടാതെ മുങ്ങിയതെന്താണ്? ക: നമുക്കു മിണ്ടാനുള്ള ഭാഷയേതാണ്!നേ: ഞങ്ങൾ നൽകിയ സൗകര്യങ്ങൾ ഉപേക്ഷിച്ചതെന്താണ്? ക: പേനത്തുമ്പിനേക്കാൾ, ചുണ്ടുകളുടെ വിളുമ്പുകളേക്കാൾ എനിക്കു...

മറവിക്കുറിപ്പ്

കവിതഅളകനന്ദാലാൽവീടുമാറാമെന്ന് തീരുമാനിച്ച ദിവസം അമ്മ കുറേ ചെടിച്ചട്ടികൾ വരുത്തി. ഇറങ്ങാനിനി ദിവസങ്ങൾ മതിയെന്നിരിക്കെ ചെടികൾ നട്ടുപിടിപ്പിക്കുന്നതിന്റെ രഹസ്യമെനിക്ക് മനസ്സിലായേയില്ല. മുറ്റത്തെ റോസാപ്പൂക്കളും ഡാലിയകളും എന്തിന് തുളസിച്ചെടി വരേ ഒരോന്നായി മണ്ണും വേരുമടക്കിപ്പിടിച്ച് പലായനത്തിനൊരുങ്ങിയെന്ന തോന്നലിലെനിക്കൊരു വെപ്രാളമായി. ഞാനൊരുങ്ങിയില്ലല്ലോ, ഈ വീടു ചുറ്റി മണക്കുന്ന കാട്ടുമുല്ലയും കിണറ്റിൻ കരയിലെ ചെമ്പരത്തിക്കാടും വഴിയോരത്തെ ഓടപ്പൂക്കളുമെന്ത് ചെയ്യും. അമ്മയ്ക്ക് ആവലാതിയൊന്നുമില്ല, ഇങ്ങനെയെത്ര വേരുകളുപേക്ഷിച്ചിരിക്കുന്നു....

മേരി

രാധാകൃഷ്ണൻ എടച്ചേരിഎന്റെ കളിക്കൂട്ടുകാരി പറങ്കിമാവിൽ കാക്കയും നാട്ടുമാവിൽ അണ്ണാനുമായികശുവണ്ടി വറുത്ത് പരിപ്പും മാമ്പഴം മുറിച്ച് മധുരവും തന്നു വള്ളിവെച്ചു വീഴ്ത്തിയവന്റെ നെഞ്ചുടച്ചുഎന്നേക്കാൾ വേഗത്തിൽ ഓടിയും പുഴയിൽ നീന്തിയും കുന്നു കേറിയും കാടു തൊട്ടും ഇരുളിൽ പതുങ്ങിയും മൂക്കിൽ കൂടി പുകവിട്ടും തോട് ചാടിയും കുതിച്ചുഡാം കണ്ട് പിടുത്തം വിട്ടപ്പോൾ ഒറ്റക്കയ്യിൽ തൂക്കിയെടുത്തുഅവൾ ജയനും ഞാൻ സീമയുമായിനനുത്ത മീശ...

മൗനം

നീതു കെ.ആർ.ചില മൗനങ്ങൾ അങ്ങനെയാണ് പ്രത്യേക രസക്കൂട്ടുകൾ ചേർത്ത് പറയേണ്ടതിൽ അപ്പുറം അർത്ഥം ദ്യോതിപ്പിക്കുന്നത് ഒരു വീർപ്പിൽ അണകെട്ടി പൊതിഞ്ഞ് വയ്ക്കുന്ന സ്വപ്നങ്ങൾ തേങ്ങി തേങ്ങി മരിച്ചു വീഴുന്നത് പുനർജനികളില്ലാതെ വിറങ്ങലിച്ചു വേരറ്റുപോയ വാക്കുകളുടെ പിടച്ചിൽ പേറുന്ന രണ്ടക്ഷരംആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: 8086451835 (WhatsApp) editor@athmaonline.in
spot_imgspot_img