Homeകവിതകൾ

കവിതകൾ

ഒച്ചകളിലെ സംഗീതം

കവിത രാജന്‍ സി എച്ച് അടുക്കളയില്‍ ഓരോ പാത്രവും തട്ടി വീഴുമ്പോളുണ്ടാവും അതാതിന്‍റേതായ ഒച്ച. നിലവിളിയൊച്ച.ചില്ലു ഗ്ലാസെങ്കില്‍ ചിതറി ചില്ലെന്ന് സ്റ്റീല്‍ തളികയെങ്കില്‍ കറയില്ലാതെ സ്റ്റീലെന്ന് ഓട്ടു പാത്രമെങ്കില്‍ അല്പം കനത്തില്‍ ഓടെന്ന് മണ്‍കുടമെങ്കില്‍ നുറുങ്ങിത്തെറിക്കും മണ്ണെന്ന് അലൂമിനിയച്ചെമ്പെങ്കില്‍ കനമേശാതെ അലൂമിനിയമെന്ന് പ്ലാസ്റ്റിക്കെങ്കില്‍ അയഞ്ഞ് പ്ലായെന്ന്ശ്രദ്ധിച്ചാലറിയും ഓരോ വീഴ്ച്ചയിലും അതാതിന്‍റെ തനിമ.തൊടിയില്‍ ഇല വീഴുമ്പോള്‍ ചിലമ്പി ഇലയെന്ന് മരം വീഴുമ്പോള്‍ അലറി മരമെന്ന് പൂ വീഴുമ്പോള്‍ നിശ്ശബ്ദം പൂവെന്ന് മഴ വീഴുമ്പോള്‍ അലച്ച് മഴയെന്ന് കാതുണ്ടായാല്‍ മതി തിരയിലും ഓം എന്ന്.എന്നാല്‍ മനസ്സ് വീഴുമ്പോള്‍ ഏതൊച്ചയിലെന്ന് ഓര്‍ത്തുനോക്കിയിട്ടുണ്ടോ ?ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക്...

ഋതു

സുവിൻ വി എംഒരു ഋതുവുണ്ട്. അതിൽ എല്ലാ ഋതുക്കളുമുണ്ട് ആ ഋതു, ഒരേ സമയം കലങ്ങി മറിഞ്ഞൊഴുകുന്ന പുഴയെയും വരാനിരിക്കുന്ന പൂക്കാലത്തേയും ഒരു തലയണയിൽ മുറുക്കിപ്പിടിക്കുന്നു.ആ ഋതുവിലൂടെ മതിലുകളും ഭിത്തികളും തകർന്നൊഴുകുന്നു. ഒരു തുള്ളി പല പല വേദനകളുടെ തിരമാലകളാവുന്നു.ആ...

വേദനിക്കുന്നവരുടെ രാജ്യം!

കൃഷ്ണഈ നേരം , ഈ ലോകത്ത് എത്ര മനുഷ്യർ വേദനിക്കുന്നുണ്ടാവും?ഒരു വാക്ക് കൊണ്ട് പോലും വേദന സംവേദനം ചെയ്യാൻ കഴിയാതെ, അടുത്ത നിമിഷം എങ്ങിനെ ജീവിക്കുമെന്നറിയാതെ വഴി തെറ്റിയ, നില തെറ്റിയ മനുഷ്യർ !മനുഷ്യരാൽ, ഒരു ദുശ്ശകുനമെന്നോണം, ഉപേക്ഷിക്കപ്പെട്ടവർ.ഒരുപാട് ചിരിക്കുകയും, മനുഷ്യരെ ചിന്തിപ്പിക്കുകയും ചെയ്തിരുന്ന, ഒടുക്കം സ്നേഹത്തിൻ്റെ ഒരു വറ്റ് കിട്ടാതെ പട്ടിണിയിലാവർ !...

അമ്മയെക്കൊണ്ട്

കവിതഅലീനഅമ്മയെക്കൊണ്ടെന്തൊരു ശല്യം. രാവിലെയും ഉച്ചയ്ക്കും വൈകിട്ടും, ഫോൺ ചെയ്തു ഞാനെവിടെ എന്നറിഞ്ഞില്ലേൽ പ്രഷറ് താഴും. ഗുളിക പോലെ എന്റൊച്ച കേട്ടില്ലേൽ ഷുഗറു കൂടും. ആകാശമിടിഞ്ഞു വീഴും. ഒന്നും പറയാനില്ലെന്നറിയാം. അതുകൊണ്ട്, മൂന്നാമത്തെയോ നാലാമത്തെയോ കോളെടുക്കും. ഫോൺ കരഞ്ഞൊഴിഞ്ഞതുകൊണ്ട് എന്റെ ചായ തിളച്ചു തൂവിയിട്ടില്ല, തുണി മഴ നനഞ്ഞു പോയിട്ടില്ല. "വീടിന്റടുത്ത്...

വീട് വരയ്ക്കുന്ന രണ്ടു പേർ

കവിത നിഷഅങ്ങനെ .... മഴവില്ലിൻ്റെ ഏഴു വർണ്ണം കൊണ്ട് അവർ  വീട് വരയ്ക്കാൻ തുടങ്ങി. ഒരാൾ വരച്ച ചിത്രത്തിൽ അമ്മ എപ്പോഴും അടുക്കളയിൽ  ദോശ ചുട്ടുകൊണ്ടിരുന്നു..... മുത്തശ്ശി കോലായിലിരുന്ന് കഥകൾ പറയുകയും മുറ്റത്തെ പൂമ്പാറ്റക്കാടിൽ കുട്ടികൾ ഊഞ്ഞാലാടുകയും വേനലിൽ  വിരിഞ്ഞ  പഴങ്ങളെ കടിച്ചീമ്പുകയും ചെയ്തു. അച്ഛനും, മുത്തച്ഛനും ഒരുമിച്ച് ആകാശത്ത് പച്ചക്കുടകൾ  നിവർത്തുകയും, അതിൽ അണ്ണാനും,...

ചിറകുള്ള പെൺകുട്ടിക്ക്

കവിതസ്മിത സൈലേഷ്നക്ഷത്രങ്ങളെ വാസനിച്ചു വസന്തത്തിന്റെ വിഷം കുടിച്ച് മരിച്ചവളേ... നീ നടന്ന് തീർത്ത വഴികളിലെങ്ങും പുൽനാമ്പുകളിൽ സുഗന്ധമുള്ള നക്ഷത്രങ്ങൾ പൂത്തിരിക്കുന്നു.മഴ നിറയെ പൂക്കളണിഞ്ഞ മുകിലുകൾ ഈ കുന്നിൻ ചെരിവാകെ പെയ്തിറങ്ങുന്നു.....

കുന്നിൻമോളിലെ രാത്രി

സുനിത ഗണേഷ്കുന്നിൻമോളിലെ പച്ചവിരിച്ച സമതലോദ്യാനത്തിൽ മഞ്ഞു തുള്ളികൾ പൂക്കളോട് കൊഞ്ചുന്നുണ്ടായിരുന്നു.ചെമ്പകം പതിയെ ഇതൾ വിടർത്തി ഹിമമുത്തുകളെ ചുംബിച്ചെടുത്തു തേൻ കണങ്ങളാക്കി മാറ്റിക്കൊണ്ടിരുന്നു.ചുമന്ന മൃദുലരോമങ്ങളിൽ പൂത്തുനിന്ന പനിനീർച്ചാമ്പ സ്വപ്നം നിറച്ച് നീഹാരബിന്ദുക്കളെ ഗർഭത്തിലേക്ക് അണച്ചുവെച്ചു.രാത്താരകങ്ങൾ പച്ചിലപ്പടർപ്പുകളിലേക്കൂർന്നിറങ്ങി, മധുരിക്കും മകരന്ദം നുണഞ്ഞുകൊണ്ടിരുന്നു.അന്നേരമാണ്... നിലാവ് നിറച്ചു വെച്ച പൂമ്പൊടികൾ ശാലിമയുടെ ചുണ്ടുകളിലൂടെ മനോമുകുളങ്ങളിലേക്കിറങ്ങിച്ചെന്നത്...നീലാമ്പൽപ്പൂവിന്റെ മടിത്തട്ടിൽ, പൊയ്കയിലേക്കു പെയ്തിറങ്ങിയ തുഷാരകമ്പളം പുതച്ച്, അവളങ്ങനെ......

ഉപഗുപ്തൻ ഉറക്കമോ

ഗോപാലകൃഷ്ണൻ ഇടത്തണ്ണിൽഉപഗുപ്തനുറക്കമോ ഉടനൊന്നുണരുമോ ഉയർത്തെഴുന്നേല്പിനുള്ള ശാന്തിമന്ത്രം ഉരുവിടാനെത്തുമോ....?ഉൽകൃഷ്ടനാംബുദ്ധഭിക്ഷുവിന്റെ സാന്ത്വനം കാംക്ഷിയ്ക്കയാണിന്ന് മാനവരാകെയും കബന്ധമായ് കിടന്നൊരു വാസവദത്തയ്ക്കരികിലെത്തി ആത്മശാന്തിയേകി അന്ത്യയാത്ര അയച്ചതല്ലേ...!(adsbygoogle = window.adsbygoogle || ).push({});ദത്തയെപോലെ ഒരാളും അനാഥരല്ല ശ്മശാനത്തിലുമല്ല...! കരചരണങ്ങൾ ഛേദിച്ച _ കബന്ധവുമല്ല...! പകരുന്ന വ്യാധിയാൽ മൃത്യുനാശം വന്ന് - ആതുരാലയത്തിൻ തിണ്ണയിൽ...

വഴി

കവിത സുവിൻ വി.എംഅച്ഛാച്ചനെ പോലെ മെലിഞ്ഞായിരുന്നു അച്ഛാച്ചൻ നടന്നു പോയിരുന്ന വഴിയുംഎന്തേ ഇടുങ്ങി നമ്മുടെ വഴി മാത്രം എന്ന് ഒരിക്കൽ ചോദിക്കെ, ഇടുങ്ങിയതല്ലീ വഴി മെലിഞ്ഞതാണതിൻ കുട്ടിക്കാലത്തിലത്രേ  നിന്നെ പോലെ എന്ന് മറുപടി.വലുതാകുമോ അപ്പോളീ വഴി ഒരുനാൾ ?വലുതാകുമിവിടുത്തെ മനുഷ്യർക്കൊപ്പം.കടന്നു പോയ് പകലും രാത്രിയും സൂര്യനും...

പണിയൻ 

(കവിത)സിജു സി മീന  (പണിയ ഗോത്ര ഭാഷ)കണ്ടം പൂട്ടുവം പോയ അപ്പനെ, കണ്ടത്തിലി ചവുട്ടുത്തരു..! അപ്പന ചോരെയും നീരും കണ്ടം നിറച്ച അപ്പന ചോരയും നീരും കൊണ്ടു നെല്ലും മുളച്ച.. അവരള പള്ളയും നിറഞ്ചഎന്ന പള്ളയും ഒട്ടുത്ത അമ്മന നെഞ്ചും പൊട്ടുത്തഏക്കു...
spot_imgspot_img