Homeകവിതകൾ

കവിതകൾ

ഫാൻ തി കിം ഫുക് എന്ന  നാപാം പെൺകുട്ടി

കവിതരമ സൗപര്‍ണികകത്തുന്ന കാലം കടന്ന് തീക്കാറ്റുകള്‍- ദിക്കുകള്‍ ചുറ്റുന്ന ഭൂവില്‍; ചെത്തിയും, വീണ്ടും മിനുക്കിയും- ചായങ്ങളത്രയും മൂടിപ്പൊതിഞ്ഞും, പുത്തന്‍ ഋതുക്കള്‍ കടന്ന് പോയീടവേ- പച്ചപ്പണിഞ്ഞവള്‍ വന്നു. കണ്ണിലേയ്ക്കുറ്റുനോക്കിക്കൊണ്ടവള്‍- ചോദ്യമൊന്ന് ചോദിക്കുന്നു വീണ്ടും! കണ്ടുവോ തീ പടര്‍ന്നാളുന്ന തെരുവിലെ അന്ധകാരത്തിന്റെ ചിത്രം.. ബോധോദയത്തിന്റെ ഗയകളെ തേടുന്ന- നേരിന്റെ ശബ്ദങ്ങള്‍ പോലെ ചോദിച്ചവള്‍...

റെഡലർട്ട്

കവിതസുകുമാരൻ ചാലിഗദ്ധരാവിലെ നേരത്തെ എണീറ്റു വരുന്ന മലയാള മനോരമ പത്രത്തിലെ വാർത്തകൾ ശാരദ ടീച്ചറിൻ്റെ വീടിൻ്റെ വാതിലിൽ ഒന്നങ്ങുമുട്ടി.ശാരദ ടീച്ചർ വാതിൽത്തുറന്ന് വാർത്തയുമായി അകത്തേക്ക് കടന്ന് അച്ഛൻ്റെ ചെവിയിൽ ഓതികൊടുത്ത് മകനത് കേട്ടപ്പാടെ അനിയത്തിയോട് പറഞ്ഞു.അനിയത്തിയതിനെ പരത്തി പരത്തി ചുട്ടെടുത്ത് മേശപ്പുറത്തെടുത്തു വെച്ചതും എല്ലാരും...

മീൻ മേരി

കവിതലിഷ ജയൻവലിയ വീടുകളിൽ കല്യാണത്തിനും അടിയന്തിരത്തിനും മീൻ കറി വയ്ക്കലാരുന്നു അമ്മച്ചിക്ക് പണി ! പെലയത്തി ആണേലും മീൻ മേരിയെ കണ്ടാൽ ലത്തീൻകാരി ആണെന്നെ തോന്നത്തൊള്ളന്ന് നല്ല വൃത്തിയും മെനയും ഉണ്ടെന്ന് കറിവച്ചാൽ എന്നാ രുചിയാന്ന് , അവിടുത്തെ പെണ്ണുങ്ങള് കുശുകുശുക്കുമ്പോ അയിനിപ്പോ എന്തോ വേണം എന്ന മട്ടിൽ അമ്മച്ചി...

നിലാവിന്റെ വിത്ത്

മോഹനകൃഷ്ണൻ കാലടിഒരു കൃഷിക്കാരനിരുന്ന് പാടുന്നു ഒറ്റയ്ക്ക് വയൽവരമ്പത്ത് സന്ധ്യയ്ക്ക്. പാട്ടിലൊരു വിത്തിന്റെ തേങ്ങലുണ്ട് പാടത്തൊരു പക്ഷി കൂട്ടിനുണ്ട്.വഴി മറന്നെത്തിയ പാട്ടുകാരൻ ചിറകെന്ന മുറിവൊലിയ്ക്കുന്ന പക്ഷി . അങ്ങിങ്ങ് പൊട്ടിമുളയ്ക്കും തൃണങ്ങൾക്ക് രണ്ട് പേരോടും കരുണയുണ്ട്.രാത്രി നേരത്താ മുളകൾ പതുക്കനെ മൂർച്ചവാളായിപ്പകരുമത്രെ തെറ്റിയെത്തുന്ന നിഴലുകളെക്കൊന്ന് രക്തം...

പൊഴിഞ്ഞാലും എൻ ഹൃദയമേ

കവിത -  ഇംഗ്‌ബോർഗ് ബാക്മാൻമൊഴിമാറ്റം - രാമൻ മുണ്ടനാട്പൊഴിഞ്ഞാലും, എൻ ഹൃദയമേ, കാലവൃക്ഷത്തിൽ നിന്നും പൊഴിഞ്ഞാലും, ഇലകളേ, പണ്ടു സൂര്യൻ പുണർന്നിരുന്ന, ഇപ്പോൾ തണുത്തുറഞ്ഞതാം ശിഖരങ്ങളിൽ നിന്നും. പൊഴിഞ്ഞാലും, വീങ്ങിയ കണ്ണിൽനിന്നുമശ്രുക്കൾ പോൽ. ദിനാന്തരങ്ങളിൽ ഭൂമിദേവന്റെ മുടിയിളകുന്നു കാറ്റിൽ സൂര്യതാപം തളർത്തിയ പുരികങ്ങൾക്കുമേൽ അവൻ മുഷ്ടി ചുരുട്ടവേ വാ പിളർക്കുന്നു അവന്റെ കുപ്പായത്തിനടിയിലൊരു മുറിവ്. ഒരിയ്ക്കൽ കൂടി, ഒരു മേഘം മൃദുവാമതിൻ പുറം കുനിച്ച് നിന്നെ വണങ്ങവേ, ദൃഢമായിരിയിരിക്കുക. ഹൈമെറ്റസ് തേനീച്ചകളെ ശ്രദ്ധിയ്ക്കുകയേ വേണ്ട. അവൻ നിന്റെ തേൻകൂടുകൾ നിറച്ചുകൊള്ളും. കർഷകനെ സ്സംബന്ധിച്ചിടത്തോളം വരൾച്ചയുടെ കാലത്തിൽ ഒരു വൈക്കോൽത്തുറുവെന്നതേ തുച്ഛമാണ്. നമ്മുടെ മഹാവംശത്തിന് ഒരു വേനൽ നിസ്സാരം. നിന്റെ ഹൃദയത്തിന് പിന്നെയെന്ത് സാക്ഷ്യപ്പെടുത്താനാവും. ഇന്നലെയ്ക്കും നാളെയ്ക്കുമിടയിൽ അത് ചാഞ്ചാടുന്നു. വിദേശിയും മൂകയുമായ അത് മിടിയ്ക്കവേ സംഭവിപ്പത് സമയത്തിൽ നിന്നുമുള്ള അതിന്റെ കൊഴിഞ്ഞുവീഴ്ചയാണ്....Fall, My Heart Ingeborg BachmannFall, my...

ഒരു ഡിസംബർ രാത്രിയുടെ ഓർമ്മ

കവിത ശ്യാം പ്രസാദ്നിന്റെ മുലകൾക്ക് ചുറ്റും മഞ്ഞ ചിത്രശലഭങ്ങൾ വട്ടമിട്ടുപറക്കുകയും നിന്നെ ഞാൻ ചുംബിക്കുകയും, അത് വിയർപ്പ് പൊടിഞ്ഞു തുടങ്ങിയ മുലകളിലേക്കെത്തും മുൻപ് ചിത്രശലഭങ്ങൾ അപ്രത്യക്ഷമാവുകയും ചെയ്ത അപൂർണമായൊരു സ്വപ്നത്തിന്റെ അവശേഷിപ്പിലാണ്, മറവിയിലും പ്രേമമെന്നൊരോർമ്മയെ പറ്റി ഞാൻ വീണ്ടുമെഴുതുന്നത്!മെട്രോ ടിക്കറ്റുകൾക്ക് പിറകിലും, നോട്ടീസുകളിലും കവിതകളെഴുതിയിരുന്ന നിനക്ക് സോഫിയ ലോറന്റെ മുഖച്ഛായ. പക്ഷേ, ഞാൻ നിന്നെ മൗറിഷിയോ ബാബിലോണിയ*യെന്ന് വിളിക്കുന്നു. നിന്റെ വിയർപ്പിന് നമ്മളു- പയോഗിച്ചിരുന്ന അലോവെര സാനിറ്റൈസറുകളുടെ മണം. എനിക്ക്, മുടി നീട്ടി വളർത്തിയ രൂപം.നീയന്ന് വാടിയ പൂക്കൾ മുടിയിൽ ചൂടുമായിരുന്നു. നമ്മുടെ ബാൽക്കണിയിലെ ബോഗൻവില്ലയും മഞ്ഞജമന്തിയും പത്തുമണിപൂക്കളും ഒരു പൂക്കാലത്തിന്റെ ഓർമ്മ അവശേഷിപ്പിച്ചിരുന്നു. നിന്നിൽ ജമന്തിയുടെ മണം പരക്കുന്ന (നമ്മൾ...

രണ്ടാമതും കൊല്ലപ്പെട്ടത്

കവിത ഗായത്രി സുരേഷ് ബാബുപ്രണയത്തിൽ വീണുപോകുന്ന മാന്ത്രികത ഒരിക്കൽ കൂടി അനുഭവിക്കാൻ ആഗ്രഹിച്ച ഒരു ദിവസം, പാസഞ്ചറിന്റെ ജനലരികിലെ ഒറ്റ സീറ്റിൽ ഞാനും, അടുത്ത കോച്ചിലെ നീളത്തിലുള്ള സീറ്റിലയാളും, പരസ്പരം നോക്കാതെ. ഒരു ഫോണടി.ഏറ്റവും ആർദ്രമായയാൾ മറുപടിയുതിർത്തു. ഉറക്കെ ചിരിച്ചു. ജനലിലൂടെ...

റാവുത്തറങ്ങാടി…….പുനർജ്ജനി

കവിതറെജില ഷെറിൻഇരിഞ്ഞാലക്കുടയുടെ ഭൂതകാലവേരുകളിൽ നിന്നുയർന്ന് അയാളുടെ തട്ടകമായിരുന്ന ഒരിടമിതാ പുനരാവിഷ്ക്കാരം തേടി അയാളിലേക്ക് തന്നെ തിരിച്ചെത്തുന്നുഠാണാവ് മുതലുള്ള തന്റെ പ്രിയപ്പെട്ട ദൂരം ഓർമ്മകളുടെ റോഡോമീറ്ററിൽ അളന്ന് വീണ്ടുമാ ബോർഡവിടെ അയാൾ പുതുക്കിവെച്ചു 'റാവുത്തറങ്ങാടി'അയാളൊരു ഇൻസ്റ്റലേഷനായി മാറിയതങ്ങനെയാണ്പലപലവീടുകളും നാടുനീങ്ങിപ്പോയ ഇടം പുതിയ വലിയ കെട്ടിടങ്ങളുടെ ചോട്ടിലുറക്കത്തിൽ ആണ്ട് പോയ പഴയതെരുവോരം.അതിൻ മനസ്സ് മാന്തിയെടുക്കുന്ന യന്ത്രമായ് അയാൾ മാറിയതങ്ങനെയാണ്അങ്ങാടിയുടെ വരണ്ടുണങ്ങിപ്പോയ സംസ്കൃതിയിൽനിന്നും പഴയ യുവത്വമയാൾ സൃഷ്ടിച്ച് തുടങ്ങി പച്ചപ്പ് പരന്ന്തുടങ്ങികെളവികളുടെ വെത്തലപാക്ക്പോലെ പിന്നാമ്പുറങ്ങളിലേക്ക് ഒരിക്കൽ ചവച്ച് തുപ്പിയിട്ട തമിഴ്പേച്ചുകളപ്പോൾ ചുറ്റിലും മുഴങ്ങിഅറുക്കാൻ കൊണ്ട്...

ഉറക്കത്തിന്റെ പര്യായപദങ്ങൾ

കെ എസ്‌ കൃഷ്ണകുമാർപ്രാർത്ഥിക്കാൻ ഒന്നുമില്ലാത്തവൻ വേഗം ഉറങ്ങിപ്പോകും. നേരത്തെ ചെന്ന് അനുഗ്രഹങ്ങളൊന്നും വാങ്ങാനില്ലാത്തതിനാലാകാം പതിയെ ഉണരുകയുമുള്ളൂ.ജീവിതപ്പുസ്തകത്തിലെ അന്നത്തെ എല്ലാ കണക്കുകളും കൂട്ടിത്തീർന്ന് ചിലർ ഉറങ്ങുമ്പോഴേക്കും പാതിരാ കടന്നിരിക്കും, നടുനിവർത്തുമ്പോഴേക്കും പൂങ്കോഴി ഉണർത്തും, ഉണരാനായി.പകുതിയിൽ ഞെട്ടിയുണരുന്നവരുടെ കാര്യമാണു ഏറ്റവും കഷ്ടം, പിന്നെ ഒട്ടുമുറങ്ങാനാകാതെ അവർ പലരുടെയും ഉറക്കങ്ങൾ കണ്ടുമോർത്തും ചാഞ്ഞും ചെരിഞ്ഞും പുരസ്കാരങ്ങളൊന്നുമില്ലെങ്കിലും നന്നായി ഉറക്കം അഭിനയിച്ചങ്ങനെ കിടക്കും.മുഴുവനും മയങ്ങിപ്പോകുന്നവരുണ്ട്‌, ഒരോളത്തിലങ്ങനെ രാത്രിയുടെ മുകളിൽ നേരം വെളുക്കും വരെ അവർ പൊന്തികിടക്കും, ബോട്ടിന്റെ പുക...

ഗേൾഫ്രണ്ട്

കവിതഅനൂപ് കെ എസ് നനയാൻ നല്ലോണം ഭയക്കുന്ന ഒട്ടും തിരക്കില്ലാത്ത നടത്തം തരാട്ടുന്ന രണ്ടാളാണ് ഞങ്ങൾ. തമ്മിൽ യാതൊരു കരാറുമില്ല കടുത്ത പരിചയമില്ല പ്രിയപ്പെട്ട രഹസ്യങ്ങളില്ല അടുത്ത് നിന്നിട്ടുണ്ടെങ്കിലും, പരസ്പരം ആരുടെയും ആരുമായിട്ടില്ല. എങ്കിലും, കാണാതിരുന്ന വിടവ് നേരങ്ങളെ പ്രവചിച്ച് ശരിയാക്കി ഞെട്ടാറുണ്ട്. ഒരൗപചാരികതയുമില്ലാതെ ; കണ്ടാൽ, കൈകാണിച്ചു നിൽക്കും അവസാനം നിർത്തിയ ചിരീന്ന് തുടരും പുതിയതൊക്കെ തടഞ്ഞുവക്കാതെ പങ്കുവെക്കും,...
spot_imgspot_img