HomePOETRY

POETRY

നഗര മാനിഫെസ്റ്റോ

(കവിത)അഗ്നി ആഷിക് ഹഥീസ്മിണ്ടാതെയിരിപ്പുകളുടെ മണിക്കൂർ തുടർച്ച കൂൾബാറിൽ,തപാലാപ്പീസ് റോഡിൽ, കിണർ ചുവരിൽ,തിയേറ്റർ കസേരയിൽ നിശ്വാസത്തിന്റെ ഭാഷയിൽ കൊത്തിയ നീണ്ട ഹഥീസുകൾ. പായൽ മറച്ച അതിന്റെ അക്ഷരങ്ങൾ പിറക്കാത്ത പ്രേമത്തിന്റെ ശ്രാദ്ധത്തിലും നമ്മൾ മറക്കുന്നതേയില്ല.മരിപ്പ്പള്ളിമുറ്റം തിരിഞ്ഞ ഓരോ കബറ് വണ്ടിയും നോക്കി നഗരം കണ്ണ് തുടയ്ക്കും. പള്ളിവളവ് തിരിഞ്ഞ...

സ്വയം പ്രകാശിക്കാന്‍ കഴിയുംവിധം

കവിത ബിജു റോക്കി കുമ്പിള്‍ വെള്ളം കോരിയെടുത്തു. സന്തോഷം കുമ്പിളും വിട്ട് താഴേക്ക് തുള്ളിയിട്ടു.തുള്ളികളില്‍ തുള്ളിച്ച വെളിച്ചം എന്തു ചിത്രമാണ് വരയ്ക്കുന്നത്അരുവിയുടെ ഗുഹാമുഖത്ത് ഒലുമ്പുന്ന വെള്ളം. കുളിക്കാന്‍ കിടക്കുന്ന കല്ലുകള്‍.പാറയിടുക്കില്‍ ഇടിമിന്നല്‍ നട്ട കൂണ്‍. തന്റെ കുറഞ്ഞ ഉയരത്തിലും അതിനൊരു ലോകം ദൃശ്യമാണ്.ബുദ്ധസന്യാസിയുടെ...

ഇടം

(കവിത)മഞ്ജു ഉണ്ണികൃഷ്ണൻസ്വപ്നങ്ങളുടെ തീവ്രഅസഹ്യതയുള്ള പെൺകുട്ടി . ഏതോ മുൻജന്മത്തിലെ നാട്ടിലൂടെ നടക്കുന്നു.കുറേയേറെ കുന്നുകൾ തോടുകൾ ചാലുകൾ കുളങ്ങൾ കൊക്കരണികൾ നിലങ്ങൾ നിരപ്പുകൾ ഒരു പുഴയും .കണ്ടു മറന്ന ഒരാകാശം അതേ തണുപ്പുള്ള കാറ്റ് മണ്ണിൻ്റെ മാറാപശ്ശിമ . മുൻപ് നടന്നതിൻ്റെ തോന്നൽ.വീടിരുന്ന വളവിലെ കയറ്റം വള്ളിക്കാട് . ഈടിമ്മേലിരുന്ന് താഴേക്ക് കാലിട്ട് ആട്ടികൊണ്ട് മൂളിയ എന്തോ ഒന്ന് ഓർമ്മ വരുന്നു.സിനിമയും പാട്ടുമൊന്നും ഇല്ലാക്കാലത്ത് എന്ത്...

പ്രപഞ്ചത്തിന്‍റെ താക്കോല്‍ശേഖരങ്ങള്‍

(കവിത)ടിനോ ഗ്രേസ് തോമസ്‌മീനിനൊപ്പം നീന്തുന്നു ജലത്തിന്‍റെ ഉണ്മയെത്തൊട്ടുകൊണ്ട്. ഒരു പക്ഷിതന്‍ ചെറുതൂവലാകുന്നു ആകാശത്തിന്‍റെ മിഥ്യയില്‍ ലയിച്ചുകൊണ്ട്. ഇലയുടെ സിരയില്‍ പടരുന്നു കാറ്റിന്‍റെ ഭാരമില്ലായ്മയെ പുണര്‍ന്നുകൊണ്ട്. മരമതിന്‍ വേരില്‍ ചലിക്കുന്നു ഭൂമിയുടെ ആഴത്തെ അളന്നുകൊണ്ട്. ദീര്‍ഘമായ ധ്യാനത്തില്‍ മണ്‍തരിയായി മാറുന്നു മഴയുടെ രതിയെ ചുംബിച്ചുകൊണ്ട്. പൂവില്‍ പൂമ്പൊടിയായ് തുടിക്കുന്നു ഷഡ്പദസംഗീതംകൊണ്ട്. വിസ്മിതമൊരു മഷിയാല്‍ പകര്‍ത്തുന്നു പ്രപഞ്ചത്തിന്‍റെ താക്കോല്‍ശേഖരങ്ങള്‍.ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) Email : editor@athmaonline.inആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ...

ദിശതെറ്റിപ്പറക്കുന്നവർ

(കവിത)സിന്ദുമോൾ തോമസ്സ്വപ്നത്തില്‍ അവർ ഉണക്കമുന്തിരിയും ഈന്തപ്പഴവും കരിപ്പെട്ടിയും ചേർത്ത് എനിക്കുവേണ്ടി ലഹരിയുണ്ടാക്കുന്നു.   ഇടിയിറച്ചിയും മീൻപൊരിച്ചതും ഒരുക്കിവെച്ച് എന്നെ കാത്തിരിക്കുന്നു.സ്വപ്നത്തിൽ ഞാൻ വയൽവരമ്പിലൂടെ അലസമായൊഴുകുന്നു. എൻറ മഞ്ഞപ്പട്ടുപാവാടയുടെ കസവുഞൊറികളിൽ ഒരു പുൽച്ചാടി ഇറുക്കിപ്പിടിച്ചിരിക്കുന്നു. തൊങ്ങലുകൾപോലെ വയലറ്റുകൊന്തൻപുല്ലിൻറ സൂചികൾ തറയ്ക്കുന്നു.തുമ്പപ്പൂവിനാൽ ചേമ്പിലവട്ടകയിൽ...

മസാലദോശ

കവിത രാജന്‍. സി. എച്ച് മസാല ദോശ കഴിക്കണമെന്നൊന്നുമുണ്ടായിരുന്നില്ല, അവനവളോട് പറഞ്ഞു: ആദ്യമായി കോഫീഹൗസില്‍ കയറി ആദ്യം കണ്ട കസേരയിലിരുന്നു. തൊപ്പിയിട്ടയാള്‍ വന്നു എന്തു കഴിക്കുന്നുവെന്ന് ചോദിച്ചു മുന്നിലിരുന്നൊരാള്‍ മസാല ദോശ കഴിക്കുന്നത് നോക്കിപ്പോയി മസാല ദോശയോയെന്നയാള്‍ ഞാന്‍ തലയിളക്കി.ശരിയാണ്, മസാല ദോശ കഴിക്കുന്നതിനിടയില്‍ അവള്‍ പറഞ്ഞു: ബന്ധുവിന്‍റെ കല്യാണത്തിന് വരണമാല്യം ചാര്‍ത്തുന്നതിനിടയില്‍ കല്യാണം കഴിഞ്ഞോയെന്ന് നീയോടി വന്ന്...

അതിർവരമ്പുകൾ

(കവിത)അബ്ദുള്ള പൊന്നാനിവിരാട് കോലി അതിർത്തിക്കപ്പുറത്തേക്ക് സിക്സർ അടിച്ചപ്പോൾ ഗാലറിയിൽ നിലക്കാത്ത ആരവങ്ങൾ.റിമോട്ടിൽ കൈയ്യൊന്ന് തട്ടി ചാനൽ മാറിയപ്പോൾ തകർന്നടിഞ്ഞ കൂരക്ക് താഴെ നിലവിളികളുടെ നേർക്കാഴ്ചകൾ.ബോംബുകളും മിസൈലുകളും ഉഗ്രരൂപിയായി ഉറഞ്ഞാടുമ്പോൾ ഒരു ബോംബ് പൊട്ടുമെന്ന നിമിഷത്തിൽ തീ പോലൊരു പന്ത് കോലിയുടെ സ്‌റ്റംപ് തകർത്തു.ഗാലറി നിശബ്ദംപെട്ടെന്നാണ് ഗാലറിയുടെ അതിർത്തി...

ഇരുവശത്തേക്കും DNA പിന്നിയിട്ട പെൺകുട്ടി

കവിത താരാനാഥ് "ഒടുക്കം അടക്കുമ്പോളേലും നിനക്ക് അടക്കവും ഒതുക്കവും ഒണ്ടാകുവോടീ ? " എന്ന പ്രാക്ക് പ്രാവിന്റെ "പ്രാ", വാക്കിന്റെ "ക്ക്" എന്നിവ ഉള്ളതിനാൽ പുറകേ പറന്നു വന്നു ശകാരച്ചെപ്പിയടഞ്ഞ ചെവിയിൽ കൊത്തിയപ്പോൾ ഉള്ളൊന്നു കുടഞ്ഞ് അവൾ നന്നാവാൻ തീരുമാനിച്ചു. നന്നാവുമ്പോൾ അടിസ്ഥാനം തൊട്ട് വേണം. അവൾ DNA എടുത്ത് മെഴുക്കു പുരട്ടി മെടഞ്ഞിട്ടു ! ഇരു...

ബഷീറെന്തിന് ഗാന്ധിയെ തൊട്ടത്?

(കവിത)ആദിത്ത് കൃഷ്ണ ചെമ്പത്ത്കുഞ്ഞുണ്ണി മാഷ് പാഠം പഠിപ്പിച്ച് കൊണ്ടിരിക്കെ എനിക്ക് ചോദിക്കാനുള്ള ചോദ്യമായിരുന്നു അത് " ബഷീറെന്തിന് ഗാന്ധിയെ തൊട്ടത്" ചോദിച്ചില്ല.വൈക്കത്ത് ബോട്ടടുക്കുമ്പോൾ ഗാന്ധിയെ ആൾക്കൂട്ടം പൊതിയുമ്പോൾ, ഒന്ന് തൊടാൻ വേണ്ടി മാത്രം ബഷീർ, ആൾക്കൂട്ടത്തിനിടയിലൂടെ. ഞെങ്ങി, ഞെരുങ്ങി. മിന്നാമിന്നി വെളിച്ചങ്ങളുടെ ആയുസ്സു പോലുമില്ലാതെ ഒരു തൊടൽ,ബഷീർ ഗാന്ധിയെ തൊടുമ്പോൾ തീർച്ചയായും എൻ്റെ സത്യന്വേക്ഷണ കഥ വായിച്ചിട്ടുണ്ടാകില്ല, ഉപ്പ്...

മഞ്ഞ വെളിച്ചം

കവിത സ്നേഹ മാണിക്കത്ത് ഓരോ നിരത്തിലും മറ്റാർക്കും കാണാത്ത വിധം മരണം അടയാളപ്പെടുത്തിയ ഞാൻ ഉണ്ടായിരുന്നു നൂഡിൽസ് സ്ട്രാപ്പ് ഉടുപ്പിലെ നൂലുകൾ പോലെ അധികമാരാലും തിരിച്ചറിയപ്പെടാതെ ഉടൽ നടന്നു നീങ്ങി ചുണ്ടുകൾ മീൻവലകൾ പോലെ ഇരയെ വിഴുങ്ങാൻ കൊതിച്ചു പഴകിയ ഓർമ്മകൾ മണ്ണിരയെപോലെ ഇഴഞ്ഞു വഴുവഴുത്ത ചുംബനങ്ങളെ കുഴിമാടത്തിൽ നിന്നും പുറത്തെടുത്തു ഇവിടെയും മഞ്ഞ വെളിച്ചങ്ങൾ എത്ര കാതം നടന്നാലും മരണം ഈ മഞ്ഞയ്ക്കും ചുംബനത്തിനും വണ്ടിപ്പുകയ്ക്കും ട്രാഫിക് സിഗ്നലിനും ഇടയിൽ ഒളിച്ചിരുന്ന് നോക്കി...
spot_imgspot_img