Homeകവിതകൾ

കവിതകൾ

ചിലമ്പ്

കവിതമധു. ടി. മാധവൻകോമരം തുള്ളുന്നു.. ചെമ്പട്ടിന്റെ കടും ചുവപ്പിൽ, അരമണിയുടെ കിലുക്കത്തിൽ, അസുരവാദ്യത്തിന്റെ ചടുലമാം താളത്തിൽ കോമരമുറഞ്ഞു തുള്ളുന്നു...വിയർപ്പിൽ കുതിർന്ന ഭസ്മത്തിൻ - ഗന്ധം പേറിയ നാട്ടുവഴികളിൽ ആഭിചാരത്തിൻ കലശകുടമുടഞ്ഞു ചുവന്ന തെച്ചിപ്പൂക്കൾ ചിതറിയ പാതയിൽ മന്ത്രവാദത്തിന്റെ തോരണം തൂക്കിയ ഉച്ചാടനത്തിന്റെ പത്മകളങ്ങളിൽകഴുത്തറ്റ ഇരയുടെ രക്തം...

കുൽസുത്തായുടെ കവിതകൾ

ടി.സി.വി. സതീശന്‍നെല്ല് വറുക്കുമ്പോൾ, അവിലിടിയ്ക്കുമ്പോൾ, കുൽസുത്തായുടെ നെഞ്ചിനകത്ത് ഒരു കവിതയുണ്ടായിരുന്നു ചങ്കിടിപ്പിന്റെ താളമുണ്ടായിരുന്നു ചുറ്റിനുമേഴു ആമാശയങ്ങൾ കരിഞ്ഞുണക്കിയ തേങ്ങലുകളുടെ ഒരു വൃത്തമുണ്ടായിരുന്നുഉലക്കയുടെ ഇടി, ഉരലിന്റെ പിടച്ചിൽ, നെന്മണികളുടെ നിസ്സഹായത, കാളുന്നവയറിൽ കത്തുന്നകവിതകളായി ഏഴ് കുഞ്ഞുങ്ങളുടെ നിർത്താതെയുള്ള വിലാപംനീലാംബരി കുൽസുവിനറിയില്ല ഹരികാംബോജി ഒട്ടുമേ അറിയില്ല വൃത്തമഞ്ജരി വായിച്ചിട്ടില്ല,പഠിച്ചിട്ടില്ല ഏഴു മക്കൾ...

പ്രണയബലി

കവിത ഡോ. കെ. എസ്. കൃഷ്ണകുമാർ ചിത്രീകരണം : ഷിജു കോളിക്കണ്ടിഇത്തവണ ഞാനായിരുന്നു ബലിയാട്.സഞ്ചാരങ്ങളുടെ കാട്ടിലൂടെ ഇലയനക്കത്തിനിടയിൽ ഒരു നനവ് കണ്ടു ഇഷ്ടമായി. പിന്നെ, ഒരേ ഓർമ്മ മിഴി നിറയെ പാട്ടുകൾ ബോധം മറഞ്ഞ് പ്രണയം മാത്രം.രാത്രിയിലും ഇറങ്ങി നടക്കും ഹൃദയം പൊട്ടുംവരെ തനിച്ചിരിക്കും.എല്ലാം വെറുതെ. കഥ തീരുമ്പോഴേക്കും എന്റെ കൊഴിഞ്ഞ ചെമന്നപൂക്കൾ ഒരു...

HOW FAR ARE YOU?

Poem Prathibha PanickerShould I come so close to you that our breaths could touch each other? Or should I keep myself a little far such that I can...

ഒരു ജാതി കുട

നിഖിൽ എപുറത്തെ ഇരുട്ടിൽ വെള്ളം പൊങ്ങിയപ്പോൾ വെള്ളത്തിൽ വീണ് ഒലിച്ചുപോയതാണ് ആ വെളുത്ത കാലൻ കുടഒരു ജാതി കുട മഴ പെരുകിയപ്പോൾ രക്ഷിക്കാൻ കഴിയാത്ത പാഴ് വസ്തു അയാൾ ഉച്ചത്തിൽ പ്രാകിമഴനിന്ന് വെള്ളം...

ഇരയില്ല

വർഷ മുരളീധരൻഇല്ല. നമ്മിൽ നിന്നൊരിരയുണ്ടാവില്ല. വേണ്ട. ബലിയാടാവാൻ അവളോ, കഴുവേറാൻ അവനോ വേണ്ട. വന്ധ്യംകരിച്ചും ഗർഭപാത്രമുപേക്ഷിച്ചും നമുക്കതുറപ്പിക്കാം. സമാധാനിക്കാം. വിവാഹോടമ്പടിയില്ലാതെ നമുക്കവരെ പെറ്റുപോറ്റാമായിരുന്നു പക്ഷെ, ആർത്തവം പരിശോധിക്കാനായ് അടിവസ്ത്രമൂരുകയും, കന്യകയാണോ എന്ന് വിരൽ കൊണ്ടളക്കുകയും ചെയ്യുന്നിടത്തത് വേണ്ട. നാളെയൊരുപക്ഷേ നീ അവർക്ക് ഭക്ഷണം...

Love in the time of Corona

Dr. Aswathy RajanThink thy left palm is she and thou the rightBring them close Touch gently, as if you both breath your insides Merge them as you lean...

അയാളിറക്കത്തിൽ

കവിതലിഖിത ദാസ്ഇറങ്ങിപ്പോയ ഒരു മനുഷ്യനെ നിങ്ങൾ തിരിച്ചു വിളിയ്ക്കുകയോ അയാൾ അപ്രതീക്ഷിതമായി തിരികെ വരികയോ ചെയ്തിട്ടുണ്ടൊ..?അയാളുടെ നരച്ച ചിരി - പാകമല്ലാത്ത ഒരു കുപ്പായത്തിനുള്ളിൽപ്പെട്ടുപോയ ഉടലുപോലെ നിങ്ങളെ അസ്വസ്ഥപ്പെടുത്തും. അയാളുടെ നോട്ടം - എത്ര മധുരമിട്ടിട്ടും കടുപ്പമേറ്റിയിട്ടും ഒത്തുകിട്ടാത്ത ഒരു...

ദയവ്

കവിത ഷിനോദ്അപരിചിതന്റെ ദയവ് ക്രൂരമാണ്. അത് പരിചിതലോകത്തിന്റെ ക്രമം തെറ്റിക്കുന്നു. സാമാന്യത്തെ നിഷേധിക്കുന്നു. സവിശേഷതകളാൽ സഹ്യമാകും ലോകമെന്ന് തെറ്റിദ്ധരിപ്പിക്കുന്നു. പ്രത്യാശകളിലേക്ക് നിങ്ങളെ ഒറ്റുകൊടുക്കുന്നു.   നീലനദിയിൽ ഉപേക്ഷിക്കപ്പെട്ട കുട്ടികളായിരുന്നു നിങ്ങളെത്തൊട്ട യാഥാർത്ഥ്യം. അടയാളങ്ങളിൽ അർത്ഥം കാണാതുഴന്നതായിരുന്നു തീർത്ഥയാത്രകൾ. പേരില്ലാത്ത പൂർവ്വികരുടെ വംശാവലിയായിരുന്നു ചരിത്രം. തോറ്റുപോയ മത്സരങ്ങളായിരുന്നു ഓർമ്മ. ഉള്ളതിനെക്കുറിച്ച തീർച്ചകളായിരുന്നു അതിജീവനം.   ദയവ് എല്ലാറ്റിനേയും...

മുത്തശ്ശി

കവിതവിനോദ് വി.ആർമുത്തശ്ശിയെ വരയ്ക്കാൻ എളുപ്പമല്ല പഞ്ഞിത്തലമുടി മോണകാട്ടിച്ചിരി തോളൊപ്പം തൂങ്ങിയ കാതുകൾ കാലം ചുളിവ് പുരട്ടിയ തൊലി നിറങ്ങളുടെ കോലായയിൽ മുത്തശ്ശി തെളിയുന്നില്ല. കഥകളുടെ തെളിച്ചത്തെ ഏതു വർണ്ണം ചേർത്തുവരയ്ക്കും! കഥ പറയുന്ന മുത്തശ്ശിയുടെ കുസൃതിയെ വരച്ചെടുക്കാൻ എനിക്കിനിയും പ്രായമാകണം. വരച്ചു തുടങ്ങാൻ നല്ലത് മലകൾക്കിടയിലിരുന്ന് ഒളിഞ്ഞുനോക്കുന്ന സൂര്യനോ ഒൻപത് വരകൾക്കുള്ളിൽ നിവരുന്ന കുടിലോ നിറയെ...
spot_imgspot_img