HomePOETRY

POETRY

ശിശുദിനം ഗാസയിൽ

(കവിത)ആദിത്ത് കൃഷ്ണ ചെമ്പത്ത്വായനാദിനം വരുന്നു. ഇവിടെ പി.എൻ പണിക്കറുണ്ട് കുഞ്ഞുണ്ണി മാഷുണ്ട് വായനയുടെ ചക്രവാളങ്ങളിലേക്ക് നീന്താൻ പഠിപ്പിച്ചവർ അല്ലെങ്കിൽ ധാരാളം റഷ്യൻ കഥകൾ വിവർത്തനം ചെയ്തിട്ടുണ്ട് എം.ടിയും ബഷീറും തകഴിയും എല്ലാവരുമുണ്ട്.സ്വാത്രന്ത്യ ദിനം വരുന്നു. ഞങ്ങൾക്ക് പതാകകൾ കലാപഭൂമികളിലെ തെരുവുകളിൽ പ്രയാസപ്പെട്ട് ഒളിപ്പിക്കേണ്ടതില്ല. ഞങ്ങളുടെ ജനഗണമനയ്ക്ക് യുദ്ധഭൂമിയിൽ കൊല്ലപ്പെട്ടവരെ നോക്കി ചങ്ക് പൊട്ടി കരയേണ്ടതില്ല.പരിസ്ഥിതി ദിനം...

ഗേൾഫ്രണ്ട്

കവിതഅനൂപ് കെ എസ് നനയാൻ നല്ലോണം ഭയക്കുന്ന ഒട്ടും തിരക്കില്ലാത്ത നടത്തം തരാട്ടുന്ന രണ്ടാളാണ് ഞങ്ങൾ. തമ്മിൽ യാതൊരു കരാറുമില്ല കടുത്ത പരിചയമില്ല പ്രിയപ്പെട്ട രഹസ്യങ്ങളില്ല അടുത്ത് നിന്നിട്ടുണ്ടെങ്കിലും, പരസ്പരം ആരുടെയും ആരുമായിട്ടില്ല. എങ്കിലും, കാണാതിരുന്ന വിടവ് നേരങ്ങളെ പ്രവചിച്ച് ശരിയാക്കി ഞെട്ടാറുണ്ട്. ഒരൗപചാരികതയുമില്ലാതെ ; കണ്ടാൽ, കൈകാണിച്ചു നിൽക്കും അവസാനം നിർത്തിയ ചിരീന്ന് തുടരും പുതിയതൊക്കെ തടഞ്ഞുവക്കാതെ പങ്കുവെക്കും,...

എന്റെ സന്ദേഹങ്ങൾ

(കവിത)കെ.ടി അനസ് മൊയ്‌തീൻ 1കത്തി കൊണ്ട് കുത്തിയതല്ല. വിഷം കൊടുത്തതല്ല. തള്ളിത്താഴെയിട്ടതല്ലേയല്ല.രാവിലെയെണീറ്റപ്പോൾ എനിക്കിഷ്ടമല്ലെന്നു പറഞ്ഞതാണ് ഹേതു.ഈ കേസെടുത്തവന്റെ സന്ദേഹപ്പട്ടികയിൽ എന്റെ കൈകൾ പ്രതി ചേർക്കപ്പെടില്ല.2ആ കുന്നിലാണ് നിന്നെയടക്കുന്നത്. മറ്റൊരാൾക്ക് നിന്റെ ചൂട് കായാൻ കൊടുത്ത അതേ കുന്ന്.നിന്റെ ഒറ്റുകാരൻ എന്റെ സന്ദേഹങ്ങൾ.3ഒരാഴ്ച്ച കടന്നുപോയിരിക്കുന്നു.നിന്റെ കല്ലറയിൽ എന്റെ ഒരല്ലിറോസു മാത്രം കാഴ്ച്ചക്കിരിക്കുന്നു. മണ്ണിൽ...

പൊൻ മരം

കവിത അനിലേഷ് അനുരാഗ് മുതിർന്നൊരു മരം മുറിച്ചെടുത്ത് പണിത വാതായനങ്ങൾ പോലെകനമുള്ള സ്വർണ്ണക്കട്ടി ഉലയിലുരുക്കിയ കണ്ഠാഭരണങ്ങൾ പോലെഒരേ ധാതുക്കളിൽ നിന്ന് നാമുണ്ടായിനീ എനിക്കു വേണ്ടി പൊടിച്ച പൊൻ മരം,അസഹനീയമായ ആത്മഹർഷം,ജന്മങ്ങളിൽ തിരഞ്ഞ അജ്ഞാതപുഷ്പം,എൻ്റെ ചിറകുവിടർത്തിയ പ്രണയാകാശം,നീ എന്ന് ഞാൻ തെറ്റിവായിച്ച ഞാൻആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുകആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ...

വട്ടം

(കവിത)ട്രൈബി പുതുവയൽഎത്രയോ വട്ടം മനസ്സുകൊണ്ട് കുരിശേറ്റിയിട്ടാണ് ക്രിസ്തുവിന് ശരീരം കൊണ്ടൊരു കുരിശിലേറാൻ കഴിഞ്ഞത്..എത്രയോ വട്ടം വെള്ളക്കാരന്റെ ബുള്ളറ്റുകൾ തുളവീഴ്ത്തിയിട്ടാണ് ഗാന്ധിക്ക് നെഞ്ചിലൊരു വർഗ വെറിയന്റെ വെടിയേൽക്കാൻ കഴിഞ്ഞത്..എത്രയോ വട്ടം മനസ്സുകൊണ്ട് കാതങ്ങൾ സഞ്ചരിച്ചിട്ടാണ്...

ബഷീറെന്തിന് ഗാന്ധിയെ തൊട്ടത്?

(കവിത)ആദിത്ത് കൃഷ്ണ ചെമ്പത്ത്കുഞ്ഞുണ്ണി മാഷ് പാഠം പഠിപ്പിച്ച് കൊണ്ടിരിക്കെ എനിക്ക് ചോദിക്കാനുള്ള ചോദ്യമായിരുന്നു അത് " ബഷീറെന്തിന് ഗാന്ധിയെ തൊട്ടത്" ചോദിച്ചില്ല.വൈക്കത്ത് ബോട്ടടുക്കുമ്പോൾ ഗാന്ധിയെ ആൾക്കൂട്ടം പൊതിയുമ്പോൾ, ഒന്ന് തൊടാൻ വേണ്ടി മാത്രം ബഷീർ, ആൾക്കൂട്ടത്തിനിടയിലൂടെ. ഞെങ്ങി, ഞെരുങ്ങി. മിന്നാമിന്നി വെളിച്ചങ്ങളുടെ ആയുസ്സു പോലുമില്ലാതെ ഒരു തൊടൽ,ബഷീർ ഗാന്ധിയെ തൊടുമ്പോൾ തീർച്ചയായും എൻ്റെ സത്യന്വേക്ഷണ കഥ വായിച്ചിട്ടുണ്ടാകില്ല, ഉപ്പ്...

ഖലീൽ ജിബ്രാന്റെ രണ്ട് കവിതകൾ

(കവിത)വിവർത്തനം : ശിവശങ്കർനോക്കുകുത്തിഒരിക്കൽ , ഞാനൊരു നോക്കുകുത്തിയോടു ചോദിച്ചു, "ഈ ഒഴിഞ്ഞ പാടത്ത് ഒറ്റയ്ക്കുനിന്ന് നീ മടുത്തിട്ടുണ്ടാകും അല്ലേ ?"അപ്പോൾ നോക്കുകുത്തി പറഞ്ഞു, "ഇല്ല, എനിക്കിതൊരിക്കലും മടുക്കില്ല. ഭയപ്പെടുത്തുന്നതിന്റെ ഈ സന്തോഷം എനിക്ക് ശാശ്വതവും ആഴമേറിയതുമാണ്"ഒരുനിമിഷം ചിന്തിച്ചിട്ട് ഞാനും...

നക്ഷത്രങ്ങളെ വാറ്റിയതിൽപ്പിന്നെ

കവിത സിന്ദുമോൾ തോമസ്അന്നുതൊട്ടിന്നോളമെന്നും പുതുമഴപൊഴിയുന്ന നേരം മാരിവിൽ പൂക്കുന്ന നേരം ശീതക്കാറ്റു കുളിർതൂവും നേരം നിന്നെ ഓർമിക്കാറുണ്ടായിരുന്നുതേൻകണം ഒന്നിറ്റു നിൽക്കും മഞ്ഞ പൂവുകൾ വിടരുന്ന നേരം രാവിൻ വസന്തങ്ങൾ വാനിൽ താരകളായ് തെളിയുമ്പോൾ നിന്നെ ഓർമിക്കാറുണ്ടായിരുന്നുഗ്രീഷ്‌മനാളം കത്തിയെരിയെ ചാരുമാമരം വാടി നിൽക്കുമ്പോൾ കിളികൾ വിയർത്തൊലിക്കുമ്പോൾ ഞാൻ ദാഹിച്ചലഞ്ഞു കുഴയുമ്പോൾ നിന്നെ ഓർമിക്കാറുണ്ടായിരുന്നുചെന്താരകങ്ങളെ...

ഒന്നും ഒത്തുനോക്കാത്തവർ

(കവിത)അനൂപ് ഷാ കല്ലയ്യംകണ്ടിട്ടില്ലേ…? ഒന്നും ഒത്തുനോക്കാതെ പരിചയക്കാരാക്കുന്നവരെ, ആട്ടം നിക്കാത്ത ചെറിയസൂചിപോലെ- കാക്കത്തൊള്ളായിരം കഥ,അതിനാത്ത് അതിന്റെയിരട്ടി- കഥാപാത്രങ്ങൾ. സ്ഥിരം ലൊക്കേഷനൊന്നുമില്ല പോക്കും വരവും പറഞ്ഞട്ടുമാകില്ല ഏത് വട്ടത്തിനാത്തേക്കും കൂട്ടാം എന്നാ കേസിനുവേണേലും കിറുക്കന് പൊക്കാം എവിടെക്കിട്ട് എറിഞ്ഞാലും കിറി കീറി ചിരിച്ചോണ്ടിരിക്കും, അറിയില്ലെന്ന് പറയും നൊണയും കൊതികുത്തും അസൂയേം, കടം ചോദിക്കും കള്ളവണ്ടികേറും കക്കും- അങ്ങനെ...

പണിയൻ 

(കവിത)സിജു സി മീന  (പണിയ ഗോത്ര ഭാഷ)കണ്ടം പൂട്ടുവം പോയ അപ്പനെ, കണ്ടത്തിലി ചവുട്ടുത്തരു..! അപ്പന ചോരെയും നീരും കണ്ടം നിറച്ച അപ്പന ചോരയും നീരും കൊണ്ടു നെല്ലും മുളച്ച.. അവരള പള്ളയും നിറഞ്ചഎന്ന പള്ളയും ഒട്ടുത്ത അമ്മന നെഞ്ചും പൊട്ടുത്തഏക്കു...
spot_imgspot_img