റോബിൻ എഴുത്തുപുര
ART AND CRAFTS
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...
ART AND CRAFTS
An Evening Where Art Refused to Stay Silent
Contemporary master Johns Mathew took us on a deep dive into the wild, beautiful...
SEQUEL 50 FEEDBACK ISSUE
റോബിൻ എഴുത്തുപുര
റോബിൻ എഴുത്തുപുരസർഗ്ഗാത്മകമായ അടയാളപ്പെടുത്തലുകൾക്ക് വാർപ്പുമാതൃകകളിൽനിന്ന് തികച്ചും വേറിട്ട സ്വഭാവമാണല്ലോ വർത്തമാനത്തിൽ പരിചയപ്പെട്ടുപോകുന്നത്. അത്തരത്തിലുള്ള പരിസരങ്ങൾക്ക് ഏറെ പ്രാധാന്യം കല്പിച്ചുകൊണ്ടാണ്...
SEQUEL 43
തെറുതി
കവിത
റോബിൻ എഴുത്തുപുരപെരമേയുന്നൊരു കാലത്ത്
തെറുതിയും
തെറുതീടാങ്ങളമാരും
ചെണ്ടക്കപ്പേം വെള്ളോംകൊണ്ട്
മേടുകേറാൻ പോയി.ആളോളം പൊക്കത്തിൽ
അരയോളം പൊക്കത്തിൽ
ആണൊന്ന് ആൺരണ്ട് ....പുല്ലളന്നു.പിന്നെ കല്ലേലിരുന്ന്
മുറുക്കിച്ചെമപ്പിച്ച്
കാടും ചെമപ്പിച്ച്
ചെത്തിച്ചെത്തി
വരിയിട്ട് നിരയിട്ട് ഉണങ്ങാനിട്ട്
മൂവന്തിയായപ്പോൾ മേടിറങ്ങി.ആനച്ചെത്തം
പൂച്ചച്ചുവട്...
SEQUEL 37
മധുരം
കവിത
റോബിൻ എഴുത്തുപുരഈ മരത്തിൽ
ഒറ്റപ്പക്ഷികളും വരില്ലേയെന്ന്
ചുണ്ടുകടിച്ച്
മധുരത്തെറികളെ
ചങ്കിൽനിന്ന് പറത്തിവിട്ട്
പൊണ്ണൻതടിയിലെ
ചോണനുറുമ്പിനെ ചേർത്ത്
കെട്ടിപ്പിടിച്ചവൾനീളൻ കുപ്പായം
മുട്ടോളം പൊക്കിക്കുത്തി
മരംകേറി
അരമണിക്കും
പാദസരത്തിനും താളമൊപ്പിച്ച്
കരിമ്പച്ചകൾ കുലുക്കിവീഴ്ത്തി
വിയർത്തുവിയർത്ത്
വറ്റിപ്പോയവൾതെറികൾ
നിഴൽച്ചില്ലയിലെ
ഇലപ്പടർപ്പിൽ
മധുരം കൊത്തികൊത്തി ........
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ...
SEQUEL 26
തണുപ്പ്
കവിത
റോബിൻ എഴുത്തുപുര
ചിത്രീകരണം : സുബേഷ് പത്മനാഭൻറോഡരികിലെ
അരയാൽ ചോട്ടിൽ
ഒരു തണുപ്പ്
ചുരുണ്ടു കിടന്നു.ഊരുതെണ്ടികൾ
നട്ടുച്ചയെ
മുറുക്കി ചെമപ്പിച്ചു.കുയിലുകൾ
പാട്ടില്ലാതെ
ചില്ലയിൽ വന്നിരുന്നു.കാളവണ്ടിയും
സൈക്കിളും
കടന്നുപോയി.ഇരുട്ടായപ്പോൾ
ദൂരേയ്ക്കിറങ്ങിയ
ഒരു പെൺകുട്ടി
അതിനെ കണ്ടു." പോരുന്നോ"
...
SEQUEL 03
മീനുകളെല്ലാം ജലജീവികളല്ല !
കവിതറോബിൻ എഴുത്തുപുരഅലങ്കാരമീനുള്ള
വീടുകളിലെല്ലാം
അക്വേറിയമുണ്ടാകാറില്ല.ഒഴുക്കിൽ
വഴുതി, വറ്റി
ചെകിളയിൽ ചരലേറിയ
പുഴയോ,വെയിലിൽ
മരച്ചെതുമ്പൽ
ഇളകിവീഴുന്ന
കാടോ,ആദ്യമഴയിൽ
ചുഴിപ്പാടു പൊട്ടുന്ന
കൊമ്പൻ
മരുഭൂമിയോ,കൊള്ളിമീൻ
പുളയ്ക്കുന്ന
നീലച്ചതുപ്പുള്ള
ആകാശമോ,ഒക്കെ
ഉണ്ടായിരിക്കാം.വേണമെങ്കിൽ
വെള്ളമെന്നു പേരിട്ട്
മാറ്റിക്കൊടുക്കാം
നിങ്ങൾക്ക്.https://youtu.be/PACu3_Mi8qEറോബിൻ എഴുത്തുപുര. അധ്യാപകൻ. ഇടുക്കി ജില്ലയിലെ കട്ടപ്പന സ്വദേശം. ആകാശവാണിയിൽ നിരവധി...
കവിതകൾ
ഭൂതസ്വനം
റോബിൻ എഴുത്തുപുരനിന്റെ കണ്ണുകൾക്ക്
അടക്കിപ്പിടിച്ച്
കവിത പോലൊന്ന്
ചൊല്ലിത്തരാനാകുംചിറകടി കേൾക്കുന്ന
മരച്ചില്ലവരെ
പറന്നുയർന്ന്
കൊക്കുരുമ്മിടാനുംമഴച്ചെരുവിൽ
നഗ്നമാകുന്ന
വെയിലുടലിനെ
കുത്തിനോവിക്കാനുംവെള്ളാരംകല്ലടുക്കിയ
പുഴ മണ്ഡപങ്ങളെ
തട്ടിത്തെറുപ്പിയ്ക്കാനുംഎന്റെ
ഭൂതസ്വനങ്ങളിൽ......,
അണഞ്ഞു പോവാനുമാകുംആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835...
കവിതകൾ
പെരുന്നാൾ മൈതാനം
റോബിൻ എഴുത്തുപുരതീർന്നുപോയേക്കാവുന്ന
കളിപ്പാട്ടങ്ങളുള്ള പെരുന്നാൾ മൈതാനത്തിൽനൂലുപൊട്ടി
ഇരുട്ടിലേയ്ക്കുയരുന്ന
മർദ്ദംകുറഞ്ഞ ഗോളങ്ങളായ്എപ്പഴോ
കേടുപറ്റി നിലയ്ക്കുന്ന
വിലകുറഞ്ഞ പാട്ടുപെട്ടിയുടെ ഇമ്പങ്ങളായ്വർണ്ണവൃത്തങ്ങൾക്കിടയിൽ
പാകപ്പെടാൻ ഭ്രമിക്കുന്ന
കരിവളകളായ്കാഞ്ചിവലിക്കാതെ
പൊട്ടുന്ന
ഒളിപ്പോരൊരുക്കത്തിനുള്ള
പൊട്ടാസു തോക്കുകളായ്...തീർന്നു പോയേക്കാവുന്ന
ചിലനേരങ്ങളിൽ
തനിച്ചങ്ങനെ നമ്മൾ...ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും...
Latest articles
ART AND CRAFTS
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...
ART AND CRAFTS
An Evening Where Art Refused to Stay Silent
Contemporary master Johns Mathew took us on a deep dive into the wild, beautiful...
ART AND CRAFTS
കല അതിന്റെ ‘ആത്മാവിനെ’ കണ്ടെത്തി; കോഴിക്കോടിന്റെ സാംസ്കാരിക ഭൂപടത്തിൽ ഇനി ‘ആത്മ ആർട്ട് ഗ്യാലറി’
കോഴിക്കോട്: ക്യാൻവാസിന്റെ അനന്തമായ സാധ്യതകൾക്ക് തുടക്കം കുറിച്ചുകൊണ്ട് , കലയുടെ നവ ലോകത്തിന് കോഴിക്കോട്ട് തുടക്കമായി. ആത്മ ഗ്ലോബൽ...
ART AND CRAFTS
കോഴിക്കോടിന്റെ വീഥികളിലേക്ക് വാൻഗോഗ് എത്തുന്നു; ‘ആത്മ’ ആർട്ട് ഗ്യാലറി ഒരു പുത്തൻ കലാനുഭവം
സാഹിത്യത്തിന്റെയും സംഗീതത്തിന്റെയും നഗരമായ കോഴിക്കോടിന്റെ സാംസ്കാരിക തനിമയിലേക്ക് ഒരു പുതിയ അദ്ധ്യായം തുറക്കുന്നു. മലബാറിന്റെ കലാചരിത്രത്തിന് പുതിയൊരു ദിശാബോധം...

