മീനുകളെല്ലാം ജലജീവികളല്ല !

2
804
athmaonline-meenukalellaam-jalajeevikalalla-robin-ezhuthupura-fb

കവിത

റോബിൻ എഴുത്തുപുര

അലങ്കാരമീനുള്ള
വീടുകളിലെല്ലാം
അക്വേറിയമുണ്ടാകാറില്ല.

ഒഴുക്കിൽ
വഴുതി, വറ്റി
ചെകിളയിൽ ചരലേറിയ
പുഴയോ,

വെയിലിൽ
മരച്ചെതുമ്പൽ
ഇളകിവീഴുന്ന
കാടോ,

ആദ്യമഴയിൽ
ചുഴിപ്പാടു പൊട്ടുന്ന
കൊമ്പൻ
മരുഭൂമിയോ,

കൊള്ളിമീൻ
പുളയ്ക്കുന്ന
നീലച്ചതുപ്പുള്ള
ആകാശമോ,ഒക്കെ
ഉണ്ടായിരിക്കാം.

വേണമെങ്കിൽ
വെള്ളമെന്നു പേരിട്ട്
മാറ്റിക്കൊടുക്കാം
നിങ്ങൾക്ക്.

Robin-ezhuthuprura
റോബിൻ എഴുത്തുപുര

റോബിൻ എഴുത്തുപുര.  അധ്യാപകൻ. ഇടുക്കി ജില്ലയിലെ  കട്ടപ്പന സ്വദേശം. ആകാശവാണിയിൽ നിരവധി തവണ കവിതകൾ അവതരിപ്പിച്ചു. മുഖ്യധാരാ മാധ്യമങ്ങളിലും മറ്റ് ആനുകാലികങ്ങളിലും സോഷ്യൽമീഡിയയിലും സജീവം. 9446686921…

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here