Homeസാഹിത്യം
സാഹിത്യം
എം ടി – തിരക്കഥാസുകൃതം
ഗിരീഷ് വർമ്മ ബാലുശ്ശേരിഇഷ്ട തിരക്കഥാകൃത്ത് എം.ടി വാസുദേവൻ നായർ എന്ന എഴുത്തുകാരൻ തന്നെയായിരുന്നു എന്നും ,ഇന്നും. അതിനേറ്റവും ഉത്തമ ഉദാഹരണമായി നിർമ്മാല്യം എന്ന സിനിമ തന്നെ. ഒരെഴുത്തുകാരൻ്റെ ധർമ്മം നിർവ്വഹിക്കുന്നതിൽ കർമ്മം സാർത്ഥകമാക്കിയത്....
ബിരിയാണിയെ വീണ്ടും വായിക്കുമ്പോൾ
വായന
കെ.പി ഹാരിസ്
ബിരിയാണി കേവലമൊരു ഭക്ഷണ പദാർഥമല്ലെന്നും അത് ഒരു സാംസ്കാരിക സാമൂഹിക പ്രതിനിധാനത്തിന്റെ, പ്രത്യേകിച്ച് മുസ്ലിം സമുദായത്തിനകത്തെ ആഘോഷത്തിലെ മുഖ്യ ചിഹ്നങ്ങളിലൊന്നാണെന്നും നമുക്കറിയാം. പക്ഷെ, സന്തോഷ് എച്ചിക്കാനം ബിരിയാണി എന്ന കഥയെഴുതുമ്പോൾ അതിൽ...
ലാസ്റ്റ് വിഷ്
ആരതി ജഹനാര
അഞ്ചേകാലിനേ എണീക്കും
അലാറം അടിക്കുന്നതിനും അഞ്ചുമിനിറ്റു മുന്നേ..പതിവില്ലാതെ പത്തിരിയുണ്ടാക്കി
തേങ്ങാപ്പാലെടുത്തു പുറത്തൊഴിച്ചു
പഞ്ചസാരേമിട്ട് പയ്യെ തിന്നും.
അപ്പോൾ എണീറ്റ് നിന്നും ഓടീം ഉള്ള തീറ്റയോർമ്മകൾ തികട്ടിവരും.
ഇനി നിറയെ സമയമാണല്ലോ ഉള്ളെ
എന്നങ്ങ് നെടുവീർപ്പിടും.മുറി മുഴുവൻ അടിച്ചുതൂത്തിടും
നാലാള് വന്നാൽ കാണാൻ...
തൊണ്ണൂറിനും മുത്തശ്ശിക്കും ഇടയിൽ
രാഹുൽ വി.സികണ്ണിമാങ്ങാക്കാലത്തു കുരുങ്ങിക്കിടന്ന
മുത്തശ്ശിയുടെ പല്ല്
ഏറുതെറ്റി കൊഴിഞ്ഞു വീഴുംവരെ
ആരും ശ്രദ്ധിച്ചിരുന്നേയില്ല
(അതിനു ശേഷവും)മരിക്കാൻ മറന്നുപോയതിനുശേഷം,
കൃത്യമായി പറഞ്ഞാൽ
മുറുക്കാൻപെട്ടി കളവുപോയതിന്റെ
തലേന്ന്,
ഇളയമ്മാമന്റെ മുറിയിലെ
സെറാമിക് പാൽഗ്ലാസ്സ്
നിലത്തുവീണത് കേട്ട്,
മുത്തശ്ശിയുടെ മുറിയിൽ
കൈതപ്പാ കുടഞ്ഞെഴുന്നേറ്റ്
വല്യക്കുഞ്ഞമ്മ കണ്ണിരുമ്മിയശേഷം,
എല്ലാ ഉറക്കങ്ങളും പിടഞ്ഞുരുണ്ട്
ഒറ്റമുറിയിരുട്ടിലേക്ക്
മിണ്ടാതെ...
അനങ്ങാതെ...
എല്ലാം എത്ര പെട്ടന്നായിരുന്നു.വിറച്ചുവിറങ്ങലിച്ച അക്ഷരങ്ങളെ
തൊണ്ണൂറിന്റെ അടക്കിലും ചിട്ടയിലും
വൃത്തിയോടെ...
ഇടപ്പള്ളി: കവിതയുടെ മഴവില്ല്
നിധിന്‍. വി. എന്‍വരികയാണിതാ ഞാനൊരധകൃതന്‍
കരയുവാനായ്പ്പിറന്നൊരു കാമുകന്‍ (മണിമുഴക്കം)മലയാളത്തില്‍ കാല്പനികവിപ്ലവം കൊണ്ടുവന്നത് ഇടപ്പള്ളിക്കവികളായ ചങ്ങമ്പുഴയും, ഇടപ്പള്ളി രാഘവന്‍പിള്ളയും ആണ്. വിഷാദം, അപകര്‍ഷ വിചാരങ്ങള്‍, പ്രേമതരളത, മരണാഭിരതി എന്നീ ഭാവധാരകള്‍ കൊണ്ട് മലയാളത്തിലെ കാല്പനിക കവികളില്‍...
താനും ജാതി അധിക്ഷേപങ്ങള്‍ക്ക് ഇരയായിട്ടുണ്ട്; ടി. പത്മനാഭന്‍
അപർണ്ണ പിഎല്ലാവരും കവികളെന്ന് വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ട്, കാലം പുതിയ കവികളെ ഉണ്ടാക്കിയതായിട്ടറിയില്ലെന്ന് കഥാകൃത്ത് ടി. പത്മനാഭന്‍. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ കഥയിലെ സ്‌നേഹവും, സമൂഹത്തിലെ കലഹവും എന്ന വിഷയത്തില്‍ അവതാരകന്‍ വേണു...
പ്രണയത്തിലിടം പിടിച്ചവൾ
കൃഷ്ണേന്ദു പി കുമാര്‍പ്രണയത്തിലിടം
പിടിച്ചൊരുവളെ
പെട്ടെന്നറിയാം!കണ്ട മാത്രയില്‍
കണ്ണിമകളിൽ
കാഴ്‌ച മറയ്ക്കുന്ന
വിരുതവൾക്കറിയാം!ചോപ്പുമേഞ്ഞ
ചുണ്ടിൽ, പൂത്ത
മാമ്പൂകണക്കെ
പടർന്ന ചുംബന-
ച്ചൂടാറ്റാനറിയാം!ഉടൽ ചേര്‍ത്തു
തുന്നുന്ന കരവലയം
ഭേദിച്ചൊരുവേള
മാറിനിൽക്കാനറിയാം!ഇളകിയാട്ടങ്ങളില്ലാത്തൊ-
രൊറ്റമരക്കാട് പൂക്കുന്ന
ഗന്ധമൊതുക്കും
വേലയറിയാം!പറഞ്ഞതത്രയും
പ്രണയിക്കുന്നവളെ
കുറിച്ചല്ല; പ്രണയത്തിലിടം
പിടിച്ചൊരുവളെ
കുറിച്ചാണ്!ഹൃദയം മാറ്റിയവിടെ
അപകടകരമാം
വിധം തലച്ചോറ്
ഘടിപ്പിച്ചൊരുവളെ
കുറിച്ച്!!ചിത്രീകരണം: സുബേഷ് പത്മനാഭന്‍ ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)
nidhinvn@athmaonline.in
രണ്ടാമൂഴക്കാരന്റെ കഥ
(വായന)പ്രവീണ പി.ആര്‍.'ശത്രുവിനോട് ദയ കാട്ടരുത്. ദയയില്‍ നിന്നും കൂടുതല്‍ കരുത്ത് നേടിയ ശത്രു വീണ്ടും നേരിടുമ്പോള്‍ അജയ്യനാകും. മൃഗത്തെ വിട്ടു കളയാം മനുഷ്യന് രണ്ടാമത് ഒരു അവസരം കൊടുക്കരുത്'സ്വന്തം ജീവിതത്തില്‍ മറ്റുള്ളവര്‍ക്ക് അവസരങ്ങള്‍...
നാട്ടോര്‍മകളും സാംസ്‌കാരിക തനിമയും പങ്കുവെച്ച് അല അക്ഷരോത്സവം
താമരശ്ശേരി: നാടിന്റെ പച്ചപ്പുള്ള ഓര്‍മകളും എഴുത്തിന് മഷിയായിത്തീര്‍ന്ന അനുഭവങ്ങളും പൂനൂര്‍ പുഴയൊരുക്കിയ സാംസ്‌കാരിക സത്തയും പങ്കുവെച്ച് പൂനൂര്‍ ദേശത്തിന്റെ എഴുത്തുകാരും സാംസ്‌കാരിക മുഖ്യരും ഒത്തുചേര്‍ന്നു. അല സാഹിത്യവേദി സംഘടിപ്പിക്കുന്ന അക്ഷരോത്സവത്തിന്റെ മൂന്നാം ദിനം...
മാതൃഭൂമി സാഹിത്യപുരസ്‌കാരത്തിന് എന്‍.എസ്. മാധവന്‍ അര്‍ഹനായി
കോഴിക്കോട്: 2018-ലെ മാതൃഭൂമി സാഹിത്യപുരസ്‌കാരത്തിന് പ്രശസ്ത സാഹിത്യകാരന്‍ എന്‍.എസ്. മാധവന്‍ അര്‍ഹനായി. കഥ, നോവല്‍ വിഭാഗങ്ങളില്‍ മലയാള സാഹിത്യത്തിന് അദ്ദേഹം നല്‍കിയ മഹത്തായ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. രണ്ടു ലക്ഷം രൂപയും പ്രശസ്തിപത്രവും...


