പുസ്തകപരിചയം
മലക്കാരി അരുൾ ചെയ്തത്
വായന
തുഷാര പ്രമോദ്
ഫേസ്ബുക്ക് വാളിലെ ഒന്നുരണ്ട് നിരൂപണക്കുറിപ്പുകൾ കണ്ണിൽ തടഞ്ഞതിന് പിന്നാലെയാണ് തലശ്ശേരിക്കാരനായ സുരേഷ് കൂവാട്ട് എന്ന എഴുത്തുകാരന്റെ മലക്കാരി കൈയ്യിലേക്കെടുത്തത്. നോവലിലൂടെ കടന്നുപോകുമ്പോൾ പരിചയമുള്ള ഇടങ്ങളെല്ലാം മുന്നിൽ മനോചിത്രങ്ങളായി തെളിഞ്ഞു വന്നു. എഴുത്തിന്റെ...
രൂപകങ്ങളുടെ പടപാച്ചിലുകള്
(ലേഖനം)ഡോ.റഫീഖ് ഇബ്രാഹിംരൂപകങ്ങള് സ്വയമേവ കവിതയാവുമോ? ഇല്ലെന്നാണ് സാമ്പ്രദായിക കാവ്യമീമാംസ നമ്മോടു പറയുന്നത്. രൂപകങ്ങളും ബിംബങ്ങളും കാവ്യരചനയുടെ അസംസ്കൃത വസ്തുക്കളാണെന്നും ഈ വ്യതിരിക്ത വസ്തുക്കളെ കവിയുടെ സര്ഗശക്തി കൂട്ടിയിണക്കുമ്പോഴാണ് കവിത പിറക്കുക എന്നും ആധുനിക...
കവിതയിലെ കടലിരമ്പം
പുസ്തകപരിചയം
ഷാഫി വേളം
ജീവിതത്തിന്റെ അലച്ചിലിനിടയിൽ പലപ്പോഴായി കണ്ണിലുടക്കിയ കാഴ്ചകളെ, കർണ്ണപുടത്തിൽ മാറ്റൊലി കൊള്ളിച്ച വാമൊഴികളെ ആത്മാവുള്ള അക്ഷരങ്ങളാക്കുകയാണ് 'എന്റെ ആകാശം എന്റെ കടലും' എന്ന കവിതാ സമാഹാരത്തിൽ കെ സലീന. ഏച്ചുകെട്ടലുകളില്ലാത്ത ഭാഷയിൽ കവിതകളെഴുതുന്നു....
ബഷീര് എഴുത്തിലെ ‘തങ്കം’
(വായന)യാസീന് പെരുമ്പാവൂര്ബഷീറിന്റെ തൂലികയില് പിറവികൊണ്ട ആദ്യ രചനകളില് ഒന്നാണ് തങ്കം (1937). ഈ രചനയിലേക്ക് എന്റെ ശ്രദ്ധ തിരിച്ചത് ബഷീര് ഒരു മുഖവുരയില് പറഞ്ഞ വാക്കുകളാണ്. 'തങ്കം'എഴുതി പ്രസിദ്ധീകരിക്കാന് ബഷീര് ജയകേരളം മാസിക...
എഴുത്താണ് അതിജീവനം
(പുസ്തകപരിചയം)ഷാഫി വേളംപ്രതിസന്ധി ഘട്ടത്തിൽ തളരാതെ എഴുത്തിലൂടെ അതിജീവനം കണ്ടെത്തിയ അനേകം മനുഷ്യരുണ്ട്. അതിലൊരാളാണ് ഷമീന ശിഹാബ്. മരണം താണ്ഡവമാടിയ കോവിഡ് കാലത്തെയാണ് ഷമീന എഴുതുന്നത്. ഹൃദയത്തിൽ തൊട്ടെഴുതിയ ജീവിത ക്കുറിപ്പുകളും കവിതകളുമാണ് ഈ...
അടിമക്കപ്പൽ; ആഫ്രിക്കയിലെ ഖോയ് ഖോയ് വശത്തില്പ്പെട്ട സ്ത്രീയുടെ കഥ
(ലേഖനം)കെ സന്തോഷ്ലണ്ടനിലെ "പിക്കാഡിലിൻ" പ്രദേശം അന്നും ഇന്നത്തെപ്പോലെ തന്നെ ഒരു വിനോദ നഗരമായിരുന്നു. സാഹിത്യവും സംഗീതവും നൃത്തവും നിറഞ്ഞുനിൽക്കുന്ന, ഉത്സവാരവങ്ങളുള്ള തെരുവുകൾ. ലണ്ടനിലെ സമ്പന്ന വർഗ്ഗം അവരുടെ അവധിക്കാലം പിക്കാഡിലിൽ ചിലവഴിക്കാൻ ആഗ്രഹിച്ചു....
അദൃശ്യതയുടെ ശേഷിപ്പുകൾ
വായന
റിയാസ് കളരിക്കൽ
എല്ലാ ആട്ടങ്ങളും അനക്കങ്ങളും തൂത്തു തുടച്ച്, ചിലനേരങ്ങളിലെങ്കിലും സ്വയമൊരു ഭൂപടംവരച്ച് ഏകാന്തരാജ്യം പണിയാത്തവരില്ല. അതിർത്തിയിലപ്പോൾ നിശബ്ദത തോക്കേന്തി പാറാവ് നിൽക്കും. ഒരുപക്ഷെ സൂര്യനെ ഏറ്റു വാങ്ങുന്ന അന്തിനേരത്തെ കടലുപോലെ അകമാകെ ചുവന്നു...
അബ്രീദയുടെ അറ്റമില്ലാത്ത അലച്ചിലുകൾ
വായന
ശബാബ് കാരുണ്യം
ഏറെ അപ്രതീക്ഷിതമായാണ് 'ലിറ്റാർട്ട്' പ്രസിദ്ധീകരിച്ച അബ്രീദാ ബാനുവിന്റെ 'കറക്കം' കറങ്ങിത്തിരിഞ്ഞ് കയ്യിലെത്തുന്നത്. വായിക്കുമ്പോൾ പ്രത്യേകിച്ച് മുൻധാരണകളോ വിശേഷപ്പെട്ട ഒരു പുസ്തകമാണെന്ന പ്രത്യേക പരിഗണനയോ ഇല്ലാതിരുന്നതിനാൽ വായനാനുഭവം കുറച്ചുകൂടി സ്വതന്ത്രമായി.ഒരു സാധാരണ യാത്രാവിവരണ...
കാലം കതിർപ്പിച്ച തീ നാമ്പുകൾ
(പുസ്തകപരിചയം)ഷാഫി വേളം"പൊള്ള" എന്ന കവിതാ സമാഹാരത്തിലൂടെ കവി സാമൂഹിക യാഥാർഥ്യങ്ങളെ തുറന്ന കണ്ണുകളോടെ കാണുക മാത്രമല്ല ഉൾക്കാഴ്ച്ചയോടെ വിമർശിക്കുക കൂടിയാണ് ചെയ്യുന്നത്. ആശയ ഗാംഭീര്യമൊട്ടും ചോരാതെ തന്നെ കവിതയെഴുതാൻ കവിക്ക് കഴിഞ്ഞിട്ടുണ്ട്. ഭാഷാ ലാളിത്യവും കാവ്യഭംഗിയും...
പ്രണയം പൂക്കുന്ന ഇടവഴികൾ
(പുസ്തകപരിചയം)ഷാഫി വേളംമൗനം പാലിക്കുന്നവർ പെരുകുന്ന കാലത്ത് വിളിച്ചു പറയാൻ മടിക്കാത്ത ശബ്ദങ്ങളാണ് ഖുത്ബ് ബത്തേരിയുടെ "മാഞ്ഞു പോകുന്ന അടയാളങ്ങൾ" എന്ന രണ്ടാമത്തെ കവിതാ സമാഹാരം. സാധാരണക്കാരനായ ഒരാളുടെ മൗലികവും ആത്മാർഥവുമായ അനുഭവങ്ങുളുടെ പങ്കു വെക്കലാണ്...


