Homeസാഹിത്യം

സാഹിത്യം

ദേശീയ സെമിനാര്‍: പുതു കവിതയുടെ കാല്‍ നൂറ്റാണ്ട്

കോഴിക്കോട്: മടപ്പള്ളി ഗവ. കോളേജില്‍ മലയാള വിഭാഗത്തിന്റെ നേതൃത്വത്തില്‍ ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു. നവംബര്‍ 28,29 തിയ്യതികളിലായി കോളേജ് ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന സെമിനാര്‍ പ്രശസ്ത എഴുത്തുകാരന്‍ കല്‍പ്പറ്റ നാരായണന്‍ ഉദ്ഘാടനം ചെയ്യും....

മാതൃഭൂമി സാഹിത്യപുരസ്‌കാരത്തിന് എന്‍.എസ്. മാധവന്‍ അര്‍ഹനായി

കോഴിക്കോട്: 2018-ലെ മാതൃഭൂമി സാഹിത്യപുരസ്‌കാരത്തിന് പ്രശസ്ത സാഹിത്യകാരന്‍ എന്‍.എസ്. മാധവന്‍ അര്‍ഹനായി. കഥ, നോവല്‍ വിഭാഗങ്ങളില്‍ മലയാള സാഹിത്യത്തിന് അദ്ദേഹം നല്‍കിയ മഹത്തായ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. രണ്ടു ലക്ഷം രൂപയും പ്രശസ്തിപത്രവും...

പ്രണ(ള)യകാലങ്ങളിൽ ഞാൻ

സുധി പുറങ്ങ്മികച്ചതായിത്തീരുമായിരുന്ന ഒരു കവിതയുടെ, മൂന്നാമത്തെ വരിയിൽ മിനുക്കുപണി ചെയ്തുകൊണ്ടിരിക്കവെയാണു, എന്റെമുറിയിൽ പ്രണ(ള)യം കേറിവന്നത്‌.ഒട്ടും പ്രതീക്ഷിക്കാതിരുന്നതിനാൽ; എന്ത്‌ ചെയ്യണമെന്നറിയാതെ, ഒന്നാമത്തെ വരിയിലേക്ക്‌ കയറിനിന്നു ജനാലയിലൂടെ പുറത്തേക്ക്‌ നോക്കവേ, ദൂരെനിന്ന് ഒറ്റപ്പെട്ടൊരു വാക്ക്‌ നിസ്സഹായതയോടെ കൈവീശുന്നതാണു കണ്ടത്‌.രണ്ടിടങ്ങളിൽ ഒറ്റപ്പെട്ടുപോയ മനുഷ്യർ കണ്ടുമുട്ടുന്ന തുരുത്താണിതെന്ന്, എഴുതാതെ വെറുതെവിട്ടൊരു കവിത വിളിച്ചുപറഞ്ഞു.നോക്കൂ...എത്ര സമാധാനപരമായി ജീവിച്ചിരുന്നവരിലാണു, നിങ്ങൾ കലാപമുണ്ടാക്കുന്നത്‌?ഒരേസമയം; ഭ്രാന്തും തുടലുമാകുന്നത്‌?പ്രള(ണ)യകാലം കഴിഞ്ഞെഴുതുന്ന കവിതകളൊക്കെയും, രണ്ട്‌ മനുഷ്യരുടെ ജീവിതം കോറിവച്ച തെരുവുചുവരുകളാകുമെന്നതിനാൽ, മനസില്ലാമനസോടെ, ഏതെങ്കിലും ഒന്നുപേക്ഷിക്കാൻ നിർബന്ധിതനാകുന്നു.അതെന്താകണമെന്ന് ചിന്തിച്ചുനിൽക്കവേ, എന്നെയുൾപ്പെടെ വിഴുങ്ങിപ്പോകുന്നു...ചിത്രീകരണം: സുബേഷ് പത്മനാഭന്‍ ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) 8086451835...

കെ. പാനൂര്‍ അന്തരിച്ചു

പാനൂര്‍: പ്രമുഖ ഗ്രന്ഥകർത്താവും സാംസ്കാരിക പ്രവര്‍ത്തകനുമായ കെ. പാനൂര്‍ അന്തരിച്ചു. 2006-ല്‍ സമഗ്രസംഭാവനക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്. കുഞ്ഞിരാമന്‍ പാനൂര്‍ എന്നാണ് യഥാര്‍ത്ഥ നാമം. കേരളത്തിലെ ആഫ്രിക്ക, ഹാ നക്സല്‍ബാരി,...

താനും ജാതി അധിക്ഷേപങ്ങള്‍ക്ക് ഇരയായിട്ടുണ്ട്; ടി. പത്മനാഭന്‍

അപർണ്ണ പിഎല്ലാവരും കവികളെന്ന് വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ട്, കാലം പുതിയ കവികളെ ഉണ്ടാക്കിയതായിട്ടറിയില്ലെന്ന് കഥാകൃത്ത് ടി. പത്മനാഭന്‍. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ കഥയിലെ സ്‌നേഹവും, സമൂഹത്തിലെ കലഹവും എന്ന വിഷയത്തില്‍ അവതാരകന്‍ വേണു...

ഡയനീഷ്യൻ ഭൂതകാലവും പിൽക്കാല വിചാരണകളും

എം. മുകുന്ദന്റെ 'ആവിലായിലെ സൂര്യോദയം' എന്ന നോവലിനെ ആസ്പദമാക്കിയുള്ള പഠനം. സനൽ ഹരിദാസ്വർത്തമാനകാലത്തിന്റെ യുക്തിയിൽ ചരിത്രാതീതകാലത്തെ പരിശോധിച്ചാൽ അതു തീർത്തും അരാജകവും   സദാചാര രഹിതവുമായിരിന്നു എന്നു തോന്നുക സ്വാഭാവികമാണ്.നാം ഇന്നു കാണുന്ന നിലയിലുള്ള...

ഒ.എന്‍.വി. യുവസാഹിത്യ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

ഒ.എന്‍.വി. യുവസാഹിത്യ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. 50,000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം.മുപ്പത്തിയഞ്ചോ അതില്‍ താഴെയോ പ്രായമുള്ളവരുടെ പുസ്തക സമാഹാരമോ പുസ്തകമായി പ്രസിദ്ധീകരിക്കാവുന്ന പതിനഞ്ചു കവിതകളോ ആയിരിക്കണം അയക്കേണ്ടത്. രചനകളോടൊപ്പം വയസ്സ്...

കുഞ്ഞുണ്ണി – ചിത്രശലഭം കുട്ടികളുടെ സാഹിത്യപുരസ്കാരം

ചൈൽഡ് ഏജ് ആറാമത് കുഞ്ഞുണ്ണി-ചിത്രശലഭം കുട്ടികളുടെ സാഹിത്യപുരസ്കാരത്തിനു വേണ്ടി ചെറുകഥയും കവിതയും ക്ഷണിക്കുന്നു. വെണ്ണിയൂർ എം വിദ്യാധരൻ ക്യാഷ് പ്രൈസും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. കഥ മൂന്ന് പേജിലും കവിത...

കെ പി രാമനുണ്ണിക്ക് കേന്ദ്ര സാഹിത്യഅക്കാദമി അവാര്‍ഡ്

  മലപ്പുറം: ഈ വര്‍ഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മലയാളത്തില്‍ നിന്ന് കെ പി രാമനുണ്ണിക്ക് പുരസ്‌കാരം. അദ്ദേഹം രചിച്ച ദൈവത്തിന്റെ പുസ്തകത്തിനാണ് പുരസ്‌കാരം. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും...

പ്രണയഹരിതകം

അനൂപ് വി. എസ്.നിന്റെ മുടിയിഴകളിൽ മുത്തുകോർക്കാൻ തുടങ്ങിയ വസന്തകാലരാത്രിയിലാണ് ഞാൻ നിന്നെ ചിഹിരോ എന്ന് വിളിച്ചത്. മുടിയിഴകൾ ചേർത്തുവച്ച കറുത്ത നൂലിൽ നിന്റെ മുടിനിറയെ മുത്തുകൾ നിറഞ്ഞുനിന്നു. നീയെഴുന്നേറ്റപ്പോൾ നിലത്തേക്കുവീണ് മുത്തുകൾ നൃത്തം ചെയ്യുമ്പോൾ, അതിൽ ചിലത് നമ്മൾ നിന്ന മട്ടുപ്പാവിൽനിന്ന് താഴേക്ക് തെറിക്കുമ്പോൾ, നിന്റെ ഉള്ളംകൈയിൽ ഒരു മുത്ത് ചേർത്തുവച്ച് എന്റെ കൈത്തലംകൊണ്ട് കോർത്തുപിടിച്ച് കാറ്റുപോലെ വിളിച്ചതാണ്, ചിഹിരോ.നിന്റെ...
spot_imgspot_img