സാഹിത്യം കല രാഷ്ട്രീയം

0
951
alan-paul-varghese-wp

അലൻ പോൾ വർഗീസ്

സാഹിത്യവും രാഷ്ട്രീയവും പ്രത്യയശാസ്ത്രങ്ങളും തമ്മിൽ ബന്ധങ്ങൾ ഉണ്ടോ ? ഈ മൂന്നു സംഗതികളെയും വിഭിന്നമായി നിർത്താൻ കഴിയുമോ ?

ചോദ്യം ഒന്ന് ലളിതം ആക്കിയാൽ സിനിമയെ സിനിമയായും എഴുത്തിനെ എഴുത്തായും കണ്ട് കൂടെ അതിലെ വരികളിൽ , ഡയലോഗുകളിൽ ഒക്കെ കാണുന്ന രാഷ്ട്രീയം, ജാതി തുടങ്ങിയവ നോക്കാതിരുന്നുകൂടെ ?

ഈ ചോദ്യത്തിന് ഒരു ഉത്തരം കണ്ടെത്താൻ ആണ് നമ്മുടെ ശ്രമം

മിഷേൽ ഫൂക്കോയുടെ വാക്കുകൾ ഇങ്ങനെയാണ് എഴുത്തുക്കാരന്റെ രാഷ്ട്രീയത്തിൽ നിന്ന് അവന്റെ കൃതികളെ മാറ്റി നിർത്താൻ കഴിയില്ല. എഴുത്തുകാരന്റെ രാഷ്ട്രീയത്തിൽ നിന്ന് വിഭിന്നമായ ഒന്നല്ല അയാളുടെ കൃതികൾ. എഴുത്തുക്കാരുടെ രാഷ്ട്രീയത്തെ നമ്മൾ എങ്ങനെ കാണുന്നു എന്നതിന് അനുസരിച്ചു ഉള്ള ഒരു ക്രിറ്റിസിസം തന്നെയാണ് ഉണ്ടാകേണ്ടത്. കാരണം കല സാഹിത്യം പ്രത്യയശാസ്ത്രം എന്നിവ പരസ്പരം ബന്ധപ്പെട്ട കാര്യങ്ങൾ ആണ്.

കലയും സാഹിത്യവും അതിന്റെ ശൈശവ ദശ മുതലേ രാഷ്ട്രീയവും പ്രത്യയശാസ്ത്രങ്ങളുമായി ബന്ധം പുലർത്തിയവയാണ്. ആദ്യ കാല സാഹിത്യങ്ങൾ മതങ്ങൾക്ക് വിധേയമായവയായിരുന്നു. വയലാർ അശ്വമേധം എന്ന കവിതയിൽ ഇതിന്റെ ഒരു സൂചന നൽകുന്നുണ്ട്. അത്തരം സാഹിത്യത്തിലെ മേറ്റാഫിസിക്കൽ ഘടകങ്ങൾ മാറ്റി നിർത്തിയാൽ അതിന്റെ പരിപൂർണ്ണമായ ഉദ്ദേശ്യം എന്നത് മതത്തെ പരിപോഷിപ്പിക്കുക എന്നതായിരുന്നു. മതം അന്ന് ഇന്നത്തെ പോലെ ഭരണകൂടത്തിൽ നിന്ന് വേർപെട്ടിരുന്നില്ല എന്നു കൂടി ഓർക്കുക.

ഇത് സാഹിത്യത്തിന്റെ മേന്മ കുറവാണോ ? അല്ലേയല്ല. ചിന്താപരമായി മനുഷ്യന്റെ രാഷ്ട്രീയബോധവും ആസ്വാദനവും ഒരേ പോലെ പ്രവഹിക്കുന്ന ഒന്നാണ്. നല്ല പോലെ വായന ഉള്ളവർ ഒരു പ്രത്യേക ഘട്ടത്തിൽ രാഷ്ട്രീയം സംസാരിച്ചു തുടങ്ങുന്നതും ഇത് കൊണ്ടാണ്.

ഞാൻ ഇത്രയും പറഞ്ഞത് നിരൂപണങ്ങൾ നടത്തുമ്പോൾ കൃതികളുടെ അടിത്തറയും മേൽപ്പുരയും വ്യാകരണം , വാങ്മയ ചിത്രങ്ങൾ എന്നിവയെ അടിസ്‌ഥാനമാക്കി ചെയ്‌താൽ മതിയോ അതോ എഴുതിയ വ്യക്തിയുടെ രാഷ്ട്രീയത്തിന്റെ കോണിൽ കൂടി നോക്കണോ ?  നോക്കണം എന്നാണ് എന്റെ ഉത്തരം. പ്രകൃതിവർണ്ണനയും മറ്റും വരുന്ന റോമന്റിസം അല്ലെങ്കിൽ കാൽപനിക സാഹിത്യത്തിൽ പോലും വരികൾക്ക് ഇടയിൽ പറയാൻ ശ്രമിക്കുന്ന രാഷ്ട്രീയം ഉണ്ട്.

എസ്ര പൗണ്ടിന്റെ കൃതികൾ പ്രത്യേകിച്ചു  Cantos  വായിക്കുന്നവർക്ക് ആ ശൈലിയോടും പ്രയോഗങ്ങളോടും വലിയ ആകർഷണം തോന്നും. എന്നാൽ അതിലെ പല ആശയങ്ങളോടും നിങ്ങൾക്ക് യോജിക്കാൻ പറ്റില്ല. കാരണം ഒരു ഫാസിസ്റ്റ് അനുകൂലി ആണ് എസ്ര. ആ ആശയത്തിന്റെ സ്വാധീനം വരികളിൽ ഉടനീളം നിങ്ങൾക്ക് കാണാം.

സാഹിത്യത്തിനും കലയ്ക്കും  പ്രത്യയശാസ്ത്രങ്ങൾക്കും അതിന്റെ ഒളിച്ചു കടത്തിനും വിഭിന്നമായ നിലനിൽപ് ഉണ്ട്. അരാജകവാദി കവികളും അവരുടെ കവിതകളും അതിന് ഒരു ഉദാഹരണം മാത്രം. എന്നാൽ തങ്ങളുടെ അനാർകിസത്തിന് എതിരെ രൂപപ്പെടുന്ന ചില വ്യവസ്ഥകളെ അഭിസംബോധന ചെയ്യുമ്പോൾ അവരുടെ എഴുത്തിനും രാഷ്ട്രീയം വന്നു തുടങ്ങും.

Reference : Micheal Focoult, The Poetics of Fascism by Paul Morrison, Selected Poems of Ezra Pound

ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ആത്മ ഓൺലൈൻ യുട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ…

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

google-play-logo

 

LEAVE A REPLY

Please enter your comment!
Please enter your name here