തൃശൂര്‍: സാഹിത്യ അക്കാദമി ദേശീയ പുസ്തകോത്സവത്തില്‍ വെച്ച് ഷൈന്‍ ഷൗക്കത്തലിയുടെ ‘കോര്‍പ്പറേറ്റ് കടല്‍’ പ്രകാശിതമാവുന്നു. ഫെബ്രുവരി 3ന് വൈകിട്ട് മൂന്നു മണിയ്ക്ക് ആരംഭിക്കുന്ന പരിപാടിയില്‍ ഡോ. എസ്. കെ വസന്തന്‍, കെ.വി രാമകൃഷ്ണന് പുസ്തകം നല്‍കികൊണ്ട് പ്രകാശന കര്‍മ്മം നിര്‍വഹിക്കും. പൂര്‍ണ്ണ പബ്ലിക്കേഷന്‍ പ്രസാധനം ചെയ്ത പുസ്തകം കെ.എസ് കൃഷ്ണകുമാര്‍ പരിചയപ്പെടുത്തും.