കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ കേരള ഘടകത്തിന്‍റെ സഹകരണത്തോടെ ജനുവരി 29ന് കോഴിക്കോട്ട് ലെനിന്‍ രാജേന്ദ്രന്‍ അനുസ്മരണം സംഘടിപ്പിക്കുന്നു.ചൊവ്വാഴ്ച വൈകിട്ട് അഞ്ചു മണിക്ക് കോഴിക്കോട് കെ.പി കേശവമേനോന്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ലെനിന്‍റെ ആദ്യകാല സിനിമകളില്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച ജലജ, എഴുത്തുകാരായ ഒ.കെ ജോണി, കല്‍പ്പറ്റ നാരായണന്‍, പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി ഡോ.യു ഹേമന്ത് കുമാര്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി കെ ചന്ദ്രന്‍, ചലച്ചിത്ര അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗങ്ങളായ വി.കെ ജോസഫ്, ദീദി ദാമോദരന്‍, മധു ജനാര്‍ദനന്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നു. തുടര്‍ന്ന് ലെനിന്‍ രാജേന്ദ്രന്‍റെ ‘മീനമാസത്തിലെ സൂര്യന്‍’ എന്ന സിനിമ പ്രദര്‍ശിപ്പിക്കും.