കാഞ്ഞങ്ങാട് നെഹ്‌റു കോളേജ് സാഹിത്യവേദി ഓഗസ്റ്റ് 10, 11 തീയതികളില്‍ ചെറുകഥ ശില്പശാല സംഘടിപ്പിക്കുന്നു. കേരളത്തിലെ പ്രൊഫഷനല്‍ ഉള്‍പ്പെടെയുള്ള കോളേജുകളിലെ വിദ്യാര്‍ത്ഥികളില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ട നൂറ് കഥയെഴുത്തുകര്‍ക്കാണ് ക്യാമ്പില്‍ പങ്കെടുക്കാനാവുക. പ്രശസ്തരായ എഴുത്തുകാര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്യുന്ന ക്യാമ്പിലെ മികച്ച അംഗത്തിന് സാഹിത്യവേദി ചെറുകഥാ പുരസ്‌കാരം നല്‍കും. പങ്കെടുക്കാന്‍ താല്പര്യം ഉള്ളവര്‍ സ്വന്തം ചെറുകഥയുടെ കോപ്പി, കോളേജ് സാക്ഷ്യപത്രത്തോടൊപ്പം ഓഗസ്റ്റ് അഞ്ചിന് മുമ്പ് ലഭിക്കുന്ന തരത്തില്‍ അയക്കണം.
വിലാസം:
അംബികാസുതന്‍ മാങ്ങാട്,
ക്യാമ്പ് ഡയറക്ടര്‍,
നെഹ്‌റു കോളേജ് , കാഞ്ഞങ്ങാട്.
ഇമെയില്‍: sahithyavedinasc@gmail.com