Homeസാഹിത്യം
സാഹിത്യം
കവിയുടെ മരണം
ഫലാലു റഹ്മാൻ പുന്നപ്പാലവാതിൽ മലർക്കെ തുറന്നിട്ടിരിക്കുന്നു, ആരോ വരാനുള്ളതുപോലെ.ഇളം തെന്നൽ വീശുന്നുണ്ട്
കാറ്റിൽ പാതിര പൂക്കളുടെ, പാരിജാതത്തിന്റെ സുഖമുള്ള ഗന്ധംനിശായാമങ്ങൾ പതിയെ ഊർന്നു വീഴുന്നു
മിഴികളടഞ്ഞിരിക്കുന്നുനെഞ്ചിൽ ജിബ്രാന്റെ ഭ്രാന്തൻ പാതി മയങ്ങി തുടങ്ങി
ഗ്രാമഫോണിൽ റഫി പതിഞ്ഞ...
‘ഇന്നി’ന്റെ കുമ്പസാരം…
കാർത്തിക ശിവപ്രസാദ്'ഇന്ന്' വകഞ്ഞു നോക്കിയ
വിശ്രമവേളകൾ
തിരക്കുപിടിച്ചതായിരുന്നു.നീതിപീഠങ്ങൾ,
ജീവിതത്തിന്റെ ആരവും വ്യാസവും കൂട്ടിക്കിഴിച്ച് പകുത്തു നൽകുമ്പോൾ
കണ്ണീരുകൊണ്ട് വിശപ്പടക്കാനാവാതെ
'മരവിച്ച' ബാല്ല്യം..കൊടിക്കൂറകളിൽ നിറം മാറ്റി
വംശവും രോഷവും ഭാഗിച്ചെടുത്ത്
നരഭോജികളാവാൻ
മൽസരിക്കുന്നുണ്ട് ചിലർ..രാത്രിയുടെ മൗനമണ്ഡലങ്ങളിൽ
അരിച്ചിറങ്ങുന്ന
നൈമിഷികതയുടെ
അരണ്ട വെളിച്ചം..
അതിൽ,
ഊറിയിറ്റുന്ന ' നാളെ'യെന്ന ഭീതി..സൃഷ്ടിയുടെ വികൃതരൂപം പേറിയ
ചിരിയുടെ ചവറ്റുകൊട്ടകൾ..
അതിൽ...
കടലും കച്ചവടവും കാതലും
വായന
ഡോ. കെ എസ് കൃഷ്ണകുമാർ
സ്നേഹിക്കാൻ മാത്രം അറിയുന്നതിനാൽ ഏറെ പറ്റിക്കപ്പെടുന്നവരുടെ ചരിത്രമാണ് മനുഷ്യജീവിതം എന്ന കഥ. അക്കൂട്ടത്തിൽ ഞാനും പെടുന്നു എന്ന സ്വബോധം ഈയിടെയായി അനുഭവങ്ങളാൽ കൂടുതൽ വളർന്നു. ഒരു പുസ്തക വായന...
റോസിലി ജോയുടെ “കാറ്റേ നീ“ പ്രകാശനത്തിന് ഒരുങ്ങുന്നു
ഡി സി ബുക്സ് പ്രസാധനം ചെയ്യുന്ന റോസിലി ജോയുടെ രണ്ടാമത്തെ ചെറുകഥാ സമാഹാരമായ “കാറ്റേ നീ“ പ്രകാശനത്തിന് ഒരുങ്ങുന്നു. ജൂണ്‍ 2ന് വൈകുന്നേരം 4 മണിക്ക് പ്രശസ്ത സാഹിത്യകാരന്‍ മോഹനവര്‍മ്മ പുസ്തക പ്രകാശനം...
പോസ്റ്റ്‌മോര്‍ട്ടത്തിന് മുന്‍പ്
അപര്‍ണ. എംമുറിച്ചു തൂടങ്ങുന്നതിനു
എന്നെയൊന്ന് കഴുകിയെടുക്കണം.
എന്നെ പൊതിഞ്ഞുവച്ച തൊലി
അത്രയും ഉരിഞ്ഞെടുത്തേക്കൂ,
ചുളിവുകള്‍ വീഴാനനുവദിക്കരുത്
കാലമിത്രയും കാത്തുവച്ചതാണ്.
ചുവന്ന മാംസത്തില്‍ പിണഞ്ഞ്
മുറുകിയ ഞരമ്പുകളേ
അഴിച്ചെടുത്തേയ്ക്കൂ,
മുറിവേല്‍പ്പിക്കരുത് അവയില്‍
സ്വപ്നങ്ങള്‍ സഞ്ചരിക്കുന്നുണ്ടാവും.
തലയോട്ടി പിളര്‍ന്നെന്റെ
മസ്തിഷ്‌കത്തെ
കുപ്പിയിലടച്ചുവയ്ക്കു, കുപ്പി
തുറക്കരുത്
ഓര്‍മകളോടിയൊളിച്ചേയ്ക്കും
അടുത്ത സീസണില്‍ തൂക്കി
വില്‍ക്കാന്‍ കരാറുണ്ട്.
വീര്‍ത്ത് ചത്തിട്ടില്ലാത്ത വൃക്കയും
കരളും മാറ്റെവച്ചേയ്ക്കൂ ,
ജനനേന്ദ്രിയത്തില്‍ തൊട്ടു...
നാടന്‍പ്രേമം
ബിജു. ടി. ആർ പുത്തഞ്ചേരിപഴയ വീട്ടിലേക്ക്
തിരിച്ചെത്തുമ്പോള്‍
വേലിപ്പടര്‍പ്പുകളില്‍ തലനീട്ടിയ
നീലശംഖുപുഷ്പത്തിന്റെ
നേര്‍ത്ത പുഞ്ചിരിയില്‍
വീണ്ടെടുപ്പിന്റെ തിളക്കം കാണാം ...
ഉമ്മറത്തിണ്ണയില്‍ വെച്ച
നീണ്ട വാലുള്ള ഓട്ടുകിണ്ടിയിലെ
തണുത്തവെള്ളം മുഖത്തൊഴിക്കുമ്പോള്‍
ആലസ്യത്തിന്റെ കറുത്തപക്ഷികള്‍
ആകാശത്തേയ്ക്കുയരുന്ന
ചിറകടി കേള്‍ക്കാം...
അടുക്കളയിലെ മേശയ്ക്കു മുകളില്‍
മണ്‍കലത്തിലടച്ചുവെച്ച
മോരുവെള്ളത്തിന്
മരിച്ചുപോയ(തണുത്തു പോയ)
ആത്മവിശ്വാസത്തെ
തൊട്ടുണര്‍ത്താനുള്ള മന്ത്രശേഷിയുണ്ട്.
പിഞ്ഞാണത്തില്‍ വിളമ്പിയ
കുത്തരിച്ചോറും സാമ്പാറും,
ചുട്ടപപ്പടവും പച്ചമുളകിന്റെ
ചമ്മന്തിയും, കാച്ചിയമോരും....
മാതൃത്വത്തിന്റെ...
അദൃശ്യതയുടെ ശേഷിപ്പുകൾ
വായന
റിയാസ് കളരിക്കൽ
എല്ലാ ആട്ടങ്ങളും അനക്കങ്ങളും തൂത്തു തുടച്ച്, ചിലനേരങ്ങളിലെങ്കിലും സ്വയമൊരു ഭൂപടംവരച്ച് ഏകാന്തരാജ്യം പണിയാത്തവരില്ല. അതിർത്തിയിലപ്പോൾ നിശബ്ദത തോക്കേന്തി പാറാവ് നിൽക്കും. ഒരുപക്ഷെ സൂര്യനെ ഏറ്റു വാങ്ങുന്ന അന്തിനേരത്തെ കടലുപോലെ അകമാകെ ചുവന്നു...
ശ്രീജിത്ത് അരിയല്ലൂരിന്‍റെ പുതിയ കവിതാ സമാഹാരം ‘എർളാടൻ’ പ്രകാശനം
ശ്രീജിത്ത് അരിയല്ലൂരിന്‍റെ പുതിയ കവിതാ സമാഹാരം 'എർളാടൻ' പ്രകാശനം ചെയ്യുന്നു. കവിതയുടെ കാർണിവൽ മൂന്നാം പതിപ്പില്‍ വെച്ച് രണ്ടാം ദിവസം(മാർച്ച് 10 ശനി) രാവിലെ പത്ത് മണിക്ക് പട്ടാമ്പി ഗവ: കോളേജില്‍ വെച്ചാണ്...
1976 മാർച്ച് 1
സുജിത്ത് താമരശ്ശേരിനിയമം ആത്മഹത്യ
ചെയ്ത രാത്രിയിലാണ്
എന്റെ കവിത
പൂർത്തിയായത്.പിറവിയെടുക്കുവോളം
വെടിയേറ്റു വീണെങ്കിലും
എന്റെ കവിതയ്ക്ക്
ജീവൻ ഉണ്ടായിരുന്നുരക്തം പുരണ്ട
എന്റെ കവിതയ്ക്ക്
നിലവിളിക്കാൻ
കൂട്ട് അക്ഷരങ്ങളായിരുന്നുവലിച്ചുകീറി ചുരുട്ടിയെറിയാൻ
കൊതിച്ച കാക്കിയ്ക്ക്
എന്റെ കവിത
വർഗ്ഗ പോരാളിയായിരുന്നുഉരുട്ടിയയെടുത്തപ്പോഴും
കാൽവെള്ളയിൽ
ലാത്തി അടിച്ചമർത്തിയപ്പോഴും
എന്റെ കവിത
അതിജീവനത്തിന്റെ
കരുത്തുതേടുകയായിരുന്നുസൂചിമുന ആഴ്ന്നിറക്കിയപ്പോഴും
രോമം പറിച്ചെടുത്തപ്പോഴും
എന്റെ കവിത
ആദിപോരാട്ടത്തിന്റെ
ഓര്മയിലായിരുന്നുസിമെന്റ് ചുമരിന്റെ
ഭിത്തിയിൽ എന്റെ
കവിത രകതം
തുപ്പിയപ്പോൾ
പൊഴിഞ്ഞ പല്ലുകൾ
നിലത്തുനിന്നു
മഹാത്മാവിനെ...
മീശ വരുന്നു ഡി സിയിലൂടെ
വിവാദമായ എസ്. ഹരീഷിന്റെ 'മീശ' ഡി സി ബുക്സ് പ്രസിദ്ധീകരിക്കുന്നു. മാതൃഭൂമിയിൽ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചു വന്നിരുന്ന എസ്. ഹരീഷിന്റെ മീശയിലെ ചില ഭാഗങ്ങൾ അടർത്തിയെടുത്ത് ചില സംഘടനകൾ വിവാദമാക്കിയിരുന്നു. തുടർന്ന്, ഹരീഷ് നോവൽ...


