Homeസാഹിത്യം
സാഹിത്യം
യാത്ര
ദിജില്‍ സികത്തിയെരിയുന്ന മരുഭൂമിയാണെനിക്ക്
തണല്‍മരങ്ങളെക്കുറിച്ച്
ഓര്‍മ്മ നല്‍കിയത്
എന്റെ യാത്രയുടെ ഗതിതെറ്റിയെന്നറിഞ്ഞത്.
സ്വപ്‌നങ്ങളുടെ തലചുമടുമേന്തി
വേനലുരുക്കിയ പൂഴിമണ്ണില്‍
ദിക്കറിയാതെ ഉഴലുന്ന യാത്രികന്‍, ഞാന്‍
ഇനിയൊരു മരീചികയെനിക്കുവേണ്ട
ഇനിയൊരു മഴവേണം, മണ്ണിനടിയിലൊളി-
പ്പിച്ച സ്വപ്‌നത്തില്‍ വേരുകളില്‍
ഊര്‍ജ്ജം നിറയ്ക്കുവാന്‍....ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835...
യാഥാർത്ഥ്യങ്ങൾ പറഞ്ഞ കവിതകൾ
പുസ്തകപരിചയംമുഹമ്മദ് നാഫിഹ് വളപുരംകവിതകൾ പലപ്പോഴും പ്രണയം, പ്രകൃതി, സൗഹൃദം തുടങ്ങി സൗന്ദര്യ സങ്കല്പ വരികളിൽ മാത്രം ഒതുങ്ങിക്കൂടാറുണ്ട്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി കാലോചിതമായ വിഷയങ്ങളിലൂടെ സാമൂഹിക സംഭവങ്ങളിലൂടെ സഞ്ചരിക്കുകയാണ് ജംഷിദ സമീറിൻ്റെ...
പറയനാർപുരത്തെ തിരിച്ചരിത്രനിർമ്മിതി
വായന
അജിൻ.ജി.നാഥ്
ദളിത് വൈജ്ഞാനികത എന്ന പദം നാം ചർച്ച ചെയ്യാൻ തുടങ്ങിയിട്ട് അധികകാലമായിട്ടില്ല; കാണുന്നീലൊരക്ഷരവും എൻ്റെ വംശത്തെ പറ്റി എന്ന പ്രരോദനത്തിനും അധികകാലമായിട്ടില്ല. ഈ രണ്ട് കാലങ്ങളേയും കൂട്ടിവായിക്കുമ്പോഴാണ് ചില മനുഷ്യർ അവരുടെ പ്രവർത്തനത്തിലൂടെ...
മാതൃഭൂമി അക്ഷരോത്സവം നാളെ മുതല്‍
തിരുവനന്തപുരം: അക്ഷരങ്ങളുടെയും ആശയങ്ങളുടെയും സഫലമായ സംവാദങ്ങളുടെയും സംഗമമൊരുക്കുന്ന മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം ജനുവരി 31 മുതൽ ഫെബ്രുവരി മൂന്നുവരെ തിരുവനന്തപുരത്ത് നടക്കും. കനകക്കുന്ന് കൊട്ടാരത്തിലെ അഞ്ചു വേദികളിലായാണ് അക്ഷരോത്സവം നടക്കുക. അക്ഷരോത്സവത്തിന്റെ രണ്ടാംപതിപ്പാണ്...
വാക്കിന്റെ ഞരമ്പിൽ രക്തം തിളയ്ക്കുമ്പോൾ
പുസ്തകപരിചയംഷാഫി വേളം
ജീവിതാനുഭവങ്ങളെ ഭാഷയിലേക്കു പകർത്തുന്നതിന്റെ നക്ഷത്രതിളക്കമാണ് യുവപ്രതിഭകളിൽ ശ്രദ്ധ അർഹിക്കുന്ന മൊയ്തു തിരുവള്ളൂരിന്റെ 'ജീവനറ്റ രണ്ടു വാക്കുകൾ'. ന്യൂനീകരണത്തിന്റെ രസതന്ത്രമാണ് കവിതയിൽ നിയലിക്കുന്നത്.
പ്രതലവിസ്തീർണ്ണമല്ല, ആഴമാണ് മുഖ്യമെന്ന് കവി തിരിച്ചറിയുന്നു.
തീവ്രമായ ചിന്തകൾ മനസ്സിനെ വേട്ടയാടുമ്പോൾ...
‘ബര്‍ശല്’ പ്രകാശനത്തിനൊരുങ്ങുന്നു
കെ.എസ് രതീഷിന്റെ കഥാസമാഹാരം 'ബര്‍ശല്' പ്രകാശനത്തിനൊരുങ്ങുന്നു. കരിമണല്‍ ഖനനത്തിനെതിരെ ഒരു നാട് സമരം പ്രഖ്യാപിച്ചിരിക്കുന്ന ആലപ്പാട് തീരത്തെ സമരപ്പന്തലില്‍ വെച്ച് ഡിസംബര്‍ 9ന് വൈകിട്ട് 4 മണിയ്ക്ക് പുസ്തകം പ്രകാശനം ചെയ്യും. ഒരു മത്സ്യതൊഴിലാളി അന്നേ...
എഴുത്തുകള്‍ ക്ഷണിക്കുന്നു
ദൃശ്യകലയുമായി ബന്ധപ്പെട്ട ലേഖനങ്ങള്‍, ചിത്ര പ്രദര്‍ശന വിശകലനങ്ങള്‍, സ്വന്തം കലയെ കുറിച്ചോ കലാജീവിതാനുഭവങ്ങളെ കുറിച്ചോ ഉള്ള എഴുത്തുകള്‍ എന്നിവ ചിത്ര വാര്‍ത്തയിലേക്ക് അയക്കാം. കൂടാതെ വായനക്കാര്‍ക്ക് തങ്ങളുടെ പ്രതികരണങ്ങളും നിര്‍ദേശങ്ങളും എഴുതാനും അവസരമുണ്ട്....
പ്രണയഹരിതകം
അനൂപ് വി. എസ്.നിന്റെ മുടിയിഴകളിൽ
മുത്തുകോർക്കാൻ തുടങ്ങിയ
വസന്തകാലരാത്രിയിലാണ്
ഞാൻ നിന്നെ
ചിഹിരോ എന്ന് വിളിച്ചത്.
മുടിയിഴകൾ ചേർത്തുവച്ച
കറുത്ത നൂലിൽ
നിന്റെ മുടിനിറയെ
മുത്തുകൾ നിറഞ്ഞുനിന്നു.
നീയെഴുന്നേറ്റപ്പോൾ
നിലത്തേക്കുവീണ്
മുത്തുകൾ നൃത്തം ചെയ്യുമ്പോൾ,
അതിൽ ചിലത്
നമ്മൾ നിന്ന മട്ടുപ്പാവിൽനിന്ന്
താഴേക്ക് തെറിക്കുമ്പോൾ,
നിന്റെ ഉള്ളംകൈയിൽ
ഒരു മുത്ത് ചേർത്തുവച്ച്
എന്റെ കൈത്തലംകൊണ്ട് കോർത്തുപിടിച്ച്
കാറ്റുപോലെ വിളിച്ചതാണ്,
ചിഹിരോ.നിന്റെ...
‘ഇന്നി’ന്റെ കുമ്പസാരം…
കാർത്തിക ശിവപ്രസാദ്'ഇന്ന്' വകഞ്ഞു നോക്കിയ
വിശ്രമവേളകൾ
തിരക്കുപിടിച്ചതായിരുന്നു.നീതിപീഠങ്ങൾ,
ജീവിതത്തിന്റെ ആരവും വ്യാസവും കൂട്ടിക്കിഴിച്ച് പകുത്തു നൽകുമ്പോൾ
കണ്ണീരുകൊണ്ട് വിശപ്പടക്കാനാവാതെ
'മരവിച്ച' ബാല്ല്യം..കൊടിക്കൂറകളിൽ നിറം മാറ്റി
വംശവും രോഷവും ഭാഗിച്ചെടുത്ത്
നരഭോജികളാവാൻ
മൽസരിക്കുന്നുണ്ട് ചിലർ..രാത്രിയുടെ മൗനമണ്ഡലങ്ങളിൽ
അരിച്ചിറങ്ങുന്ന
നൈമിഷികതയുടെ
അരണ്ട വെളിച്ചം..
അതിൽ,
ഊറിയിറ്റുന്ന ' നാളെ'യെന്ന ഭീതി..സൃഷ്ടിയുടെ വികൃതരൂപം പേറിയ
ചിരിയുടെ ചവറ്റുകൊട്ടകൾ..
അതിൽ...
മഞ്ചേരി ‘കല’ സംഘടിപ്പിക്കുന്ന സാഹിത്യ ക്യാമ്പ്
കേരള ആർട്ട് ആൻറ് ലിറ്ററേച്ചർ അക്കാഡമി (കല) മഞ്ചേരിയുടെ ആഭിമുഖ്യത്തിൽ മഞ്ചേരി ആകാശവാണിയുടെ സഹകരണത്തോടെ 2020 ജനുവരി ആദ്യവാരത്തിൽ സംഘടിപ്പിക്കുന്ന സാഹിത്യ ക്യാമ്പിലേക്ക് രചനകൾ ക്ഷണിക്കുന്നു. കഥ കവിത എന്നീ മേഖലകളിലെ പുതിയ...


