HomeTHE ARTERIASEQUEL 116വാക്കിന്റെ ഞരമ്പിൽ രക്തം തിളയ്ക്കുമ്പോൾ

വാക്കിന്റെ ഞരമ്പിൽ രക്തം തിളയ്ക്കുമ്പോൾ

Published on

spot_imgspot_img

പുസ്തകപരിചയം

ഷാഫി വേളം

ജീവിതാനുഭവങ്ങളെ ഭാഷയിലേക്കു പകർത്തുന്നതിന്റെ നക്ഷത്രതിളക്കമാണ് യുവപ്രതിഭകളിൽ ശ്രദ്ധ അർഹിക്കുന്ന മൊയ്തു തിരുവള്ളൂരിന്റെ ‘ജീവനറ്റ രണ്ടു വാക്കുകൾ’. ന്യൂനീകരണത്തിന്റെ രസതന്ത്രമാണ് കവിതയിൽ നിയലിക്കുന്നത്.
പ്രതലവിസ്തീർണ്ണമല്ല, ആഴമാണ് മുഖ്യമെന്ന് കവി തിരിച്ചറിയുന്നു.

തീവ്രമായ ചിന്തകൾ മനസ്സിനെ വേട്ടയാടുമ്പോൾ രൂക്ഷമായ ചിന്തകളുണ്ടാവുമെന്ന യാഥാർത്യത്തിലേക്കാണ് കവിതകളെല്ലാം ഒഴുകുന്നത്. വിഷയ വൈവിധ്യം കൊണ്ട് സമ്പന്നമാണ് ഈ കവിതാ സമാഹാരം. പേരക്ക ബുക്ക്സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത് .നമ്മുടെ ജീവിതാനുഭവങ്ങളുമായി പ്രത്യേകിച്ച് പ്രണയവും സ്നേഹവും ദുരിതങ്ങളും എല്ലാം അടങ്ങുന്ന മനുഷ്യാനുഭവങ്ങളാണ് കവി വിഷയമാക്കുന്നത്. തന്നെയുലച്ചവയൊക്കെ കവിതയായ് വിവർത്തനം ചെയ്തു സ്വയം പ്രതിരോധം തീർക്കുന്ന എഴുത്തുകാർക്കൊപ്പം കവി ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു.

അനുഭവങ്ങളുടെ എല്ലാ തലങ്ങളെയും സ്പർശിച്ചു കൊണ്ട് സഞ്ചരിക്കുമ്പോൾ ജീവിത പരിസരങ്ങളുടെ എല്ലാ സൂക്ഷ്മാംശങ്ങളും കവിതയുടെ വീഞ്ഞുപെട്ടിയിൽ ഒളിഞ്ഞു കിടക്കുന്നത് കാണാം. കവിതകളെല്ലാം തന്നെ സവിശേഷവും ശക്തവുമാണ്
ഒന്നിലേക്ക് ഒടുങ്ങാതെ വ്യത്യസ്ത ശാഖയായി  അർത്ഥങ്ങളുടെ വിവിധ മാനങ്ങളിൽ പൂക്കുന്ന രീതിയാണ് കവിതകൾക്കുള്ളത്.

‘സ്നേഹ ഭൂമി, മുറിവ്’ എന്നീ കവിതകൾ ജീവിതത്തിന്റെ  സങ്കീർണ്ണതയിലേക്ക് തുറന്നുവെച്ച കവിതയുടെ കളങ്കമില്ലാത്ത കുഞ്ഞിളം കണ്ണുകളാണ്

“പെറ്റവർ പോലും  കളിമണ്ണായി തീരും
അത് കൊണ്ട് തന്നെ
മണ്ണും മനുഷ്യനും പണ്ടേ പ്രണയത്തിലാണ്”എന്ന വരികളിലുണ്ട് മണ്ണും മനുഷ്യനും തമ്മിലുള്ള ബന്ധം എത്രത്തോളം കെട്ടുപിണഞ്ഞുകിടപ്പുണ്ട് എന്നത്.പ്രകൃതിയും മനുഷ്യനും തമ്മിലുളള സവിശേഷവും സൂക്ഷ്മവുമായ യാഥാർത്യങ്ങളെയാണ് ഭാഷയിൽ കൊത്തിവെക്കുന്നത്. ഈ കവിതയിൽ മരണം നഷ്ടപ്പെടുത്തുന്ന ജീവിത മാത്രകളെ ചെറിയ ചെറിയ വരികളിൽ സമർത്ഥമായി ഇഴ ചേർത്തിരിക്കുന്നു. മനുഷ്യന്റെ പ്രകൃതി ചൂഷണത്തിൽ മനം നൊന്തു വേവുന്ന ഒരു മനുഷ്യനെ നമുക്ക് ഈ സമാഹാരത്തിൽ കാണാം. ‘ബാക്കി പത്രം’ എന്ന കവിത സ്നേഹവും കാരുണ്യവും വറ്റി പോകുന്നതിനെക്കുറിച്ച് വേവലാതി കൊള്ളുന്നു.

“വിലയറിയുന്നേരം
വില കൊടുത്താൽ
വാങ്ങാൻ കഴിയാതെയാവും ”
എന്ന കാഴ്ചയാണ്
‘മൂല്യ വരകളെ ‘ ഹൃദ്യമായ ഒരാവിഷ്കാരമാക്കുന്നത്

“കരിയും പുക പടലങ്ങളും പുരണ്ട
കാർമേഘങ്ങൾ
അധികകാലം വാഴാറില്ല”
‘കഥ പറയുന്ന ഗസ്സയിൽ’ തിരിച്ചറിവിന്റെ തീയാണ്  ആളുന്നത്.
ഭീതിയുടെ നിഴലിൽ ജീവിക്കേണ്ടി വരുന്ന
ജീവിതമെന്ന സന്ത്രാസത്തിലൂടെ കടന്നുപോകുന്ന വരോടുള്ള ഐക്യപ്പെടൽ കൂടിയാണിത്

“പ്രയാസങ്ങളുടെ കരിനാഗങ്ങൾ
മുളപൊട്ടുമ്പോൾ
നിദ്രയാണെന്റെ അഭയ കേന്ദ്രം “

‘നിദ്രയുടെ കെണികൾ ‘ ആത്മ സംഘർഷങ്ങളിലൂടെ കടന്നുപോകുമ്പോഴുള്ള മനുഷ്യന്റെ അതിജീവനമാണ് അടയാളപ്പെടുത്തുന്നത്.
കണ്ണ് നിറഞ്ഞു മനസ്സു കലങ്ങി മാത്രം വായിക്കാനാകുന്ന കവിതകളുമുണ്ടിതിൽ.
എല്ലാ പ്രണയവും ആരംഭിക്കുന്നത് ശൂന്യതയിൽ നിന്നാണെന്ന് ‘പ്രണയാരംഭം’ എന്ന കവിത കുറിച്ചിടുന്നു. ശൂന്യതയിൽ നിന്നാണ് എല്ലാത്തിന്റെയും പിറവി എന്നത് കൊണ്ടാകണം ഈ സമാഹാരം ശുന്യതയെക്കുറിച്ചാണ് വാചാലമാകുന്നത്.
വായനയുടെ അതിമാധുര്യമാണ് ‘ ജീവനറ്റ വാക്കുകളിൽ ‘നിറ സമൃദ്ധിയോടെ വിടരുന്നത്.

“ക്രൂരതകളുടെ ഫാസിസത്തിന്റെ വിഷവിത്തുകൾ വിളവെടുത്ത
വഴികളിൽ നിന്ന്
പൈതൃകത്തിന്റെ മനോഹാരിത ശൂന്യമായിരിക്കുന്നു. “

‘ഊഷര ഭൂമിയിൽ ‘ വിങ്ങുന്നത് ചങ്കിടിപ്പിന്റെ അസ്വസ്ഥതകളാണ്.’ കടമകളേറിയ കടമേരിയിൽ ‘ ജീവിതത്തെ ഈ നിലയിൽ എത്തിച്ചവരോടുള്ള കടപ്പാടാണ് വിളിച്ചോതുന്നത്. ഓർമയുടെ അടരുകൾ തന്നെയാണ്  ഈ കവി ഹൃദയോർജ്ജമായി സ്വീകരിക്കുന്നത്

“നിനക്കു വേണ്ടി
വെളിച്ചം പകർന്ന്
മിന്നിമിന്നി ആനന്ദ ന്യത്തമാടുകയാണ്”

‘രാത്രിയുടെ കിന്നാരം’ എന്ന കവിതയിൽ ഇരുട്ടിന്റെ വെളിച്ചം നൽകുന്ന മിന്നാമിനുങ്ങുകൾ രാത്രിയെ എത്ര മാത്രം മനോഹരമാക്കുന്നുവെന്നാണ് വരച്ചിടുന്നത്. ചെറിയ ജീവിത മുഹൂർത്തങ്ങളിൽ നിന്ന് വലിയ പ്രാപഞ്ചിക സത്യം കണ്ടെടുക്കുന്നുണ്ട് കവി. നിസ്സാരമെന്ന് കരുതി ഒന്നിനേയും അവഗണിക്കരുതെന്നാണ് ഈ കവിത പറയാതെ പറയുന്നത്. ജീവിതത്തിനു പോലും മഹത്തായൊരർത്ഥമുണ്ടെന്നാണ്. ‘ഉമ്മക്കൊരു കത്ത്’ എന്ന തലക്കെട്ട് തന്നെ മലയാളത്തിലെ മനോഹരമായൊരു ഉമ്മക്കവിതയാണ്. “ഉമ്മയോടുള്ള പ്രണയമാണെന്റെ വരികളും വരകളും ഉമ്മ നൽകിയ ജീവനാണ് എന്നെ മനുഷ്യനാക്കിയത്” ‘ഉമ്മയോർമകളിൽ’ ശുദ്ധ പ്രണയത്തിന്റെ ഒരു ഇമേജറിയായി വായനക്കാരന്റെ മനസ്സിൽ അറിയാതെ ഇടം നേടുന്നു. ഉമ്മയെ പറയുന്നിടത്ത് ഉപ്പയെ പറയാനും കവി മറക്കുന്നില്ല.”വീടിന്റെ ദീപമാണുപ്പ” എന്നൊക്കെ എഴുതിപ്പോകുന്ന ഈ കവി ചെന്നെത്തിയ ചക്രവാളങ്ങൾക്കപ്പുറത്ത് ആരും പോകാത്ത ഇടങ്ങളെയാണ് കണ്ടെടുക്കുന്നത്. കണ്ടും കേട്ടറിഞ്ഞും തൊട്ടറിഞ്ഞ വഴികളിലൂടെ കവി
നടത്തുന്ന സഞ്ചാരങ്ങളുടെ ആകെത്തുകയാണ് ഈ കവിതാ സമാഹാരം.
തെളിമയുമുള്ള വാക്കിലും ആഖ്യാനത്തിലും ശ്രദ്ധേയാണ് ഈ പുസ്തകം.
പ്രാദേശിക സംസ്കൃതിയുടെ വൈവിധ്യ പൂർണ്ണമായ അടരുകളെയാണ് ചേർത്തു നിർത്തുന്നത്. ഓരോ കവിതയിലും അർത്ഥവും ആഴവും നിറഞ്ഞ ആവിഷ്കാരമായി മനുഷ്യന്റെ വിങ്ങലുകൾ ഒപ്പിയെടുക്കുന്നുണ്ട്. ഉള്ളിലെ ലോകത്തിന്റെ ഇരുളും വെളിച്ചവും ഉയർച്ചയും താഴ്ചകളും ഓരോ കവിതയിലും കവി വെളിപ്പെടുത്തുന്നു. അവയ്ക്ക് കാലവും പരിസരവുമായി അഭ്യേതമായ ബന്ധമുണ്ടെന്ന് അനുവാചകർ തിരിച്ചറിയുന്നു.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

കാതലിന്റെ കാതല്‍

അഭിമുഖം ജിയോ ബേബി / ഗോകുല്‍ രാജ്‌ ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൺ എന്ന സിനിമയുടെയും കാതൽ എന്ന സിനിമയുടെയും ക്ലൈമാക്സ്‌ നിൽക്കുന്നത്...

ജലം, തീ, അവയുടെ മർമ്മരങ്ങൾ

ആത്മാവിന്റെ പരിഭാഷകള്‍ (സിനിമ, കവിത, സംഗീതം) Part-2 ഭാഗം 38 ഡോ. രോഷ്നി സ്വപ്ന 𝗼𝗳 𝘁𝗵r𝗲𝗲 𝗼𝗿 𝗳𝗼𝘂𝗿  𝗶𝗻 𝗮 𝗿𝗼𝗼𝗺 𝘁𝗵𝗲𝗿𝗲 𝗶𝘀...

കാറ്റിന്റെ മരണം

(ക്രൈം നോവല്‍) ഡോ. മുഹ്‌സിന കെ. ഇസ്മായില്‍ അദ്ധ്യായം 26 “വർഷ എന്നല്ലേ നിങ്ങളുടെ പേര്? നിങ്ങൾക്കിന്നു ഡ്രാമ കാണാൻ പറ്റില്ല.” “ അതെന്താ?” “...

പ്രണയം പൂക്കുന്ന ഇടവഴികൾ

(പുസ്തകപരിചയം) ഷാഫി വേളം മൗനം പാലിക്കുന്നവർ പെരുകുന്ന കാലത്ത് വിളിച്ചു പറയാൻ മടിക്കാത്ത  ശബ്ദങ്ങളാണ് ഖുത്ബ് ബത്തേരിയുടെ "മാഞ്ഞു പോകുന്ന അടയാളങ്ങൾ" എന്ന ...

More like this

കാതലിന്റെ കാതല്‍

അഭിമുഖം ജിയോ ബേബി / ഗോകുല്‍ രാജ്‌ ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൺ എന്ന സിനിമയുടെയും കാതൽ എന്ന സിനിമയുടെയും ക്ലൈമാക്സ്‌ നിൽക്കുന്നത്...

ജലം, തീ, അവയുടെ മർമ്മരങ്ങൾ

ആത്മാവിന്റെ പരിഭാഷകള്‍ (സിനിമ, കവിത, സംഗീതം) Part-2 ഭാഗം 38 ഡോ. രോഷ്നി സ്വപ്ന 𝗼𝗳 𝘁𝗵r𝗲𝗲 𝗼𝗿 𝗳𝗼𝘂𝗿  𝗶𝗻 𝗮 𝗿𝗼𝗼𝗺 𝘁𝗵𝗲𝗿𝗲 𝗶𝘀...

കാറ്റിന്റെ മരണം

(ക്രൈം നോവല്‍) ഡോ. മുഹ്‌സിന കെ. ഇസ്മായില്‍ അദ്ധ്യായം 26 “വർഷ എന്നല്ലേ നിങ്ങളുടെ പേര്? നിങ്ങൾക്കിന്നു ഡ്രാമ കാണാൻ പറ്റില്ല.” “ അതെന്താ?” “...