Homeസാഹിത്യം

സാഹിത്യം

സ്നേഹ ‘പ്രവാചകൻ’ ഓർമ്മയായിട്ട് 87 വർഷങ്ങൾ

നിധിൻ. വി. എൻ"ഉരുകി, രാത്രിയോട് രാഗങ്ങൾ പാടുന്ന,പാഞ്ഞൊഴുകുന്ന ഒരരുവിയാകുക.അത്യധികമായ ഹൃദയ മൃദുലതയുടെവേദനയറിയുക.സ്നേഹത്തെക്കുറിച്ചുള്ള നിങ്ങളുടെസ്വന്തം ധാരണയാൽ മുറിവേൽക്കുക.അങ്ങനെ പൂർണ്ണ മനസ്സോടുംഹർഷവായ്പ്പോടും ചോരയൊഴുക്കുക".ലോകത്തിന്റെ ആകുലതകളെ മുഴുവൻ സ്നേഹസ്പർശം കൊണ്ട് മായ്ച്ചുകളയുന്ന പ്രവാചകന്റെ വാക്കുകളാണിത്. സമൂഹം അടിച്ചേൽപ്പിക്കുന്ന...

ആൽത്തണൽ

സ്മിത ഒറ്റക്കൽപാതവക്കിലെ അരയാൽ വിജനത ഇഷ്ടപ്പെടുന്നില്ല......വിരുന്നു വന്നതാണെങ്കിലും ദേശാടനക്കിളി തിരിച്ചറിവിൽ പരാതികളുടെ കൊടും ചൂടിലും കൃഷ്ണവേണുവിൽ ലയിച്ചിരുന്നു..... ഒരിക്കലും പരിഭവിക്കാത്ത ആലിലക്കാറ്റ് രുചിച്ച് യാത്ര മറന്നിരിക്കാം....ജിവിത ഭാണ്ഡം ജഢാരൂപ വേരിൽ നിശബ്ദം താങ്ങി വെച്ച യാത്രികൻ..... സങ്കടങ്ങൾ ബോധി തണലിൽ വച്ച് പ്രാർത്ഥനാനിരതരമായി....എവിടെയൊക്കയോ വച്ച് ഒറ്റപ്പെട്ടവൻ അരയാൽ ചുറ്റിൽ ഈശ്വരനെത്തേടി.....പ്രണയം പൂത്തുലഞ്ഞ വസന്തങ്ങൾക്ക് ആൽത്തറ തണൽ മെത്ത ഒരുക്കുന്നു....വിസ്മയങ്ങളിൽ ആകാശവും ഭൂമിയും മത്സരിക്കുമ്പോൾ അനുഭവങ്ങൾ മണ്ണിലേക്കെഴുതിയിട്ട് അതികായകനായി അരയാൽ.....ജീർണതകൾ...

കവിയെവിടെ

ഉനൈസ് വട്ടപ്പറമ്പൻമേശപ്പുറത്ത് പേന മരവിച്ചിരിക്കുകയാണ്.. മഷിയെല്ലാം ആരോ തട്ടിമറിച്ചിട്ടിട്ടുണ്ട്.. നീരുവറ്റിയ ഒരു പുഴയെ ഓർമ്മിപ്പിക്കും വിധം അവ ഉണങ്ങിപ്പോയിരിക്കുന്നു..ഇപ്പോളയാൾ മഴ നനയാറില്ല.. കുന്നിൻ ചെരുവിലേക്കും നദിക്കരയിലേക്കും വരാറില്ല.. മാവിൻ കൊമ്പിലെ ഇണക്കിളികളെയും പാടെ മറന്നിരിക്കുന്നു..കുറച്ച് നാളായ് കവിഹൃദയം ചത്തിരിപ്പാണ്.. ചിന്തകൾ വേരിറങ്ങാൻ പ്രയാസപ്പെടുന്നു..അയാൾ എഴുതിയിരുന്ന ചുവരുകളെ കടലാസ് കഷ്ണങ്ങളെ ചിതല് മോഷ്ടിക്കുകയാണ്..ഇനി നിങ്ങൾ മലമുകളിലേക്ക് ചെല്ലണം.. താഴെ പ്രകൃതിയുടെ അനന്തതയിലേക്ക് നോക്കി കൂവി വിളിക്കണം.. നദിക്കരയിലേക്ക് ചെല്ലണം അടിത്തട്ടിലൊന്ന് മുങ്ങിനിവരണം..പതിയെ കാറ്റ് വീശിതുടങ്ങുമ്പോൾ നിങ്ങൾക്കൊരശരീരി കേൾക്കാം.. കാതോർക്കുക പ്രകൃതിയുടെ കവിതയാണത്..ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) 8086451835 (WhatsApp)

വായനയില്‍ വിരിയുന്ന ജീവന്റെ ചില്ലകള്‍

നിധിന്‍.വിഎന്‍“വായിച്ചാല്‍ വളരും വായിച്ചില്ലേലും വളരും വായിച്ചുവളര്‍ന്നാല്‍ വിളയും വായിക്കാതെ വളര്‍ന്നാല്‍ വളയും!” എന്ന്  കുഞ്ഞുണ്ണി മാഷ്‌ വായനയുടെ പ്രാധാന്യത്തെ ഓര്‍മ്മപ്പെടുത്തുന്നു.ഇന്ന് വായനാദിനം. “വായിച്ചു വളരുക; ചിന്തിച്ച് വിവേകം നേടുക” എന്ന് കുട്ടികളോട് ആഹ്വാനം ചെയ്ത പി.എന്‍ പണിക്കരുടെ ചരമവാര്‍ഷികമാണ്...

ഭാവനാത്മകമായ ദ്വീപ്

പുസ്തകപരിചയംഷാഫി വേളംപല വിതാനങ്ങളിലൂടെ മുന്നോട്ടുപോകുന്ന ഒരു കുഞ്ഞു പ്രണയകഥ അതാണ് ഹൈറ സുൽത്താൻ 'ദ്വീപ്' (ഒരു ഭൂതത്തിന്റെ പ്രണയ കഥ) എന്ന പുസ്തകത്തിലൂടെ അനുവാചകരോട് പറയുന്നത്. ആഖ്യാന വ്യതിരിക്തത കൊണ്ട് വേറിട്ടു നിൽക്കുന്ന...

മുടിമരം

അനശ്വര. എമറവിരോഗമാണോ? ആദ്യമായണിഞ്ഞ കുട്ടിപ്പാവാടയുടെ നിറം, 'കൂട്ടി'നോടു പിണങ്ങിയതിന്റ കാരണം, പങ്കുവച്ച സമ്മാനം, അമ്മയുടെ മണം, അച്ചന്റെ വിയർപ്പ്... ഒന്നും ഓർമ്മയിലില്ല.ആദ്യമായവന്റെ കണ്ണുകളിലേക്ക് ഒളിഞ്ഞുനോക്കിയതോ? ഒരിക്കലവൻ 'എന്നെ' ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ 'എനിക്കും' എന്നുപറഞ്ഞതിന്റെ പൊരുൾ...മുടി കുന്നുപോലെ കൊഴിഞ്ഞ പ്രായത്തെ ഞാൻ മറന്നിട്ടില്ല. അവ നഷ്ടപ്പെടുത്താതെ മരച്ചുവട്ടിൽ കുഴിച്ചിടുമ്പോൾ ഓർത്തു; ഓർമ്മയുടെ അവശേഷിപ്പുകൾ മുടിമരമായി...

എന്‍.എന്‍. കക്കാട് , കവിതയില്‍ പുതുവഴിക്കാരന്‍

നിധിന്‍ വി.എന്‍.മലയാള കവിതയുടെ ശക്തിയും സൗന്ദര്യവും അടയാളപ്പെടുത്തിയ കവിയാണ്‌ എന്‍.എന്‍. കക്കാട്. ആധുനിക കവികളില്‍ പ്രമുഖനാണ് ഇദ്ദേഹം. നാരായണന്‍ നമ്പൂരി കക്കാട് എന്ന എന്‍.എന്‍ കക്കാട് കാന്‍സര്‍ രോഗം വന്ന് വേദനയുടെ കയ്പ്പുനീര്‍കുടിച്ചിറക്കുന്ന...

പുലർച്ചെ മുറിയിൽ സംഭവിക്കുന്നത്….

ആദിൽ മഠത്തിൽ1 സ്വപ്നത്തിനും ഉണർച്ചക്കുമിടക്ക് അവളെ നഷ്ട്ടപ്പെട്ടു കിടക്കുമ്പോൾ മൊബൈൽ റിംങ് ചെയ്യുന്നു.വിദൂരതയിൽ നിന്നുള്ള അവളുടെ ഒച്ചക്ക് കാതടുപ്പിക്കുമ്പോൾ ജനൽ വെളിച്ചത്തിൽ മുറിയിലെ ഇരുട്ടു നുരമ്പുന്നു.നക്ഷത്രങ്ങളൊക്കെയും അണഞ്ഞിരിക്കുന്നു.2 ഇരുണ്ട ഗർത്തത്തിൽ വീണൊടുങ്ങി ഉറക്കം. പുലരുന്നതും കാത്ത് കിടക്കുമ്പോൾ -അഗാധതയിൽ നിന്നും കേൾക്കുന്നു അവളുടെ നിലവിളി.വെളിച്ചത്തിന്റെ കണ്ണുകൾ ജനാലയിലൂടെ തുറിച്ചു നോക്കവെ.3 പതിഞ്ഞ കാലടികൾ തണുത്ത...

ചിരിയുടെ തമ്പുരാൻ, ചിന്തയുടെയും

നിധിൻ.വി.എൻ“ഇവിടെ കാണുന്ന ചിരിയും കണ്ണീരും ഒരുപോലെ മിഥ്യയാണെന്നിരിക്കെ എന്തിനു ചിരിക്കാതിരിക്കണം” എന്നു ചിന്തിച്ച എഴുത്തുകാരനാണ് സഞ്ജയന്‍. 1903 ജൂണ്‍ 13-നു തലശ്ശേരിക്കടുത്ത് ജനിച്ച മൂര്‍കോത്തു രാമനുണ്ണി നായരുടെ തൂലികാനാമമാണ് സഞ്ജയന്‍. കുഞ്ചന്‍നമ്പ്യാര്‍ക്കുശേഷം കേരളം...

കളവും ജീവിതവും

സന്ധ്യ ഇ.ഒരു പക്ഷേ, നീ പറഞ്ഞതു മുഴുവന്‍ കളവായ്‌ക്കോട്ടെ പക്ഷേ ആ നിമിഷങ്ങളില്‍ ജീവിച്ചത്ര ഈയായുസ്സു മുഴുവന്‍ ഞാന്‍ ജീവിച്ചിട്ടില്ലനിന്റെ വാക്കുകളാവുന്ന അമൃതുപോലെ മറ്റൊന്നും ഞാന്‍ നുകര്‍ന്നിട്ടില്ല.ആ നിമിഷങ്ങളില്‍ വീണു മരിച്ചുപോകണേയെന്നു മറ്റൊരിക്കലും ഞാനാഗ്രഹിച്ചിട്ടില്ല ചില കളവുകളിലാണ് ജീവിതം മുന്നോട്ടു പോകുന്നതെന്ന് പ്രണയത്തെപ്പോലെ തീവ്രമായി മറ്റൊന്നും പഠിപ്പിച്ചിട്ടില്ല.ചിത്രീകരണം:...
spot_imgspot_img