ആൽത്തണൽ

0
298

സ്മിത ഒറ്റക്കൽ

പാതവക്കിലെ
അരയാൽ വിജനത
ഇഷ്ടപ്പെടുന്നില്ല……

വിരുന്നു വന്നതാണെങ്കിലും
ദേശാടനക്കിളി
തിരിച്ചറിവിൽ
പരാതികളുടെ കൊടും ചൂടിലും
കൃഷ്ണവേണുവിൽ
ലയിച്ചിരുന്നു…..
ഒരിക്കലും പരിഭവിക്കാത്ത
ആലിലക്കാറ്റ് രുചിച്ച്
യാത്ര മറന്നിരിക്കാം….

ജിവിത ഭാണ്ഡം
ജഢാരൂപ വേരിൽ
നിശബ്ദം താങ്ങി വെച്ച
യാത്രികൻ…..
സങ്കടങ്ങൾ
ബോധി തണലിൽ വച്ച്
പ്രാർത്ഥനാനിരതരമായി….

എവിടെയൊക്കയോ
വച്ച് ഒറ്റപ്പെട്ടവൻ
അരയാൽ ചുറ്റിൽ
ഈശ്വരനെത്തേടി…..

പ്രണയം പൂത്തുലഞ്ഞ
വസന്തങ്ങൾക്ക് ആൽത്തറ
തണൽ മെത്ത ഒരുക്കുന്നു….

വിസ്മയങ്ങളിൽ ആകാശവും
ഭൂമിയും മത്സരിക്കുമ്പോൾ
അനുഭവങ്ങൾ മണ്ണിലേക്കെഴുതിയിട്ട്
അതികായകനായി
അരയാൽ…..

ജീർണതകൾ ഏറ്റെടുക്കുമ്പോൾ.
ശുദ്ധനായൊരുവൻ ഉയിരുകൊള്ളാൻ
ഇനിയുമുണ്ടെങ്കിലോ.

LEAVE A REPLY

Please enter your comment!
Please enter your name here