തിരുവനന്തപുരം: പ്രശസ്‌ത ഛായാഗ്രാഹകന്‍ എംജെ രാധാകൃഷ്‌ണന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നിരവധി രാജ്യാന്തര പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഏഴ് തവണ സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം അദ്ദേഹത്തിന് ലഭിച്ചു. ദേശാടനം (1996), കരുണം (1999), അടയാളങ്ങള്‍ (2007), ബയോസ്‌കോപ് ( 2008), വീട്ടിലേക്കുള്ള വഴി (2010), ആകാശത്തിന്റെ നിറം (2011), കാടുപൂക്കുന്ന നേരം (2016) എന്നീ ചിത്രങ്ങളാണു പുരസ്‌കാരം നേടിയത്. പുനലൂര്‍ തൊളിക്കോട് ശ്രീനിലയത്തില്‍ ജനാര്‍ദനന്‍ വൈദ്യരുടെയും പി. ലളിതയുടെയും മകനാണ്