Homeസാഹിത്യംവായനയില്‍ വിരിയുന്ന ജീവന്റെ ചില്ലകള്‍

വായനയില്‍ വിരിയുന്ന ജീവന്റെ ചില്ലകള്‍

Published on

spot_img

നിധിന്‍.വിഎന്‍

“വായിച്ചാല്‍ വളരും
വായിച്ചില്ലേലും വളരും
വായിച്ചുവളര്‍ന്നാല്‍ വിളയും
വായിക്കാതെ വളര്‍ന്നാല്‍ വളയും!”
എന്ന്  കുഞ്ഞുണ്ണി മാഷ്‌ വായനയുടെ പ്രാധാന്യത്തെ ഓര്‍മ്മപ്പെടുത്തുന്നു.

ഇന്ന് വായനാദിനം. “വായിച്ചു വളരുക; ചിന്തിച്ച് വിവേകം നേടുക” എന്ന് കുട്ടികളോട് ആഹ്വാനം ചെയ്ത പി.എന്‍ പണിക്കരുടെ ചരമവാര്‍ഷികമാണ് വായനാദിനമായി കൊണ്ടാടുന്നത്. 1909 മാര്‍ച്ച്‌ 1-ന് നീലംപേരൂരില്‍ ഗോവിന്ദപ്പിള്ളയുടെയും  ജാനകിയമ്മയുടെയും മകനായി ജനിച്ചു. എല്‍.പി സ്കൂള്‍ അധ്യാപകനായി ജോലി നോക്കുമ്പോഴും അദ്ദേഹത്തിന്റെ മനസ്സ് പുസ്തകങ്ങളിലും, വായനശാലകളിലും ആയിരുന്നു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം പോലും ലഭിക്കാതിരുന്ന കാലത്ത് അദ്ദേഹം മുന്‍കൈയെടുത്ത് തിരുവിതാംകൂര്‍ ഗ്രന്ഥശാലാ സംഘം തുടങ്ങി. ആദ്യകാലത്ത് 47 വായനശാലകള്‍ മാത്രമേ സംഘത്തില്‍ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനഫലമായി സംഘം വളര്‍ന്നു. അല്ല, അദ്ദേഹം ജീവരക്തം കൊടുത്ത് സംഘത്തെ വളര്‍ത്തി. അത് പടര്‍ന്നു പന്തലിച്ച് കേരള ഗ്രന്ഥശാല സംഘമായി വളര്‍ന്നു. പ്രസ്ഥാനത്തിന്റെ പ്രസക്തി തിരിച്ചറിഞ്ഞ് സര്‍ക്കാര്‍ അതിനെ ഏറ്റെടുത്തു. പുസ്തകങ്ങളിലൂടെ സാംസ്‌കാരിക നവോത്ഥാനം സാധ്യമാക്കിയ ആള്‍, പ്രോമിത്യൂസിപ്പോലെ അറിവിന്റെ തീ കൊണ്ടുനടന്നയാള്‍, അദ്ദേഹം സ്വജീവിതം കൊണ്ട് മാതൃകയാവുകയായിരുന്നു.


“അതിപുരാതന  പ്രണയങ്ങള്‍ വന്നു

ചിരിച്ചു കൈ കോര്‍ത്തു നടന്ന തീരങ്ങള്‍
കരകള്‍ ദ്വീപുകള്‍ കടലെടുത്തൊരു
തടങ്ങള്‍, ബോധത്തിലുയിര്‍ത്തുപൊന്തുമ്പോള്‍
നിഴലുടുപ്പുകളെടുക്കുവാന്‍ വന്ന
വിളര്‍ത്ത വെയിലിന്റെ കരം വിറയ്ക്കുന്നു.
നമുക്ക് കിട്ടിയ സമയമൊക്കെയും
കഴിഞ്ഞതായ് തിരിച്ചറിഞ്ഞിരിക്കുന്നു.”- റഫീക്ക് അഹമ്മദ്

60 വയസ്സ് വരെ ജീവിച്ചിരിക്കുന്ന ഒരാളുടെ ജീവിതം എന്നത് 5,18,400 മണിക്കൂര്‍ മാത്രമാണ്. ദിവസവും 8 മണിക്കൂര്‍ ഉറങ്ങുന്ന ഒരാള്‍ 60 വയസ്സിനുള്ളില്‍ 1,72,800 മണിക്കുറുകള്‍ ഉറങ്ങി തീര്‍ക്കുന്നു. മിച്ചമുള്ള സമയം (3,45,600 മണിക്കൂര്‍) നിങ്ങള്‍ എന്തിനൊക്കെ ഉപയോഗിക്കുന്നു? അതില്‍ത്തന്നെ വായനയ്ക്കായി മാറ്റിവെക്കുന്ന സമയം എത്ര? വായിക്കാന്‍ സമയമില്ല എന്ന് പറയുന്ന ഏതൊരു ആളും അറിഞ്ഞിരിക്കേണ്ടതാണ് ഈ കണക്കുകള്‍. ഒരു പക്ഷെ ഒരു വിചിന്തനത്തിന് ഇത് സഹായകമായെന്നു വരും.

ഒരു മനുഷ്യനെ കണ്ടാല്‍ ആദ്യം എന്തു ചോദിക്കാം? ഒരു സംശയവും ഇല്ലാതെ, ഫ്രാന്‍സിസ് ബേക്കണ്‍ എന്ന ഇംഗ്ലീഷ് ചിന്തകന്‍ ചോദിക്കും,“അവസാനം ഏതു പുസ്തകമാണ് വായിച്ചത്?”. ആ ചോദ്യത്തിന്റെ ഉത്തരത്തില്‍ നിന്നും അറിയാം മനുഷ്യന്റെ ബുദ്ധിശക്തി എന്നാണ് അദ്ദേഹത്തിന്റെ നിലപാട്. പുസ്തകം വായിക്കാത്ത ഒരാള്‍ ബുദ്ധിശൂന്യന്‍ എന്നുതന്നെ ബേക്കണ്‍ ഉറപ്പിച്ചു. 500 വര്‍ഷങ്ങള്‍ മുമ്പാണ് ബുദ്ധിയുടെ സൂചകം വായനയാണെന്ന സിദ്ധാന്തം ബേക്കണ്‍ അവതരിപ്പിച്ചത്.


“നല്ല പുസ്തകങ്ങൾ വായിക്കാത്ത ഒരുവനും ഒരു നിരക്ഷരനും തമ്മിൽ ഒരു വ്യത്യാസവുമില്ല” എന്ന് മാർക്ക് ട്വയ്ൻ പറയുന്നു. “വായിക്കാനാരുമില്ലെങ്കിൽ എനിക്ക് എഴുതാൻ സാധ്യമല്ല. ഇത് ചുംബനം പോലെയാണ്, ഒറ്റയ്ക്ക് ചെയ്യാൻ സാധ്യമല്ല” എന്നാണ് ജോൺ ചീവറിന്റെ അഭിപ്രായം. “പുസ്തകങ്ങൾ തടവിലാക്കപ്പെട്ട ആത്മാക്കളാണ്. അലമാരകളിൽ നിന്നും പുറത്തെടുത്ത് വായിക്കപ്പെടുമ്പോഴാണ് അവയ്ക്ക് മോചനം സിദ്ധിക്കുന്നത്” എന്ന് സാമുവൽ ബട്ലർ ഓര്‍മ്മപ്പെടുത്തുന്നു. അതായത്, വായിക്കുന്ന ഒരാള്‍ക്ക് ഈ ലോകത്തെ അത്രമേല്‍ അറിയാന്‍ കഴിയും എന്ന് സാരം. ഒരിക്കല്‍ വായനയില്‍ ഹരം കയറിക്കഴിഞ്ഞാല്‍ പിന്നെ തിരിച്ചിറങ്ങില്ല എന്നതാണ് വാസ്തവം. അത്രമേല്‍ ഒരാളെ സ്വാധീനിക്കാന്‍ വായനക്കാകും.  വായന അനന്തമായ അറിവിന്റെ ആനന്ദത്തിനും ശരിയായ ചിന്തകള്‍ രൂപപ്പെടുത്തുന്നു. വായന പോലെ പ്രധാനപ്പെട്ടതാണ് വായിക്കാനെടുക്കുന്ന പുസ്തകത്തിന്റെ തിരഞ്ഞെടുപ്പും. എന്താണ് വായിക്കേണ്ടത് എന്ന് തീരുമാനിക്കേണ്ടതും വായനക്കാരനാണ്

 

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

മേലൂര്‍ ദാമോദരന്‍ സ്മാരക കവിതാ പുരസ്‌കാരം കുമ്പളങ്ങാട്ട് ഉണ്ണിക്കൃഷ്ണന്

വടാക്കാഞ്ചേരി: തമിഴിനാട് മലയാളി സംഘടനകളുടെ കൂട്ടായ്മയായ കോണ്‍ഫെഡറേഷന്‍ ഓഫ് തമിഴ്‌നാട് മലയാളി അസോസിയേഷന്‍സ് (സിടിഎംഎ) മേലൂര്‍ ദാമോദരന്‍ സ്മാരക...

കോമന്‍ മാസ്റ്റര്‍ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

പുല്ലൂര്‍: വി. കോമണ്‍ മാസ്റ്റര്‍ സ്മാരക സംസ്‌കൃതി ചെറുകഥാ പുരസ്‌കാരത്തിനു പ്രസിദ്ധീകരിച്ചതും പ്രസിദ്ധീകരിക്കാത്തതുമായ മലയാള രചനകള്‍ ക്ഷണിച്ചു. 10,000...

വികെ നാരായണ ഭട്ടതിരി പുരസ്‌കാരം രാമചന്ദ്രയ്യര്‍ക്ക്

വടക്കാഞ്ചേരി: വികെ നാരായണ ഭട്ടതിരി പുരസ്‌കാരം വായന ലഹരിയാക്കിയ പനങ്ങാട്ടുകര സ്വദേശി ശ്രീകൃഷ്ണ വിലാസത്തില്‍ രാമചന്ദ്രയ്യര്‍ക്ക് സമ്മാനിക്കും. കേരളവര്‍മ പബ്ലിക്ക്...

മദ്യപാനത്തിലും മദ്യവരുമാനത്തിലും കേരളം ഒന്നാം നമ്പറല്ല!

Editor's View കേരളത്തിന്റെ പ്രധാന വരുമാന സ്രോതസ്സ് മദ്യമാണെന്നും മദ്യപാനത്തില്‍ മലയാളികളെ തോല്‍പ്പിക്കാനാവില്ലെന്നും പൊതുവേ അക്ഷേപമുണ്ട്. എന്നാല്‍ ഈ അക്ഷേപങ്ങള്‍ക്കിടയിലെ...

More like this

മേലൂര്‍ ദാമോദരന്‍ സ്മാരക കവിതാ പുരസ്‌കാരം കുമ്പളങ്ങാട്ട് ഉണ്ണിക്കൃഷ്ണന്

വടാക്കാഞ്ചേരി: തമിഴിനാട് മലയാളി സംഘടനകളുടെ കൂട്ടായ്മയായ കോണ്‍ഫെഡറേഷന്‍ ഓഫ് തമിഴ്‌നാട് മലയാളി അസോസിയേഷന്‍സ് (സിടിഎംഎ) മേലൂര്‍ ദാമോദരന്‍ സ്മാരക...

കോമന്‍ മാസ്റ്റര്‍ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

പുല്ലൂര്‍: വി. കോമണ്‍ മാസ്റ്റര്‍ സ്മാരക സംസ്‌കൃതി ചെറുകഥാ പുരസ്‌കാരത്തിനു പ്രസിദ്ധീകരിച്ചതും പ്രസിദ്ധീകരിക്കാത്തതുമായ മലയാള രചനകള്‍ ക്ഷണിച്ചു. 10,000...

വികെ നാരായണ ഭട്ടതിരി പുരസ്‌കാരം രാമചന്ദ്രയ്യര്‍ക്ക്

വടക്കാഞ്ചേരി: വികെ നാരായണ ഭട്ടതിരി പുരസ്‌കാരം വായന ലഹരിയാക്കിയ പനങ്ങാട്ടുകര സ്വദേശി ശ്രീകൃഷ്ണ വിലാസത്തില്‍ രാമചന്ദ്രയ്യര്‍ക്ക് സമ്മാനിക്കും. കേരളവര്‍മ പബ്ലിക്ക്...