കാലിക്കറ്റ് ഡിഗ്രി: രണ്ടാം അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു

0
759

കാലിക്കറ്റ് യൂണിവേര്‍സിറ്റി ഡിഗ്രി പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു.
അലോട്ട്മെന്‍റ് ഉറപ്പിക്കുന്നതിന് വേണ്ടി, 22 (വെള്ളി) ന് മുമ്പായി നിര്‍ബന്ധിത ഫീ (450 ജനറല്‍, 105 SC/ST) ഓണ്‍ലൈനായി അടക്കേണ്ടതാണ്. ആദ്യ അലോട്ട്മെന്‍റ് ലഭിച്ചു ഫീ അടച്ചവര്‍ ഇപ്പോള്‍ ഫീ അടക്കേണ്ടതില്ല.

തുടര്‍ന്ന്, അലോട്ട്മെന്‍റ് ലഭിച്ച എല്ലാ വിദ്യാര്‍ത്ഥികളും, 22 (വെള്ളി) 2 മണിക്ക് മുമ്പായി അലോട്ട്മെന്‍റ് ലഭിച്ച കോളേജില്‍ റിപ്പോര്‍ട്ട് ചെയ്ത് താല്‍കാലിക അഡ്മിഷന്‍ എടുക്കേണ്ടതാണ്. അല്ലാത്ത പക്ഷം, അവര്‍ അലോട്ട്മെന്‍റ് പ്രോസസില്‍ നിന്ന് പുറത്താവും.

വിദ്യാര്‍ഥികള്‍ ഒന്നാം ഓപ്ഷന്‍ ആയി കൊടുത്ത കോളജില്‍ തന്നെയാണ് കിട്ടിയത് എങ്കില്‍, അവിടെ സ്ഥിരം പ്രവേശനം നേടേണ്ടതാണ്. രണ്ടു മുതലുള്ള ഓപ്ഷനുകള്‍ ആണ് കിട്ടിയത് എങ്കില്‍, ലഭിച്ച കോളജില്‍ റിപ്പോര്‍ട്ട് ചെയ്ത് താല്‍കാലിക പ്രവേശനം നേടിയ ശേഷം, ഹയര്‍ ഓപ്ഷന് വേണ്ടി കാത്തിരിക്കാം.

ലഭിച്ച  കോളജില്‍ തൃപ്തരായവര്‍ക്ക് ഹയര്‍ ഓപ്ഷന്‍ ക്യാന്‍സല്‍ ചെയ്ത് അവിടെ സ്ഥിര പ്രവേശനം നേടാവുന്നതാണ്. പക്ഷെ, പിന്നീട് അത് മാറ്റാന്‍ ആവുന്നതല്ല.

27 നാണ് മൂന്നാം അലോട്ട്മെന്‍റ്.  കമ്മ്യൂനിറ്റി, സ്പോര്‍ട്സ് ക്വാട്ട ആലോട്മെന്റ്റ്കള്‍ അതിന് ശേഷം നടക്കും.

അലോട്ട്മെന്‍റ  വിവരങ്ങള്‍ക്ക്: http://ugcap.uoc.ac.in/

LEAVE A REPLY

Please enter your comment!
Please enter your name here