വെള്ളപ്പൂക്കൾ

0
158

(കവിത)

രേഷ്മ സി

മുൾവേലികൾ ചാടുമ്പോൾ
മുറിഞ്ഞു രണ്ടായ
കുപ്പായങ്ങളുടെ
കുട്ടിക്കാലത്തിനു വേണ്ടി
ഞാനൊരു
മന്ദാരത്തൈ വെച്ചു.

ഇരട്ടയിലകൾ,
വെളുത്ത പൂവുകൾ
എന്നിവയെ
എന്നും സ്വപ്നം കണ്ടു.

ചിത്രീകരണം: സുബേഷ് പത്മനാഭന്‍

ആകാശം മുട്ടെ
അത് പടർന്നുകഴിയുമ്പോൾ
പുസ്തകങ്ങളിൽ
പതിപ്പിക്കണം
പഴുത്തയിലകളെയെന്ന്
പദ്ധതി കെട്ടി.

കാൽമുട്ടോളം പോലും വളരാതെ അത്
കരിഞ്ഞുപോയപ്പോൾ
കവിതയെഴുതുന്നവളുടെ
കണ്ണുകൾ
കലങ്ങി.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here