രണ്ട് ക്യാമറക്കവിതകൾ

0
115

(കവിത)

നിസാം കിഴിശ്ശേരി

 

1)

നഗര മധ്യമാണ് പശ്ചാത്തലം.

ക്ലോസ് ഷോട്ടിൽ അതൊരു ബൈക്കാണ്.
നറുക്കെടുപ്പ് വിജയിയെ
കാത്തിരിക്കുമതിന്റെ ഏകാന്തതയാണ്.

ഫോക്കസ് ഔട്ട് ആണെന്നറിയലിൽ
ഏത് നിമിഷവും അമർത്താവുന്ന
ഡിലീറ്റിന്റെ സാധ്യതയീ ഫോട്ടോ
പകരം, ലോങ് ഷോട്ടിൽ ഉടനെ ഒന്നെടുക്കപ്പെടും.

2.5,

2.0,

1.5 ആയി സൂം ഔട്ട് ആകുന്ന ക്യാമറ,
1.0 ൽ വെച്ച് ലോങ് ഷോട്ട് എടുക്കുന്നു.
സ്ക്രീനിൽ തെളിയുന്നു പഴയ ബൈക്ക്.

അനേകമേകാന്തതകളിൽ ഒരേകാന്തത?

2)

സമയമില്ലെന്ന പരാതിയിൽ മടുത്തൊരു
ക്യാമറ വാങ്ങി ഞാൻ.

ക്യാമറക്കുണ്ടോ മടുപ്പ്
അലസം, സഗൗരവം
ചരിഞ്ഞും നിവർന്നും ഫോട്ടോ പിടിച്ചു അത്.

വഴിയെ പോകുന്നവർ..
എതിരെ വരുന്നവർ..
വഴിയെ വരുന്നവർ..
എതിരെ പോകുന്നവർ..

ചിത്രീകരണം: മിഥുന്‍ കെ.കെ.

ചിരിച്ചും ചിരിക്കാതെയും പിൻമാറിയും
പല മട്ടിൽ പോസുകൾ.
പല നിലയിൽ ക്ലിക്കുകൾ.

ഒരു നിമിഷമതിൽ നിശ്ചലരാകുമാളുകൾ
സിംഗിളിൽ തനിച്ചും,
ഗ്രൂപ്പ് ഫോട്ടോയിൽ കൂട്ടവുമായെന്റെ
ക്യാമറയിൽ കയറുന്നു.

ഒരു നിമിഷം
രണ്ടു നിമിഷമായതനേക സമയമായ്..

സമയമെന്തു ചെയ്യുമെന്ന ചിന്തയിൽ
ഞാൻ തിരയുന്നൂ
വീട്ടിലേക്കുള്ള വഴി.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here