(കവിത)
സി ഹനീഫ്
ഇല്ല
നമ്മുടെ പ്രണയം
പോലെയോ
മനസ്സു പോലെയോ
അത്ര വലിയ
ദുരൂഹതയൊന്നുമില്ല
ജീവിതത്തിന്.
ചിലപ്പോൾ
അത്
ഒരാത്മാഹുതിയോളം
ചെറുതും
മലയിടുക്കുകൾ താണ്ടിയുള്ള
ട്രക്കിങ്ങോളം
ചടുലവും
ആവാം.
അന്ധകാരത്തിന്റെ
നടുവിൽ കിടന്ന്
അലറി വിളിക്കുന്ന
നിശ്ശബ്ദത.
രണ്ട്
അടുപ്പുകൾക്കിടയിൽ
അഗ്നിരഹിതമായ
ഇടത്തിലെ
വീർപ്പുമുട്ടൽ.

വിവക്ഷിക്കാൻ
അത്രയും മതി.
തണലിൽ നിന്ന്
ഒരിക്കൽ
ഇറങ്ങിപ്പോവുമെന്നുള്ളതാണ്
ഓരോ
മെയ്ഫ്ലവറിന്റെയും
സൗന്ദര്യം.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല